മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല വിഷയവുമായി ഇതിനെ താരതമ്യപ്പെടുത്താനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഒരു മുസ്ലീം വനിത പോലും പരാതി നല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ശബരിമല സന്നിധാനത്തേക്കു വനിതാ പോലീസ് ഇല്ല

തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്കു വനിതാ പോലീസ് ഇല്ല. പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെ നിയോഗിക്കില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പത്മകുമാര്‍ അറിയിച്ചു. നിലവില്‍ തുടര്‍ന്നുവരുന്ന സംവിധാനങ്ങള്‍ അതേപടി തുടരും. ഹൈക്കോടതി നിര്‍ദേശപ്രകാരം മറ്റു നടപടികള്‍ സ്വീകരിക്കാനാണു തീരുമാനം. തുലാമാസ പൂജയ്ക്കു വനിതാ ജീവനക്കാരെ വിന്യസിക്കുന്നതും ആലോചനയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മണ്ഡലപൂജയ്ക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരെ പതിനെട്ടാം പടിയില്‍ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് പമ്പ വരെ വനിതാ ഉദ്യോഗസ്ഥരെ […]

ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയാന്‍ സാധിക്കില്ല: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയാന്‍ സാധിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാമൂഹിക മാറ്റങ്ങളുണ്ടായപ്പോഴെല്ലാം ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിട്ടുള്ളതാണ്. ആരുമായും ചര്‍ച്ചയ്ക്കു തയാറാണ്. പക്ഷേ ഭരണഘടനാ ബാധ്യത ആരും വിസ്മരിക്കരുതെന്നും കടകംപള്ളി പറഞ്ഞു. സുപ്രീംകോടതി വിധി അനുസരിക്കുക മാത്രമാണു സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിനെതിരെ സമരം നടത്തിയിട്ടോ പുലഭ്യം പറഞ്ഞിട്ടോ കാര്യമില്ല. വിശ്വാസികളുടെ വികാരത്തെ ബഹുമാനിക്കുന്നുണ്ട്. ഇത്തരം വിഷയത്തില്‍ എതിര്‍പ്പു സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. വിധിക്കെതിരെ കോടതിയെ സമീപിച്ച എന്‍എസ്എസ് നിലപാടാണ് ശരി. അല്ലാതെ തെരുവിലിറങ്ങി […]

പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം: നിയമ പോരാട്ടത്തിനൊരുങ്ങി മുസ്ലീം സംഘടനകള്‍

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെങ്കില്‍ മുസ്ലീം സ്ത്രീകളെ പള്ളികളിലും പ്രവേശിപ്പിക്കണമെന്നാവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ മുസ്ലീം സംഘടനകളും നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുരോഗമന മുസ്ലീം സ്ത്രീ സംഘടനയായ നിസ പറഞ്ഞു. സുന്നി പള്ളികളില്‍ സ്ത്രീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന്‍ സുന്നത്ത് സൊസൈറ്റിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ആചാരങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന് ഇ.കെ വിഭാഗം […]

ശബരിമല സ്ത്രീപ്രവേശനം; 17 ന് ഹര്‍ത്താല്‍ നടത്താന്‍ ആലോചന

ശബരിമല : ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍, നട തുറക്കുന്ന 17 ന് ഹര്‍ത്താല്‍ നടത്താന്‍ ആലോചന. ശബരിമല ആചാര സംരക്ഷണ സമിതി രക്ഷാധികാരിയാണ് ഇക്കാര്യം അറിയിച്ചത്. പുനഃപരിശോധന ഹര്‍ജിയില്‍ വിധി വരുന്നതു വരെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ശബരിമല കേസിലെ വിധി നടപ്പാക്കാന്‍ അടുത്ത മണ്ഡല കാലം വരെയെങ്കിലും കാത്തിരിക്കണം. അല്ലെങ്കില്‍ വിമോചന സമരത്തെക്കാള്‍ വലിയ ആചാര സംരക്ഷണ സമരത്തിന് […]

ശരണം വിളിയെ മുഖ്യമന്ത്രി ഭയപ്പെടുന്നു: എം.ടി രമേശ്

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തില്‍ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു. ഈ പ്രശ്നത്തില്‍ കേരളത്തിന്‍റെ തെരുവുകളിലുയരുന്ന പ്രതിഷേധങ്ങളെ മുഖ്യമന്ത്രി ഭയപ്പെടുന്നു. നാമജപവും,ശരണം വിളികളുമായി മുന്നേറുന്ന പ്രതിഷേധങ്ങളെ കലാപത്തിനുള്ള ആഹ്വാനമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ഒരിടത്തും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നു വന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനൊരുങ്ങിയ ദേവസ്വം ബോര്‍ഡിനെ എന്തിന് വിലക്കിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും എം.ടി രമേശ് […]

ശബരിമല: ആചാരം സംരക്ഷിക്കാന്‍ ധര്‍മയുദ്ധം നടത്തും- പന്തളം രാജകുടുംബാംഗം

പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ലെന്നും വേണ്ടിവന്നാല്‍ ധര്‍മയുദ്ധം നടത്തുമെന്നും പന്തളം രാജകുടുംബാംഗം മകം തിരുനാള്‍ കേരളവര്‍മ രാജ. ആചാരങ്ങള്‍ തന്ത്രിയാണ് തീരുമാനിക്കേണ്ടത്. എന്തെങ്കിലും മാറ്റം വരുത്തേണ്ടി വന്നാല്‍ തന്ത്രിയെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഈ മാന്യത പോലും കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ സിസിലി ആരോപിച്ചു. ആചാരങ്ങള്‍ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും അവര്‍ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനം: പ്രതിഷേധങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങി ബിജെപി

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ പ്രതിഷേധങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ ഒരുങ്ങി ബിജെപി. അതിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് എന്‍ഡിഎയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ഒക്ടോബര്‍ 10ന് തുടങ്ങുന്ന മാര്‍ച്ച് 15ന് സെക്രട്ടേറിയറ്റിലാണ് അവസാനിക്കുക. ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണു കാല്‍നട യാത്ര സംഘടിപ്പിക്കുന്നത്. അയ്യപ്പന്റെ ജന്മസ്ഥാനത്തുനിന്നായിരിക്കും യാത്ര തുടങ്ങുക. കോട്ടയം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ ഇതേ ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പി.എസ്. ശ്രീധരന്‍പിള്ള അറിയിച്ചു. […]

‘കേരളം പഴയ കേരളമല്ല, എന്നാല്‍ അയ്യപ്പന്‍ പഴയ അയ്യപ്പനാ’: രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പോരാടാനുറച്ച്‌ ശബരിമല തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍ രംഗത്ത്. കേരളം പഴയ കേരളമല്ലെന്നും എന്നാല്‍ അയ്യപ്പന്‍ പഴയ അയ്യപ്പന്‍ തന്നെയാണെന്നാണ് രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ജെല്ലിക്കെട്ട് വിപ്ലവത്തിന് ഇനി ഒമ്പത് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് രാഹുലിന്‍റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ഇനി 9 ദിവസം | നമ്മുടെ അമ്മമാര്‍, സഹോദരിമാര്‍ പോരാടി ജയിക്കും – (2 Points, 30 […]

ശബരിമല ആചാരങ്ങള്‍ മാറ്റരുത്; യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കും. ശബരിമലയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. ശബരിമല വിഷയത്തില്‍ യുഡിഎഫ് അക്രമ സമരങ്ങള്‍ക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ യുഡിഎഫ് ഉറച്ചു നില്‍ക്കുകയാണ്. ജസ്റ്റിസ് പരിപൂര്‍ണന്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും […]