മുഖ്യമന്ത്രിക്കെതിരെ ശ്രീജിത്തിന്‍റെ കുടുംബം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വരാപ്പുഴ പൊലീസ് കസ്‌റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ കുടുംബം. ശ്രീജിത്തിന്‍റെ കസ്‌റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മിഷനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടിക്കെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

കമ്മിഷനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടി തെറ്റാണെന്നും, കേസില്‍ ആദ്യം മുതല്‍ തന്നെ വളരെ ആത്മാര്‍ത്ഥമായാണ് കമ്മിഷന്‍ ഇടപെട്ടതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ശ്രീജിത്തിന്‍റെ  മരണ ശേഷം ഇടതു നേതാക്കള്‍ ആരും എത്താത്തതില്‍ വിഷമമുണ്ട്. കേസില്‍ ഇടതു നേതാക്കള്‍ക്ക് പങ്കുള്ളതു കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.

മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് മനുഷ്യാവകാശ കമ്മിഷന്‍ ആക്‌ടിംഗ് ചെയര്‍മാന്‍ പി.മോഹനദാസിനെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. മനുഷ്യാവകാശ കമ്മിഷന്‍ കമ്മിഷന്‍റെ പണി ചെ‌യ്‌താല്‍ മതിയെന്നും നേരത്തെയുള്ള രാഷ്ട്രീയ നിലപാടിന്‍റെ പേരില്‍ പ്ര‌സ്‌താവനകള്‍ നടത്തരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. അന്വേഷണം ഫലപ്രദമല്ലെന്ന കമ്മിഷന്‍റെ പ്രസ്ഥാവന അപക്വമാണ്. സ്വന്തം ചുമതലകളെ കുറിച്ച്‌ കമ്മിഷന് ഓര്‍മ വേണം. അദ്ദേഹത്തില്‍ നിന്ന് അടുത്തിടെയായി ഉണ്ടായ പ്രസ്‌താവനകള്‍ പദവിക്ക് യോജിക്കുന്നതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*