ശബരിമല സ്ത്രീ പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് നല്‍കിയേക്കും

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ ഇന്ന് പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കിയേക്കും. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക. തന്ത്രി കുടുംബവും പന്തളം രാജകുടുംബവും എന്‍എസ്എസ്സും ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി നല്‍കുക. കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്‍റെ  പരിഗണനക്ക് വിടണമെന്നായിരിക്കും ഹര്‍ജിക്കാരുടെ ആവശ്യം. ദില്ലിയില്‍ നിന്ന് തിരിച്ചെത്തുന്ന മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ഇന്ന് ചര്‍ച്ച നടത്തും. വിധി പുറപ്പെടുവിച്ച് ഒരു മാസം വരെ പുനഃപരിശോധനാ നല്‍കാം. ആ കാലയളവിന് ശേഷമേ സാധാരണ […]

ശബരിമല സ്ത്രീ പ്രവേശനം; വിധി യുദ്ധം ചെയ്ത് നടപ്പാക്കില്ലെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ വിധി യുദ്ധം ചെയ്ത് നടപ്പാക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയ്ത് കോടതിവിധി നടപ്പാക്കണമെന്നാണ് സി.പി.എം നിലപാടെന്ന് അദ്ദേഹം കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശബരിമല വിധി സംബന്ധിച്ച്‌ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതൊരു അവ്യക്തതയും ആശയക്കുഴപ്പവുമില്ല. ഹിന്ദുത്വ വര്‍ഗീയവാദികളുടെ കൈയില്‍ അകപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുരോഗമനപരവും മതനിരപേക്ഷവുമായ സമീപനം സ്വീകരിക്കേണ്ട ആളുകള്‍ എടുക്കേണ്ട സമീപനമല്ല […]

ശബരിമല സ്ത്രീപ്രവേശനം; തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇന്ന് ചര്‍ച്ചയ്‌ക്കെത്താന്‍ തന്ത്രി കുടുംബത്തെ വിളിച്ചത്. കോടതി വിധി നടപ്പാക്കേണ്ട സര്‍ക്കാരിന്‍റെ സാഹചര്യം ബോധ്യപ്പെടുത്താനാണ് കൂടിക്കാഴ്ച. കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര്, മഹേഷ് മോഹനരര് എന്നിവരുമായാണ് ചര്‍ച്ച. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സമവായത്തിനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്. വിഷയത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണമെന്ന് സിപിഐഎം നിലപാടെടുത്തിരുന്നു. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

ശബരിമല വിശ്വാസികള്‍ക്ക് പൂര്‍ണ പിന്തുണ: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് കോടതിവിധിക്ക് കാരണമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയ വിധിയാണിത്. പുനഃ പരിശോധനാ ഹര്‍ജി നല്‍കാന്‍ തയാറായ ദേവസ്വം ബോര്‍ഡിനെ മുഖ്യമന്ത്രി പിന്തിരിപ്പിച്ചു. ബിജെപിക്കും സിപിഐഎമ്മിനും ഇരട്ട നിലപാടെന്നും ചെന്നിത്തല പറഞ്ഞു. ഏക സിവില്‍ കോഡിന് വേണ്ടി കോടതി വിധിയെ ഉപയോഗിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് കേന്ദ്രത്തോട് ബിജെപി ആവശ്യപ്പെടണം. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സ്ത്രീകളുടെ ഇടയില്‍ തന്നെ എതിര്‍പ്പുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. […]

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ബിജെപി മുഖപത്രം

തിരുവനന്തപുരം: പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയില്‍ ലേഖനം. സുപ്രീം കോടതി ഉത്തരവിന്‍റെ മറവില്‍ ചിലര്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമം നടത്തുകയാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സഞ്ജയന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഹിന്ദു ധര്‍മത്തെയോ സമൂഹത്തെയോ പ്രതികൂലമായി ബാധിക്കുന്ന ഒന്നും തന്നെ കോടതി വിധിയിലില്ല. 10-50 പ്രായപരിധിയിലുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ച ഒരു കീഴ്‌നടപ്പാണ് കോടതി അസാധുവാക്കിയത്. […]

റിവ്യൂ ഹര്‍ജിക്കില്ല; ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നത് സുപ്രീം കോടതിയുടെ വിധിയാണ്. കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. വിധി ഉടന്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സന്നിധാനത്ത് സ്ത്രീകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ റിവ്യൂ ഹര്‍ജി സര്‍ക്കാര്‍ നല്‍കില്ലെന്നും […]

ആര്‍ത്തവം അശുദ്ധി തന്നെയാണ്; വിശ്വാസം സംരക്ഷിക്കണം: കെ.സുധാകരന്‍

കണ്ണൂര്‍: ആര്‍ത്തവം അശുദ്ധി തന്നെയാണ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് കെ.സുധാകരന്‍. ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് കെ സുധാകരന്‍ മാധ്യമങ്ങളോടായി പറഞ്ഞു. അവസര വാദികള്‍ക്കായി സര്‍ക്കാര്‍ ഇടം കൊടുക്കരുത്. നിയമത്തിന്‍റെ വഴിയിലൂടെ സര്‍ക്കാര്‍ സഞ്ചരിച്ച്‌ വിശ്വാസികളുടെ മനസ്സിനേറ്റ പോറല്‍ മാറ്റണം. വിശ്വാസത്തെ മാറ്റാന്‍ ഒരു കോടതിക്കും ഭരണകൂടത്തിനും അവകാശമില്ല. വിശ്വാസം സംരക്ഷിക്കുന്നതാണ് അവരുടെ ബാധ്യതയെന്നും സുധാകരന്‍ പറഞ്ഞു. ആര്‍ത്തവം അശുദ്ധി തന്നെയാണ്. ഇത് ഞാനുണ്ടാക്കിയതല്ല. ഭരണഘടനയുണ്ടാക്കുന്നതിനു മുമ്പേയുള്ള വിശ്വാസമാണത്. ആ വിശ്വാസമാണ് ഭരണഘടന […]

എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ല: പിസി ജോര്‍ജ്

പത്തനംതിട്ട: തന്‍റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ വ്യക്തമാക്കി. സുപ്രീം കോടതി വിധിക്കിതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും അടുത്ത ചൊവ്വാഴ്ച എരുമേലിയില്‍ ഉപവസിക്കുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എരുമേലി വഴി പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയുടെ സ്ത്രീ പ്രവേശന അനുമതിക്കെതിരെ പന്തളം കൊട്ടാരത്തിന്‍റെയും, ഹിന്ദു സംഘടനകളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നിരുന്നു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം […]

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ബിജെപി സമരത്തിലേക്ക്

തിരുവനന്തപുരം: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സ്വീകരിച്ചിരിക്കുന്ന നയത്തിനെ​തി​രെ ബി​ജെ​പി സ​മ​ര​ത്തി​ലേ​ക്ക്. വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പം സ​മ​ര​ത്തി​നു​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അദ്ധ്യക്ഷന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള വ്യ​ക്ത​മാ​ക്കി. കൂടാതെ മഹിളാമോര്‍ച്ചയേയും സമരത്തിന് അണിനിരത്തുമെന്ന് സം​സ്ഥാ​ന അദ്ധ്യക്ഷന്‍ അറിയിച്ചു. സുപ്രീംകോ​ട​തി വി​ധി​യു​ടെ പേ​രി​ല്‍ സി​പി​എം വി​ശ്വാ​സി​ക​ളെ  അ​ടി​ച്ച​മ​ര്‍​ത്തു​ന്നു​വെന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സു​പ്രീം​കോ​ട​തി​യി​ല്‍ പു​നഃപ​രി​ശോ​ധ​നാ​ഹ​ര്‍​ജി ന​ല്‍​കാ​നും പാര്‍ട്ടി നീ​ക്ക൦ നടത്തുന്നുണ്ട്. ഏ​റ്റു​മു​ട്ട​ലി​ന്‍റെ പാ​ത ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​ദ്ധി​ക്ക​ണം. കേ​സി​ല്‍ ദു​രൂ​ഹ​ത​തു​ണ്ടെ​ന്നും നി​യ​മ​യു​ദ്ധ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള ആ​വ​ശ്യ​പ്പെ​ട്ടു. കൂടാതെ, വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ വിശ്വാസികള്‍ക്കൊപ്പം […]

ശബരിമല ദര്‍ശനത്തിന് ഡിജിറ്റല്‍ ബുക്കിംഗ് ഏര്‍പ്പെടുത്തും; സ്‌ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും

തിരുവനന്തപുരം: ശബരിമലയില്‍ സ്‌ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റവും ഭംഗിയായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും ഉന്നതാധികാര സമിതിയോഗത്തിനു ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സന്നിധാനത്തെയും മറ്റും തിരക്ക് ഒഴിവാക്കാനായി ഇത്തവണ മുതല്‍ ഡിജിറ്റല്‍ സമ്ബ്രദായം ഏര്‍പ്പെടുത്തും. മറ്റ് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും ഡിജിറ്റല്‍ ബുക്കിംഗ് ഉള്ളതുകൊണ്ട് തിരക്കുള്ള ദിവസങ്ങളില്‍ സ്വയം ചെന്ന് പെടാതിരിക്കാനായിട്ട് ബുക്ക് ചെയ്യുന്ന ആളുകള്‍ക്ക് സാധിക്കാറുണ്ട്. അത് ഇപ്രാവശ്യം ശബരിമലയില്‍ പ്രയോഗത്തിലേക്ക് വരുത്താനാണ് ശ്രമിക്കുന്നത്. ഇതിനായി ദക്ഷിണേന്ത്യന്‍ […]