പത്തനംതിട്ട: ശബരിമല വിശ്വാസികളുടെ ആചാരത്തിന് വിരുദ്ധമായ നടപടി എടുക്കുന്ന കേരള സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ തിങ്കളാഴ്ച നാല് ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഹര്‍ത്താല് ആചരിക്കും. അയ്യപ്പധര്‍മ സേന, വിശാല വിശ്വകര്‍മ ഐക്യവേദി, ശ്രീരാമസേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ ആചരിക്കുക. രാവിലെ ആറു മുതല് വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം. അതേസമയം, തിങ്കളാഴ്ച സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.
Tag: sabarimala women entry
ജൂലൈ 30ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കരുതെന്ന്
കൊച്ചി: വിവിധ ഹിന്ദു സംഘടനകള്‍ ജൂലൈ 30ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി പൊലീസിന് . ഇക്കാര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും അറിയിച്ചു. കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിശ്വാസത്തിന് വിരുദ്ധമായ നിലപാട് സര്‍ക്കാര്‍ എടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിരിക്കുന്നത് .യുവതികള്‍ക്ക് […]
ശബരിമലയില്‍ സ്ത്രീകളുടെ വിലക്ക് തുടരണമെന്ന് പന്തളം രാജകുടുംബം
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് വിലക്ക് തുടരണമെന്നും തലമുറകളായി തുടരുന്ന ക്ഷേത്ര ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും പന്തളം രാജകുടുംബം. ക്ഷേത്രത്തിന്‍റെ യശസ് തകര്‍ക്കാനുള്ള ശ്രമമാണ് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിക്കു പിന്നിലെന്നും രാജകുടുംബത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. കേസിലെ ഹര്‍ജിക്കാരന്‍ വിശ്വാസിയല്ലെന്നും പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജി മാത്രമാണിതെന്നും കെ. രാധാകൃഷ്ണന്‍ വാദിച്ചു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ പൊതുവെ ക്ഷേത്രത്തില്‍ പോകാറില്ല. 41 ദിവസത്തെ വ്രതശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുകയുമില്ല. ഇത് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് […]
സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ജൂലൈ 30 ന് ഹൈന്ദവ സംഘടനകളുടെ ഹര്‍ത്താല്‍. അയ്യപ്പധര്‍മസേന , ശ്രീരാമസേന, ഹനുമാന്‍ സേന, വിശ്വകര്‍മ സഭ എന്നീ സംഘടനകളുടെ ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ശബരിമല ആചാര അനുഷ്ടാനം അട്ടിമറിക്കുന്ന നിലപാട് ഇടതുസര്‍ക്കാര്‍ തിരുത്തുക. ശബരിമല ആചാര അനുഷ്ടാന സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ട് വരിക. ശബരിമല ദേവത അവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. ബി.ജെ.പി, ആര്‍.എസ്.എസ്. എന്നിവരുമായി ഈ […]
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡ്
ന്യൂഡല്‍ഹി ; ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ദേവസ്വംബോര്‍ഡ്. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ബോര്‍ഡ് നിലപാട് ഇങ്ങനെ അറിയിച്ചത്. കേസില്‍ സര്‍ക്കാരിന്‍റെ നിലപാടിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനിച്ചെങ്കിലും പിന്നീട് കേസ് പരിഗണിച്ചപ്പോള്‍ നിലപാട് മാറ്റുകയായിരുന്നു. കേസ് പരിഗണിച്ചപ്പോല്‍ സര്‍ക്കാരിന്‍റെ നിലപാടിനൊപ്പമാണെന്ന കാര്യം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി സുപ്രീം കോടതിയില്‍ അറിയിച്ചില്ല. പകരം സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാണ് വാദിച്ചത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ പുതിയ ഭരണ […]
ശബരിമല സ്ത്രീ പ്രവേശനം: സുപ്രീംകോടതിയിൽ വാദം കേൾക്കൽ ഇന്നും തുടരും
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന കേസിൽ സുപ്രീംകോടതിയിൽ ഇന്നും വാദം കേൾക്കൽ തുടരും. കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാനാണ് ദേവസ്വം ബോര്‍ഡിന്‍റെ നീക്കം. ശബരിമലയിൽ 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന തീരുമാനം വിശ്വാസത്തിന്‍റെ ഭാഗമാണെന്നും അത് സ്ത്രീകളോടുള്ള വിവേചനമല്ലെന്നുമാണ് സിപിഎം നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡ് കഴിഞ്ഞ വ്യാഴാഴ്ച സുപ്രീംകോടതിയെ അറിയിച്ചത്. ഇത് വിവാദമായതോടെ ആ നിലപാട് തിരുത്തി എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെടാൻ ബോര്‍ഡ് യോഗം ചേര്‍ന്ന് തത്വത്തിൽ തീരുമാനിച്ചു. എന്നാൽ ഇക്കാര്യം […]
ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് എടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് എടുത്തിട്ടില്ലെന്ന് തിരുവിതാക്കൂര്‍ ദേവസ്വം ബോര്‍ഡ്. അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ അറയിച്ചത് പഴയ ബോര്‍ഡിന്‍റെ നിലപാടാണെന്ന് ദേവസ്വം കമ്മീഷ്ണര്‍ എന്‍ വാസു പറഞ്ഞു. സ്ത്രീ വിഷത്തില്‍ നിലപാട് സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം വൈകിട്ട് നാലു മണിക്ക് തിരവനന്തപുരത്ത് ചേരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചപ്പോള്‍ സ്ത്രീ പ്രവേശനം പാടില്ലെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നിലപാടിനൊപ്പമാണ് തങ്ങള്‍ നില്‍ക്കുന്നതെന്നും സ്ത്രീപ്രവേശനത്തെ […]
ശബരിമല സ്ത്രീപ്രവേശനം; സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ്
ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍.. ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടനാവിഷയങ്ങളാണ് കോടതി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ വാദം തുടരുകയാണ്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കാനാകില്ല. സ്ത്രീകളോടുള്ള വിവേചനമല്ല ഇതെന്നും വിശ്വാസത്തിന്‍റെ ഭാഗമായാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതെന്നും ദേവസ്വം ബോര്‍ഡ് സുപ്രീകോടതിയെ നിലപാട് അറിയിച്ചു. പുരുഷന്മാര്ക്കു ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കില്‍ സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്നു സുപ്രീംകോടതി ബുധനാഴ്ച നിരീക്ഷിച്ചിരുന്നു. സ്വകാര്യക്ഷേത്രമെന്ന സങ്കല്പം ഇല്ലെന്നും ആര്‍ത്തവത്തിന്റെ പേരില്‍ പത്തു വയസ് […]
ശബരിമല പൊതു ക്ഷേത്രമെങ്കില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ കഴിയണം: സുപ്രീംകോടതി
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. പൊതു ക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ കഴിയണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൊതു ക്ഷേത്രങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഭരണസമിതി സ്തീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. അതേസമയം, ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.ക്ഷേത്രത്തിന്‍റെ ഭരണകാര്യങ്ങള്‍ക്കും മേല്‍നോട്ടത്തിനും ദേവസ്വം ബോര്‍ഡ് ഉണ്ടെന്നും അതിനാല്‍ തന്നെ ഭരണകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ […]
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി നിലപാട് വ്യക്തമാക്കി. ക്ഷേത്രത്തിന്‍റെ ഭരണകാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ക്ഷേത്രത്തിന്‍റെ ഭരണത്തിന് ദേവസ്വം ബോര്‍ഡ് ഉണ്ടെന്നാണ് ഭരണ ഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട് നിയമപരമായുള്ള കാര്യങ്ങള്‍ മാത്രമാണ് കോടതി പരിശോധിക്കുകയെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ബുദ്ധമത വിശ്വാസത്തിന്‍റെ തുടര്‍ച്ചയാണ് ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ വാദം പോരെന്നും വസ്തുതകള്‍ നിരത്തി വേണം അവ തെളിയിക്കാനെന്നും സുപ്രീം കോടതി പ്രതികരിച്ചു. […]







