തിയറ്റര്‍ പീഡനം; കുട്ടിയെ പീഡിപ്പിച്ചില്ലെന്ന്പ്രതി

മലപ്പുറം: എടപ്പാളിലെ സിനിമാതിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ മാതാവുമായി ഏറെനാളത്തെ അടുപ്പമുണ്ടെന്ന് പ്രതി. പോലീസിന്‍റെ ചോദ്യംചെയ്യലിലാണ് പ്രതി മൊയ്തീന്‍കുട്ടി ഇക്കാര്യം സമ്മതിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ ഏറെനാളായി താമസിച്ചുവരികയായിരുന്നു കുട്ടിയുടെ മാതാവ്. കഴിഞ്ഞമാസം 18-ന് മലപ്പുറത്തെ ബന്ധുവീട്ടില്‍നിന്ന് തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രീ മൊയ്തീന്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവത്രെ. യാത്രയ്ക്കിടെയാണ് എടപ്പാളിലെ തിയേറ്ററില്‍ കയറി സിനിമ കാണാന്‍ ഇരുവരും തീരുമാനിച്ചത്. മൊയ്തീന്‍കുട്ടിയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ സ്ത്രീയുടെ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. കുട്ടിയുടെ മാതാവുമായി തനിക്ക് ബന്ധമുണ്ടെങ്കിലും കുട്ടിയെ പീഡിപ്പിച്ചില്ലെന്ന് മൊയ്തീന്‍കുട്ടി അന്വേഷണോദ്യോഗസ്ഥരോട് […]

91 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ആലപ്പുഴ: 91 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ചാത്തങ്കേരി സ്വദേശി ബിജുവിനെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിജുവിനെ ആലപ്പുഴ പുളിങ്കുന്നിലെ ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് അതി സഹസീകമായി പിടികൂടിയത്. കഴിഞ്ഞ മാസം 16ന് തിരുവല്ലക്ക് സമീപം പുളിക്കീഴിലാണ് സംഭവം നടന്നത്. 40 വയസുള്ള ബിജു പുലര്‍ച്ചെ മൂന്ന് മണിയോടെ 91കാരിയുടെ വീട്ടില്‍ കയറി. അടുക്കള വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. ഉറങ്ങിക്കിടന്ന വൃദ്ധയെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും […]

സൗമ്യ കൊലക്കേസ്; പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്ടറെ കുറ്റവിമുക്തനാക്കി

തിരുവനന്തപുരം: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍. സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് ഡോ.ഉന്മേഷ് ആയിരുന്നു. സര്‍ക്കാര്‍ വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയത്. ഡോ.ഉന്മേഷ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും ഡോ.ശ്രീകുമാരി അധ്യക്ഷയായ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഡോ. ഉന്മേഷിനെതിരായ നടപടി അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നാരോപിച്ചാണ് ഫോറന്‍സിക് വിദഗ്ധനായ ഡോ. ഉന്മേഷിനെ സസ്‌പെന്‍റ് ചെയ്തത്. വിവാദം ഉണ്ടായി ഏഴു […]

കത്വ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ; മെയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. വിവിധ ഹര്‍ജികള്‍ തീരുമാനം ആകും വരെയാണ് സ്‌റ്റേ. വിചാരണ ജമ്മുവില്‍ നിന്ന് മാറ്റണമെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജികള്‍.മെയ് ഏഴിന് കേസ് വീണ്ടും പരിഹണിക്കും. കേസിന്‍റെ വിചാരണ ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി. നീതിയുക്തമായ വിചാരണ ഉറപ്പിക്കാന്‍ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റരുതെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ വിചാരണ […]

പതിനാറുകാരിയെ ബലാല്‍സംഗം ചെയ്‌ത കേസില്‍ ആസാറാം ബാപ്പു കുറ്റക്കാരന്‍

ന്യൂഡല്‍ഹി: പതിനാറ് വയസുകാരിയെ വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ അസാറാം ബാപ്പു കുറ്റക്കാരന്‍. ജോധ്‌പൂര്‍ പ്രത്യേക കോടതിയുടേതാണ് വിധി. വിധി പറയുന്നതിന്‍റെ ഭാഗമായി പെണ്‍കുട്ടിയുടെ വീടിനും ജോധ്പൂരിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ജോധ്പൂര്‍ കോടതി ജഡ്ജി മധുസൂദനന്‍ ശര്‍മ ഈ മാസമാദ്യം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്‍റെയും അന്തിമവാദം കേട്ട ശേഷം കേസ് വിധി പറയാനായി ഇന്നത്തേയ്ക്ക് മാറ്റിവെക്കുകയായിരുന്നു. കേസില്‍ ആസാറാം ബാപ്പുവടക്കം നാലുപേരെയാണ്‌ കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്‌. വിധി പ്രതികൂലമാണെങ്കില്‍ ആസാറാം ബാപ്പുവെന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്‍റെ അനുയായികള്‍ ആക്രമം […]

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ; നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 12 വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതാണ് പുതിയ ദേഭഗതി. നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനും തീരുമാനിച്ചു. ഇന്ത്യന്‍ പീനല്‍ കോഡ്, തെളിവ് നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ (പോക്‌സോ) എന്നിവയില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഇനി രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കും. കത്വ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതൃത്വവും പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് […]

മകള്‍ പീഡനത്തിനിരയായത് വീട്ടുകാര്‍ അറിഞ്ഞത് സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറലായപ്പോള്‍

ന്യൂഡല്‍ഹി: മകള്‍ പീഡനത്തിനിരയായത് വീട്ടുകാര്‍ അറിഞ്ഞത് സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറലായപ്പോള്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് മാനസിക വൈകല്യമുള്ള 12 വയസുകാരിയെ അയല്‍വാസി പീഡിപ്പിച്ചത്. സംഭവത്തില്‍ 3 പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ബണ്ടിയും സുഹൃത്തുക്കളുമാണ് അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടിയെ ഒരു കമ്മ്യൂണിറ്റി സെന്‍ററിലേക്ക് ബണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ കുട്ടിയെ പീഡനത്തിനിരയാക്കി. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ വീഡിയോ എടുത്തു. ഈ വീഡിയോയില്‍ നിന്നാണ് പീഡനം നടന്ന സ്ഥലം പൊലീസ് മനസിലാക്കിയത്. പോസ്‌കോ നിയമപ്രകാരമാണ് ബണ്ടിക്കെതിരെ […]

ഉന്നാവ ബലാത്സംഗക്കേസ്: ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നവയില്‍ 18 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരയുടെയും കുടുംബത്തിന്റെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ബലാത്സംഗക്കേസിലും പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഉന്നാവയിലെ മാഖി പൊലീസ് സ്റ്റേഷനില്‍ എംഎല്‍എയ്‌ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, എംഎല്‍എയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. […]

നിര്‍ഭയയില്‍ നിന്ന് മൂന്നു പെണ്‍കുട്ടികളെ കാണാതായി

കൊട്ടിയം: സംസ്ഥാനത്ത് ഏറെ വിവാദം ചൂടുപിടിച്ച പോലീസുദ്യോഗസ്ഥന്‍ പ്രതിച്ചേര്‍ക്കപ്പെട്ട കേസില്‍ ഇരയായ പെണ്‍കുട്ടി ഉള്‍പ്പടെ മുന്ന് പെണ്‍കുട്ടികളെ കാണാതായി. കൊട്ടിയം ഒറ്റപ്ലാമൂടിനടുത്തുള്ള നിര്‍ഭയകേന്ദ്രത്തില്‍നിന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മൂന്നുപേരെയും കാണാതായത്. വസ്ത്രങ്ങള്‍ അലക്കുന്നതിനായി പുറത്തിറങ്ങിയതായിരുന്നു മൂവരും. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. ചേര്‍ത്തല, ആലപ്പുഴ, തങ്കശ്ശേരി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കാണാതായ പെണ്‍കുട്ടികള്‍. കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ ബന്ധുക്കളെയും വിവരമറിയിച്ചു. രണ്ടുമാസങ്ങള്‍ക്ക് മുന്‍പും ഇവിടനിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതെപോയിരുന്നു. അവരെ പിന്നീട് പോലീസ് കണ്ടെത്തുകയും […]

യോഗിയുടെ വീടിനു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു

ലക്‌നൗ: തന്നെ പീഡിപ്പിച്ച ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് യോഗി ആദിത്യനാഥിന്‍റെ വസതിക്കുമുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ഇന്നലെ രാത്രി  ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായ ഇയാളെ അശുപ്രതിയില്‍ എത്തിച്ചെങ്കിലും  രാവിലെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ തന്നെയാണ് യുവതിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ വെച്ച്‌ കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കുല്‍ദീപ് ബലാത്സംഗം ചെയ്തതായി യുവതിയും ബന്ധുക്കളും ആരോപിച്ചിട്ടും പൊലീസ് ഇതുവരെ […]