ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഒന്നോ രണ്ടോ പേരുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. സംഘടനയിലെ പോരായ്മകള്‍ അംഗീകരിക്കുന്നു. ഗ്രൂപ്പ് തര്‍ക്കം ഇല്ലായിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. താഴെത്തട്ടിലെ പരിമിതികളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
Tag: Ramesh Chennithala
ചെങ്ങന്നൂരില്‍ കോടിയേരി ബിജെപിയുടെ പിആര്‍ഒ ആണെന്ന് രമേശ് ചെന്നിത്തല
അലപ്പുഴ:ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങള്‍ അവസാനിക്കുമ്പോള്‍ ബിജെപിയുടെ കൂട്ടുകെട്ട് പരസ്പരം ആരോപിച്ച് നേതാക്കളുടെ പുതിയ പ്രചാരണം.ചെങ്ങന്നൂരിലെ ബിജെപിയുടെ പിആര്‍ഒ ആണ് കോടിയേരിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നരേന്ദ്രമോദിയെ കുറിച്ച് ഒരു വാക്കു പോലും പിണറായി മിണ്ടിയിട്ടില്ല. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ പരസ്യം പെരുമാറ്റചട്ട ലംഘനമാണന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം യുഡിഎഫ് ബിജെപിയുടെ വോട്ടുതേടിയെന്ന ആരോപണവുമായി കോടിയേരിയും സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് ചെന്നിത്തലയുടെ ആരോപണം. എന്നാല്‍ ഡി.വിജയകുമാറിനെ കോണ്‍ഗ്രസ് […]
പിണറായി വിജയന് പൂര്‍ണ പരാജയമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും റൂറല്‍ എസ്പിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായെന്ന് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. . ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, ഭീകരമായ പൊലീസ് മര്‍ദനത്തിന്‍റെ ഇരയാണ് ശ്രീജിത്തെന്നും ചെന്നിത്തല പറഞ്ഞു. പൊലീസിനെ കയരൂരി വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്ത്ര ആഭ്യന്ത്ര വകുപ്പിന്‍റെ നിയന്ത്രണം നഷ്ടമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു പൊലീസുകാരെ സസ്‌പെന്‍റ് ചെയ്ത് കേസ് ഒതുക്കരുത്. ഉത്തരവാദികളായവര്‍ക്കെതിരെ കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
നിലപാട് കറുപ്പിച്ച് സുധാകരന്‍; വ്യാഴാഴ്ച വരെ നിരാഹാര സമരം തുടരും
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം വ്യാഴാഴ്ച വരെ തുടരും. ഷുഹൈബിന് ഒപ്പം വെട്ടേറ്റ നൗഷാദിന്‍റെ വെളിപ്പെടുത്തലോടെ തങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ഷുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലെന്ന നൗഷാദിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലായിരുന്നു സുധാകരന്‍റെ പ്രതികരണം.ഷുഹൈബ് കൊലപാതകത്തില്‍ അറസ്റ്റിലായിരിക്കുന്നവര്‍ ഡമ്മി പ്രതികളാണെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം. ഇത് ശരിവെയ്ക്കുന്നതാണ് പുതിയ […]
വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചു
ദില്ലി: ജെഡിയു സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. ഇന്ന് രാവിലെയാണ് രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനെ കണ്ട് രാജിക്കത്ത് കൈമാറിയത്. നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ജെഡിയു, എന്‍ഡിഎയുടെ ഭാഗമായതോടെയാണ് വീരേന്ദ്രകുമാര്‍ രാജിതീരുമാനത്തില്‍ എത്തിയത്. നിതീഷിനൊപ്പം പോകാന്‍ കേരള ഘടകം തയ്യാറല്ലെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. വിമത വിഭാഗം ശരത് യാദവിനൊപ്പം നില്‍ക്കാനാണ് വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള കേരള ഘടകം ശ്രമിക്കുന്നത്. അതേസമയം എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചതിനെ […]
എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് സാംസ്ക്കാരിക കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യ
കോട്ടയം: ഫോണ്‍കെണി വിവാദത്തില്‍ ആരോപണവിധേയനായ എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് സാംസ്ക്കാരിക കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത്പക്ഷം എന്നും കൊട്ടി്ഘോഷിക്കുന്ന സദാചാരത്തിന് എതിരല്ലേ ഇത്. ഇതിന് എങ്ങനെ ജനങ്ങളോട് മറുപടി പറയുമെന്നും ചെന്നിത്തല ചോദിച്ചു. വിവാദത്തില്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ശശീന്ദ്രന്‍ പോലും പറഞ്ഞിട്ടില്ല. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നാണ് . ശശീന്ദ്രന്‍ രാജിവെച്ചത് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതു കൊണ്ടോ പരാതി കൊടുത്തതു കൊണ്ടോ അല്ല. പൊതുപ്രവര്‍ത്തകന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാന്യത നഷ്ടപ്പെട്ടപ്പോഴായിരുന്നു […]
മുക്കത്ത് നടക്കുന്ന ഗെയില്‍ പ്രതിഷേധം പോലീസ് രാജ്: രമേശ് ചെന്നിത്തല
കണ്ണൂര്‍: ഗെയില്‍ വാതക പൈപ്പ് ലൈനെതിരേ നടക്കുന്ന ജനകീയ പ്രതിഷേധത്തെ സര്‍ക്കാര്‍ പോലീസ് രാജിലൂടെ നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കാതെ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് ഇതുവരെ സമരം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പോലീസ് രാജിലൂടെ പ്രതിഷേധം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രിയുടെ രാജി അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലും ബാലാവകാശ കമ്മിഷന്‍ നിയമനത്തിലും ആരോഗ്യമന്ത്രി കെ.കെ.ശൈലജ, സ്വന്തം താത്പര്യങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും മാത്രമാണ് സംരക്ഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊതുതാത്പര്യം മാനിക്കാത്ത മന്ത്രിയുടെ രാജി അനിവാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മുഴുവന്‍ പ്രവേശന നടപടികളും പ്രഖ്യാപിച്ചത് കോടതിയാണ്. ഇത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. തുടര്‍ച്ചയായി കോടതി കുറ്റപ്പെടുത്തിയിട്ടും സര്‍ക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നതാണ്. ഫ്യൂഡല്‍ രീതിയിലാണോ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് കോടതിയുടെ […]
സി.പി.എമ്മിനേക്കാൾ അപകടം ബി.ജെ.പിയാണ്: രമേശ് ചെന്നിത്തല
കേരളത്തില്‍ ബി.ജെ.പി വരുന്നതിനെ തടയുവാനായി സി.പി.എമ്മുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. എന്നിരുന്നാലും ഈ തിരഞ്ഞെടുപ്പിൽ ഒന്നിച്ചുനിൽക്കേണ്ട







