തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് കോടതിവിധിക്ക് കാരണമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയ വിധിയാണിത്. പുനഃ പരിശോധനാ ഹര്‍ജി നല്‍കാന്‍ തയാറായ ദേവസ്വം ബോര്‍ഡിനെ മുഖ്യമന്ത്രി പിന്തിരിപ്പിച്ചു. ബിജെപിക്കും സിപിഐഎമ്മിനും ഇരട്ട നിലപാടെന്നും ചെന്നിത്തല പറഞ്ഞു. ഏക സിവില്‍ കോഡിന് വേണ്ടി കോടതി വിധിയെ ഉപയോഗിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് കേന്ദ്രത്തോട് ബിജെപി ആവശ്യപ്പെടണം. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സ്ത്രീകളുടെ ഇടയില്‍ തന്നെ എതിര്‍പ്പുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. […]
Tag: Ramesh Chennithala
മോഹന്‍ലാല്‍ അങ്ങനെയാരു മണ്ടത്തരം കാണിക്കില്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ പ്രളയാനന്തരം എന്ന പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞു. ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും സ്വീകാര്യനുമായ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്ന് കരുതാന്‍ വയ്യ. ബി.ജെ.പിയില്‍ പോകുന്നവരെല്ലാം വിഡ്ഢികളാണോയെന്ന ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ജന്മാഷ്ടമി ദിനത്തില്‍ പ്രധാനമന്ത്രി […]
സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ പ്രളയബാധിതര്‍ക്ക് സമയത്ത് കിട്ടാന്‍ സാധ്യതയില്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ സമയത്ത് കിട്ടുമെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ താലൂക്കില്‍ ഇന്നലെ വരെ 238 പേര്‍ക്ക് മാത്രമാണ് പണം ലഭിച്ചതെന്ന് പറഞ്ഞ അദ്ദേഹം തുക സമയബന്ധിതമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ആദ്യം വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അടിയന്തര സഹായമായി പ്രഖ്യാപിച്ച 3500 രൂപ പോലും ഇതുവരെ 40 ശതമാനം പേര്‍ക്കേ ലഭിച്ചിട്ടുള്ളൂ. പ്രളയബാധിതര്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപ ധനസഹായംവരേ സമയബന്ധിതമായി ലഭ്യമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൂടാതെ ഭവന വായ്പ സംബന്ധിച്ച […]
രമേശ് ചെന്നിത്തലയുടെ ഗണ്‍മാന്‍ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗണ്‍മാന്‍ ചമഞ്ഞ് പണം തട്ടിയ കേസില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷിജു ശാസ്ത്രിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവം അന്വേഷിക്കാന്‍ ഡിഐജി ഷെഫിന്‍ അഹമ്മദിനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി. കൊല്ലം സ്വദേശി ഫ്രെഡി ജോസഫ് നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പു പുറത്തായത്. തുടര്‍ന്നു പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സംസ്‌ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കുകയായിരുന്നു. വിദേശരാജ്യങ്ങളിലെ വ്യാപാര ശൃംഖലയുടെ […]
കേരളം ഒന്നാമതെന്ന സര്‍ക്കാര്‍ പരസ്യം കബളിപ്പിക്കല്‍: ചെന്നിത്തല
തിരുവനന്തപുരം: ഭരണ നിര്‍വഹണ മികവില്‍ കേരളം ഒന്നാമതെന്ന തരത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കോടികള്‍ മുടക്കി ഇന്ന് നല്‍കിയ പരസ്യം വസ്തുതാ വിരുദ്ധവും പൊതുജനത്തെ കബളിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബംഗളുരുവിലെ പബ്ലിക് അഫയേഴ്സ് സെന്‍ററിന്‍റെ (പി.എ.സി) 2018 ലെ സര്‍വ്വേ അടിസ്ഥാനപ്പെടുത്തിയാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ സര്‍വ്വേയില്‍ കേരളം പലതിലും ഒന്നാമതല്ല എന്ന് മാത്രമല്ല മുന്‍വര്‍ഷങ്ങളെക്കാള്‍ പിന്നാക്കം പോവുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. പൊതു ഖജനാവിലെ ജനങ്ങളുടെ നികുതിപ്പണം അസത്യം പ്രചരിപ്പിച്ച് […]
ചരക്ക് ലോറികളുടെ സമരം: ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ ഉറക്കത്തിലാണെന്ന് ചെന്നിത്തല
കൊച്ചി: ലോറി സമരത്തെ നേരിടാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഉറക്കത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വരവ് നിലച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയിലധികമായി കുതിച്ചുയര്‍ന്നതായി ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചെന്നിത്തലയുടെ കുറിപ്പ് ഇങ്ങനെ: ചരക്ക് ലോറികളുടെ സമരം ആറു ദിവസം പിന്നിട്ടതോടെ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വില പിടിച്ചു നിര്‍ത്തുന്നതിനുള്ള ബദല്‍ സംവിധാനങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വരവ് […]
മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മഴക്കെടുതിയില്‍ ആശ്വാസമെത്തിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടും ദുരിതബാധിതര്‍ക്ക് അടിയന്തരമായി സഹായം എത്തിക്കാത്തത് ദു:ഖകരമാണ്. മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ജനങ്ങള്‍ നട്ടം തിരിയുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നേയില്ല. ഇതുവരെ സൗജന്യ റേഷന്‍ കൊടുത്തിട്ടില്ല. മൂന്ന് മന്ത്രിമാര്‍ ആലപ്പുഴ ജില്ലയിലുണ്ട്. എന്നാല്‍ ഒരു മന്ത്രി പോലും ദുരിത ബാധിത […]
സായ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നത് പോലെയാണ് പ്രധാനമന്ത്രിയെ കാണുമ്പോള്‍ മുഖ്യമന്ത്രിയെന്ന്‍ രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രത്തോട് തന്‍റേടത്തോടെ ചോദിച്ച് വാങ്ങാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന് തിണ്ണമിടുക്ക് മാത്രമേയുള്ളൂ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണിപ്പോള്‍. കേന്ദ്രം തരുന്നുമില്ല, കേരളം ചോദിക്കുന്നുമില്ല – കേന്ദ്ര അവഗണനയ്ക്കെതിരെ യു.ഡി.എഫ് ജനപ്രതിനിധികള്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ചെന്നിത്തല പറഞ്ഞു. നാലര വര്‍ഷത്തിനിടയില്‍ കേന്ദ്രം അനുവദിച്ചുതന്ന ഏതെങ്കിലും പദ്ധതിയുടെ പേര് പറയാന്‍ ബി.ജെ.പിക്കോ സംസ്ഥാനസര്‍ക്കാരിനോ സാധിക്കില്ല. സായ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നത് പോലെയാണ് പ്രധാനമന്ത്രി മോദിയെ […]
ഡി.സി.സി. ഓഫിസിനു മുന്നില്‍ ശവപ്പെട്ടി; കെ.എസ്.യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ ഡിസിസിക്ക് മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ചവര്‍ അറസ്റ്റില്‍. മൂന്ന് കെഎസ്‌യു സംസ്ഥാന നേതാക്കളാണ് അറസ്റ്റിലായത്. അനൂപ് ഇട്ടന്‍, ഷബീര്‍ മുട്ടം തുടങ്ങിയ നേതാക്കളാണ് പിടിയിലായത്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്കിയതിനെതിരെയായിരുന്നു എറണാകുളം ഡി.സി.സി ഓഫിസിനു മുന്നില്‍ റീത്തും ശവപ്പെട്ടിയും വച്ച് പ്രതിഷേധം നടത്തിയത്. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പേരിലാണ് റീത്തും ശവപ്പെട്ടിയും വെച്ചത്. ശവപ്പെട്ടിക്ക് സമീപം കരിങ്കൊടിയും വെച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും […]
എറണാകുളം ഡിസിസി ഓഫിസിനുമുന്നില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും ശവപ്പെട്ടിയും റീത്തും
കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിനുമുന്നില്‍ ശവപ്പെട്ടിവെച്ചു പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും ചിത്രങ്ങള്‍ പതിച്ച ശവപ്പെട്ടികളാണ് വെച്ചത്. ഓഫീസ് കൊടിമരത്തില്‍ കറുത്തകൊടികെട്ടിയ പ്രതിഷേധക്കാര്‍ ശവപ്പെട്ടിയില്‍ റീത്തും വെച്ചിട്ടുണ്ട്. ഞങ്ങളുടെ മനസില്‍ നിങ്ങള്‍ മരിച്ചുവെന്നെഴുതിയ പോസ്‌റ്ററുകളും ഡിസിസി ഓഫിനുമുന്നില്‍ പതിച്ചു.. കോണ്‍ഗ്രസിനെ ഒറ്റികൊടുത്ത യൂദാസുകളുാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെന്നും പാര്‍ടിയെ ഒറ്റിക്കൊടുത്തിട്ട് നിങ്ങള്‍ക്കെന്ത് കിട്ടി എന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു. രാവിലെ ഡിസിസി ഓഫീസ് സ്‌റ്റാഫ് എത്തിയാണ് ഇവ നീക്കിയത്. […]





