തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് കേരളത്തില്‍ ഹര്‍ത്താല്‍. ശിവസേനയാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. മറ്റു മത സംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ശിവസേന സംസ്ഥാന പ്രസിഡന്റ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.
Tag: sabarimala women entry
ശബരിമല സ്ത്രീപ്രവേശനം വീണ്ടും കോടതിയിലേക്ക്; പന്തളം രാജകുടുംബം പുനഃപരിശോധന ഹര്‍ജി നല്‍കും
പത്തനംതിട്ട : ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് ഇന്നു രാവിലെ ചേര്‍ന്ന പന്തളം കൊട്ടാരം നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനം എടുത്തത്. ക്ഷേത്ര ഉപദേശ സമിതി, അമ്പലപ്പുഴ, ആലങ്ങാട് പേട്ട സംഘങ്ങള്‍, നിയമജ്ഞര്‍, വിവിധ ഭക്തജന സംഘങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനാണ് യോഗത്തിന്‍റെ തീരുമാനം. അതോടൊപ്പം തന്നെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി […]
പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് നടി ഖുഷ്ബു
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നല്‍കിയത് പോലെ മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനകള്‍. നടി ഖുഷ്ബുവാണ് ഇത്തരമൊരു ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. ശബരിമല ക്യാംപയില്‍ പൂര്‍ത്തിയായ സ്ഥിതിക്ക് മുസ്ലിം പള്ളികളില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തിന് വേണ്ടി പോരാടുമെന്ന് അവര്‍ വ്യക്തമാക്കി. ശബരിമലയിലെ വിധിയെ വര്‍ഗീയ വത്കരിക്കുന്നത് കാണുമ്ബോള്‍ ശരിക്കും വിഷമം തോന്നുന്നുവെന്നും അവര്‍ പറഞ്ഞു. ദൈവം ഒന്നാണെന്ന് തന്റെ വിശ്വാസം. നിങ്ങള്‍ ശരിക്കും […]
ഇനി ആര്‍ത്തവകാലത്ത് ക്ഷേത്രദര്‍ശനം നടത്താം; ശാരീരികമായ അവസ്ഥകള്‍ അവകാശത്തെ ഹനിക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമ പിന്‍ബലമേകുന്ന നിയമം സുപ്രീംകോടതി റദ്ദാക്കി. 1965ലെ കേരള ഹിന്ദു പൊതു ആരാധാലയ പ്രവേശന ചട്ടത്തിലെ മൂന്നാം(ബി) വകുപ്പാണ് റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ 25 എല്ലാവരെയും സംരക്ഷിക്കുന്നു. ശാരീരികമായ അവസ്ഥകള്‍ ആരാധനാ അവകാശത്തെ ഹനിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന ചരിത്ര വിധിയിലാണ് കാലങ്ങളായി നിലനിന്നിരുന്ന നിയമം സുപ്രീംകോടതി റദ്ദാക്കിയത്. ഭക്തിയില്‍ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ലിംഗ വിവേചനം സ്ത്രീകളുടെ അന്തസ്സ് […]
ശബരിമല സ്ത്രീ പ്രവേശനം; വിധി നിരാശാജനകമെന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയില്‍ പ്രതികരിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തയാറായില്ല. ശബരിമലയില്‍ പോകണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്നാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. അതേസമയം ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് നിരാശാജനകമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ശബരിമലയില്‍ ഇപ്പോള്‍ തന്നെ ഭക്തരുടെ തിരക്കാണ്. ഉള്‍കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ഭക്തര്‍ ഓരോ തവണയും എത്തുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികളായ […]
ശബരിമല വിധിയെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇനിയുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണെന്നും കടകംപള്ളി സുരേന്ദ്രന്‍ വിശദമാക്കി. സുരക്ഷിതമായി സ്ത്രീകൾക്ക് മലചവിട്ടാൻ നടപടിയുണ്ടാക്കും. വിധി എങ്ങനെ നടപ്പാക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കട്ടെയെന്നും മന്ത്രി വിശദമാക്കി. അയപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില‌്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശാരീരിക അവസഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ 25 മത്തെ വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് […]
ചരിത്രവിധിയുമായി സുപ്രീംകോടതി; ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം
ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രിം കോടതിയുടെ വിപ്ലവാത്മകമായ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചിലെ നാല് ജസ്റ്റിസുമാരും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് സ്ത്രീ പ്രവേശത്തെ എതിര്‍ത്തത്. ലിംഗവിവേചനം ഒരിക്കലും അനുവദിക്കില്ല എന്ന് വിധി പ്രസ്താവത്തില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു. ആര്‍ത്തവത്തിന്‍റെ പേരില്‍ പ്രവേശനം വിലക്കിയത് ഭരണഘടനാ വിരുദ്ധമാണോയെന്ന് കോടതി പരിശോധിച്ചു. പ്രായഭേദമന്യേയുള്ള […]
ശബരിമല സ്ത്രീ പ്രവേശനം; സുപ്രീകോടതി വിധി നാളെ
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസിലെ വിധി പറയുന്നത്. ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധാനലായ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ മറ്റൊരു പ്രധാന ആവശ്യം. ഈ വകുപ്പ് അടിസ്ഥാനമാക്കിയാണ് കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ആര്‍ത്തവ […]
ശബരിമലയില്‍ സ്ത്രീകളെ കയറ്റരുതെന്ന് അമിക്കസ് ക്യൂറി
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനം പാടില്ലെന്ന് അമിക്കസ് ക്യൂറി. ശബരിമലയിലെ സ്ത്രീ പ്രവേശന നിലവിലെ ആചാരങ്ങള്‍ തുടരണമെന്നും രാഷ്ട്രീയ സമ്മര്‍ദങ്ങളാണ് സര്‍ക്കാരിന്‍റെ നിലപാട് മാറ്റത്തിന് പിന്നിലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.വിഷയത്തില്‍ നിര്‍ണായക നിലപാടാണ് അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചത്. സ്ത്രീപ്രവേശന നിയന്ത്രണം ഒരു മതവിശ്വാസത്തിന്‍റെ ഭാഗമാണെന്നും ശബരിമലയിലെ ആചാരങ്ങള്‍ ഭരണഘടന നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശങ്ങളെ ഒരു രീതിയിലും ബാധിക്കുന്നതല്ലെന്നും അമിക്കസ് ക്യൂറി കണ്ടെത്തി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ […]
ശബരിമല സ്ത്രീപ്രവേശനത്തില്‍ കോടതി ഇടപെടേണ്ട: കെ. മുരളീധരന്‍
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്ന് കെ. മുളീധരന്‍. മതകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതത് മതസമൂഹങ്ങളാണ്. പത്ത് വയസുള്ള കുട്ടിക്കും 90 കഴിഞ്ഞ വൃദ്ധയ്ക്കും രക്ഷയില്ലാത്ത കാലമാണ്. സ്ത്രീകള്‍ കൂടി വന്നാല്‍ ക്ഷേത്രത്തിന്‍റെ അവസ്ഥ പ്രവചിക്കാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം, സ്ത്രീയുടെ ശാരീരികാവസ്ഥ കാരണമുള്ള വിവേചനം അംഗീകരിക്കാനാകില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ആചാരമാണെങ്കിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ നിരാകരിക്കാന്‍ കഴിയില്ല. ഇടപെടല്‍ മത ആചാരങ്ങളെ നിയന്ത്രിക്കാനെന്ന് കരുതരുതെന്നും സുപ്രീംകോടതി പറഞ്ഞു. ആരുടെ ഉടമസ്ഥതയിലാണ് ശബരിമലയെന്നത് കോടതിയെ ബാധിക്കുന്നതല്ല. ശബരിമല പൊതുസ്ഥലമാണോ […]








