ബംഗളൂരു: മുടിയിലെ ചുരുള്‍ നിവര്‍ത്തലിവെ തുടര്‍ന്നുണ്ടായ മുടികൊഴിച്ചിലില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു. കുടക് സ്വദേശിയും മൈസൂരിലെ സ്വകാര്യ കോളേജിലെ ബി.ബി.എ വിദ്യാര്‍ഥിനിയുമായ നേഹ ഗംഗമ്മ ആണ് (19) പുഴയില്‍ ചാടി ജീവനൊടുക്കിയത്. നഗരത്തിലെ ഒരു പേയിംഗ് ഗസ്റ്റ് സ്ഥാപനത്തില്‍ താമസിച്ച് വരികയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞമാസം ആദ്യമാണ് ബ്യൂട്ടി പാര്‍ലറില്‍ നിന്ന് മുടി നിവര്‍ത്തിയത്. തുടര്‍ന്നാണ് മുടികൊഴിച്ചില്‍ ആരംഭിച്ചത്. ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി അമ്മയെ വിളിച്ച് മുഴുവന്‍ മുടിയും കൊഴിഞ്ഞുപോകുമെന്ന് പേടിക്കുന്നതായി പറഞ്ഞു. ഒരുവര്‍ഷത്തേക്ക് കോളേജില്‍ […]
Tag: suicide
സദാചാര പോലീസ് ചമഞ്ഞ് ആക്രമണം; യുവാവ് തൂങ്ങി മരിച്ചു
മലപ്പുറം: സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേല്‍ക്കുകയും ദൃശ്യങ്ങ ള്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സാജിദിനെ വീടിന് സമീപത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം 24നാണ് സാജിദിന് ഒരു സംഘം ആളുകളുടെ മര്‍ദ്ദനമേറ്റത്. സാജിദ് താമസിക്കുന്ന പണിക്കര്‍പ്പടി എന്ന സ്ഥലത്ത് നിന്ന് […]
ബന്ധുക്കള്‍ ഏറ്റെടുത്തില്ല; സൗമ്യയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കും
കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കും. മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ നേരത്തേ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് പയ്യാമ്പലത്ത് സംസ്‌കാരം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. മാതാപിതാക്കളെയും മക്കളെയും കൊലചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന സൗമ്യ ശനിയാഴ്ചയാണ് ആത്മഹത്യചെയ്തനിലയില്‍ കാണപ്പെട്ടത്. മൃതദേഹപരിശോധനയ്ക്കുശേഷം പരിയാരം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം ഏറ്റെടുക്കാന്‍ താത്പര്യമുള്ള ബന്ധുക്കളുണ്ടെങ്കില്‍ 0497 2748310, 9446899508 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് വനിതാ ജയില്‍ സൂപ്രണ്ട് അറിയിച്ചു. […]
പ്രളയത്തില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി
കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് ജീവന്‍ രക്ഷപ്പെട്ടിട്ടും കണ്ണീരും വേദനകളും മായുന്നില്ല. വര്‍ഷങ്ങള്‍ കൊണ്ട് അദ്വാനിച്ച് ചോര നീരാക്കി സമ്പാദിച്ച പണംകൊണ്ട് പണിതെടുത്ത വീട് ഒറ്റ നിമിഷം കൊണ്ട് തകര്‍ന്നത് കാണാന്‍ കണ്ടുനില്‍ക്കാന്‍ പറ്റിയെന്നുവരില്ല. ഇവിടെ വീട് തകര്‍ന്നതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ്. എറണാകുളം കോതാട് സ്വദേശി റോക്കിയാണ് ആത്മഹത്യ ചെയ്തത്. ചെളിമൂടിയ സ്വന്തം വീട്ടില്‍ തന്നെയാണ് അയാള്‍ ആത്മഹത്യ ചെയ്തത്. ദുരിതാശ്വാസക്യാംപില്‍ നിന്നും ഇന്നലെ വീട് വൃത്തിയാക്കാനായി എത്തിയ റോക്കി തിരിച്ചു വരാത്തതിന് തുടര്‍ന്ന് ന്ന് […]
കളക്ടറേറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് യുവതിയുടെ ആത്മഹത്യാശ്രമം
തൊടുപുഴ: ഇടുക്കി കളക്‌ട്രേറ്റിന് മുന്നില്‍ സ്ത്രീ ജീവനൊടുക്കാന്‍ ശ്രമിച്ചു. കളക്‌ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സാലി എന്ന സ്ത്രീയാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. അയല്‍വാസിയും സാലിയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ സാലിക്കു സമന്‍സ് ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇതില്‍ മനംനൊന്താകാം സാലി കളക്ടറേറ്റിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് കരുതുന്നു. സാലിയെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ട യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
ഔറംഗാബാദ്:ഫേസ്ബുക്കില്‍ വിടപറയല്‍ കുറിപ്പെഴുതിയിട്ട് യുവാവ് ആത്മഹത്യ ചെയ്തു. മറാത്ത പ്രക്ഷോഭത്തില്‍ പങ്കാളിയായി സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെട്ട പ്രമോദ് ജയ്‌സിന്‍ഹ് ഹോര്‍ ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇന്നൊരു മറാത്ത വിട പറയുകയാണ്. മറാത്ത സംവരണത്തിനായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു പ്രമോദിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്. സ്റ്റാറ്റസില്‍ നിന്നും അപകടം മണത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാനായി മറുപടികള്‍ നല്‍കിയിരുന്നു. രണ്ട് കുട്ടികളുടെ പിതാവാണ് പ്രമോദ്. മഹാരാഷ്ട്ര പി എസ് സി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. മറാത്തകള്‍ക്ക് സര്‍ക്കാര്‍ സംവരണം […]
റാഞ്ചിയില്‍ ഒരു കുടുംബത്തിലെ 7 പേരെ മരിച്ച നിലയില്‍ കണ്ടെത്തി
റാഞ്ചി: റാഞ്ചിയില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. റാഞ്ചി അര്‍സാന്ദെയിലാണ് സംഭവം റിട്ട. റെയില്‍വെ ജീവനക്കാരനായ ശശികുമാര്‍ ഝാ (65) ഭാര്യ ഗായത്രി ദേവി, മക്കളായ ദീപക് , രൂപേഷ് , ദീപകിന്റെ ഭാര്യ സോണി , ഇവരുടെ മക്കളായ ഒരുവയസുകാരന്‍ ജഗു, ആറു വയസുകാരി ഋഷിതി എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് രണ്ടു ആത്മഹത്യാ കുറിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. 15 ഉം രണ്ടും പേജുകള്‍ ഉള്ളതാണ് ആത്മഹത്യാ കുറിപ്പുകള്‍. […]
ദമ്പതികളുടെ മൃതദേഹം വീടിനുള്ളില്‍
കൊല്ലം: വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . പിറവന്തുർ വെട്ടിത്തിട്ട സാജന്ഭവനില് രാജു കോശി (63), മേരിക്കുട്ടി (58) എന്നിവരാണ് മരിച്ചത്. മകൾ ഇവരെ ഫോണിൽ വിളിച്ചിരുന്നു.എന്നാൽ വിളിച്ചിട്ട് പ്രതികരണമില്ലാതിരുന്നതോടെ മകള്‍ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. രാജു കോശിക്ക് ഹൃദയസംബന്ധമായ അസുഖമുള്ളതായി പറയപ്പെടുന്നു. കിടപ്പുമുറിയിലാണ് ഇരുവരും തൂങ്ങി മരിച്ചത്. പിറവന്തൂര്‍ പൂവണ്ണുംമൂട്ടിലെ തടിമില്ലിലെ തൊഴിലാളിയായിരുന്നു രാജു കോശി.പുനലൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി […]
ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ ആത്മഹത്യ ശ്രമം
ആലുവ: താലൂക്ക് സപ്ലൈ ഓഫീസില്‍ ആത്മഹത്യാ ശ്രമം. മുളയന്‍കോട് അബ്ദുറഹിമാനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണുണ്ടായത്. റേഷന്‍ ആനുകൂല്യങ്ങള്‍ കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. കഴിഞ്ഞ ഒന്നര വര്‍ഷമായി അബ്ദു റഹ്മാന് റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.
ഷൊര്‍ണൂരില്‍ അമ്മയെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ അമ്മയെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ ഉണ്ണി എന്നയാളുടെ ഭാര്യ ഹേമാംബിക ( 42) മകന്‍ രഞ്ജിത് (18) എന്നിവരേയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പാലക്കാട് തൃത്താല ആലൂരിലാണ് ഹേമാംബികയും മകനും താമസിച്ചിരുന്നത്. നായാടി കോളനിയിലുള്ളത് ഇവരുടെ ഭര്‍ത്താവിന്‍റെ കുടുംബവീടാണ്. ഈ വീടിനോട് ചേര്‍ന്നുകിടക്കുന്ന മറ്റൊരു വീട്ടിലാണ് ഹേമാംബികയേയും മകനെയും ആത്മഹത്യ ചെയ്ത നിലയില്‍ […]









