കൊച്ചി: വരാപ്പുഴ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത് യുവാവിനെ ക്രൂരമായി ചവിട്ടിക്കൊന്ന കസ്റ്റഡി മരണകേസില്‍ അറസ്റ്റിലായ എസ്.ഐ ദീപക്കിനെ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയില്‍ വിട്ടു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യം ചെയ്യലിനായി ദീപക്കിനെ കസ്റ്റഡിയില്‍ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആവശ്യത്തെ തുടര്‍ന്ന് അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ എസ്.ഐ ദീപക്കിനെ വിട്ടിരിക്കുന്നത്. ദീപക്കിന്‍റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്‌ട്രേട്ട് കോടതി നേരത്തെ തള്ളിയിരുന്നു. ദീപകിന്റെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം വളരെ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
Tag: sreejith case
മുഖ്യമന്ത്രിക്കെതിരെ ശ്രീജിത്തിന്‍റെ കുടുംബം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വരാപ്പുഴ പൊലീസ് കസ്‌റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ കുടുംബം. ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മിഷനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കമ്മിഷനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടി തെറ്റാണെന്നും, കേസില്‍ ആദ്യം മുതല്‍ തന്നെ വളരെ ആത്മാര്‍ത്ഥമായാണ് കമ്മിഷന്‍ ഇടപെട്ടതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ശ്രീജിത്തിന്‍റെ മരണ ശേഷം ഇടതു നേതാക്കള്‍ ആരും എത്താത്തതില്‍ വിഷമമുണ്ട്. കേസില്‍ ഇടതു നേതാക്കള്‍ക്ക് പങ്കുള്ളതു കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്നും […]
വരാപ്പുഴ കസ്റ്റഡി മരണം: പ്രതികളെ തിരിച്ചറിഞ്ഞെന്ന് ശ്രീജിത്തിന്‍റെ ഭാര്യ
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്ന് ശ്രീജിത്തിന്‍റെ ഭാര്യ അഖില. കസ്റ്റഡിയിലെടുത്തപ്പോള്‍ മര്‍ദ്ദിച്ച മൂന്ന് ആര്‍ടിഎഫുകാരെയും തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. അഖില, അമ്മ ശ്യാമള, സഹോദരന്‍ സജിത്, അയല്‍വാസി എന്നിവരാണ് തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തത്. ആലുവ മജിസ്‌ട്രേറ്റിന്‍റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. മൂന്നു പേര്‍ക്കും ചില മാറ്റങ്ങള്‍ വന്നിരുന്നു. താടിയുണ്ടായിരുന്നവര്‍ അതൊഴിവാക്കിയിട്ടുണ്ട്. എന്നാലും എല്ലാവരെയും തിരിച്ചറിയാന്‍ സാധിച്ചുവെന്ന് അഖില പറഞ്ഞു. വരാപ്പുഴ കേസില്‍ സിബിഐ അന്വേഷണം […]
ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പൊലീസിന് ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പൊലീസിന് ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പേര്‍ക്ക് പങ്കാളിത്തം ഉണ്ടോ എന്ന് പരിശോധിക്കും. പൊലീസില്‍ ഒരുതലത്തിലുള്ള മൂന്നാംമുറയും പാടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കുറ്റക്കാരായ നാല് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. അന്വേഷണം നടത്തുന്നവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. കസ്റ്റഡി മരണത്തില്‍ വേഗത്തില്‍ നടപടി സ്വീകരിച്ചത് ആദ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തി നടത്തിയത്. […]
വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എസ്.ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഗുരുതരമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അപേക്ഷ തള്ളിയത്. ദീപകിന്‍റെ ജാമ്യാപേക്ഷയെ പോലീസ് എതിര്‍ത്തിരുന്നു. ദീപകിനെ കസ്റ്റഡിയില്‍ വേണമെന്ന് കാണിച്ച് പോലീസ് അപേക്ഷയും നല്‍കിയിരുന്നു. ശ്രീജിത്തിനെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് ദീപക് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ അന്ന് അവധിയില്‍ ആയിരുന്നു. ശ്രീജിത്തിനെ സിവില്‍ വേഷത്തിലെത്തിയവരാണ് മര്‍ദ്ദിച്ചതെന്ന് ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയില്‍ ഉണ്ടെന്നും തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നുമാണ് ദീപക് ഉന്നയിച്ചത്. എന്നാല്‍ ദീപക് മര്‍ദ്ദിച്ചതായി […]
വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക് ഒന്നാം പ്രതി
വരാപ്പുഴ: ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ എസ്‌ഐ ജി.എസ്. ദീപക് ഒന്നാം പ്രതി . കൊലക്കുറ്റം ചുമത്തിയാണു പ്രത്യേക അന്വേഷണ സംഘം ദീപക്കിനെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡില്‍ കഴിയുന്ന മൂന്നു പൊലീസുകാരുടെ ജാമ്യാപേക്ഷ പറവൂര്‍ കോടതി പരിഗണിക്കുന്നതും ഇന്നാണ്. ആലുവ റൂറല്‍ എസ്പിയുടെ സ്ക്വാഡിലെ മൂന്നു പൊലീസുകാര്‍ക്കു പുറമേ എസ്‌ഐ ദീപക്കും ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്നു ശ്രീജിത്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം മുതല്‍ […]
ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാര്‍ ആരായാലും വെറുതെ വിടില്ലെന്ന് ബെഹ്‌റ
തിരുവനന്തപുരം : വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികള്‍ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശ്രീജിത്തിന്‍റെ മരണത്തില്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. അത് ക്വാസി ജുഡീഷ്യല്‍ പ്രക്രിയയാണ്. അതുകൊണ്ടുതന്നെ മുന്‍വിധിയോടെ പ്രസ്താവന നടത്തുന്നത് ശരിയല്ല. കേസന്വേഷണത്തില്‍ മികവു തെളിയിച്ച സംഘമാണ് ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം അന്വേഷിക്കുന്നത്. തങ്ങളെ ബലിയാടാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കൊണ്ടുള്ള ആര്‍ടിഎഫുകാരുടെ വീഡിയോ സന്ദേശം പുറത്തുവന്നതായി അറിഞ്ഞു. അത് നേരില്‍ കണ്ടില്ല. ഇത് ലഭിച്ചാല്‍ അതും പ്രത്യേക അന്വേഷണസംഘത്തിന് […]
ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; പൊലീസ് പിടികൂടിയത് ആളുമാറി
കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് ആളുമാറി. ഇക്കാര്യം പ്രത്യേക അന്വേഷണസംഘം സ്ഥിരീകരിച്ചു. ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ വാസുദേവന്‍റെ വീട് ആക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതായാണ് സൂചന. വാസുദേവന്‍റെ സഹോദരന്‍ ഗണേശനാണ് എസ്പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ഫോഴ്‌സിന് ശ്രീജിത്തിനെ കാണിച്ചുകൊടുത്തത്. കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം പരിചയമുണ്ടായിരുന്നില്ല. തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. വാസുദേവന്‍റെ വീട് ആക്രമിക്കപ്പെടുമ്പോള്‍ ശ്രീജിത്ത് വീട്ടിലുണ്ടായിരുന്നു. ഇക്കാര്യം ശ്രീജിത്തിന്‍റെ സഹോദരനും വ്യക്തമാക്കി. ശ്രീജിത്തിനെ […]
ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. . ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, ഭീകരമായ പൊലീസ് മര്‍ദനത്തിന്‍റെ ഇരയാണ് ശ്രീജിത്തെന്നും ചെന്നിത്തല പറഞ്ഞു. പൊലീസിനെ കയരൂരി വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്ത്ര ആഭ്യന്ത്ര വകുപ്പിന്‍റെ നിയന്ത്രണം നഷ്ടമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു പൊലീസുകാരെ സസ്‌പെന്‍റ് ചെയ്ത് കേസ് ഒതുക്കരുത്. ഉത്തരവാദികളായവര്‍ക്കെതിരെ കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ശ്രീജിത്തിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് വാസുദേവന്‍റെ കുടുംബം
വരാപ്പുഴ: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് തന്റെ അച്ഛനെ മര്‍ദ്ദിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്ന് വാസുദേവന്‍റെ മകന് വിനീഷ്. പോലീസിന് ആളുമാറിയതാണ്. മറ്റൊരു ശ്രീജിത്തിനെക്കുറിച്ചാണ് പോലീസിനോട് പറഞ്ഞിരുന്നത്. വിനീഷ് പറഞ്ഞു. പരാതിയില്‍ പറഞ്ഞ ആളുകളെയൊന്നും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും അതിനിടെയാണ് സംഭവമുണ്ടായതെന്നും വിനീഷ് വ്യക്തമാക്കി. വീടാക്രമണത്തെത്തുടര്‍ന്നു വാസുദേവന്‍ ജീവനൊടുക്കിയ സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്രീജിത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ […]






