പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം: നിയമ പോരാട്ടത്തിനൊരുങ്ങി മുസ്ലീം സംഘടനകള്‍

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെങ്കില്‍ മുസ്ലീം സ്ത്രീകളെ പള്ളികളിലും പ്രവേശിപ്പിക്കണമെന്നാവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ മുസ്ലീം സംഘടനകളും നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു.

ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുരോഗമന മുസ്ലീം സ്ത്രീ സംഘടനയായ നിസ പറഞ്ഞു.

സുന്നി പള്ളികളില്‍ സ്ത്രീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന്‍ സുന്നത്ത് സൊസൈറ്റിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ആചാരങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന് ഇ.കെ വിഭാഗം നിലപാട് അറിയിക്കുമ്പോള്‍ സ്ത്രീപ്രവേശന വിഷയത്തോട് പ്രതികരിക്കാന്‍ എ.പി സുന്നികള്‍ തയ്യാറായിട്ടില്ല.

അതിനിടെ സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി കെ.ടി ജലീലും രംഗത്തെത്തിയിരുന്നു.

prp

Related posts

Leave a Reply

*