സായ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നത് പോലെയാണ് പ്രധാനമന്ത്രിയെ കാണുമ്പോള്‍ മുഖ്യമന്ത്രിയെന്ന്‍ രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രത്തോട് തന്‍റേടത്തോടെ ചോദിച്ച്‌ വാങ്ങാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന് തിണ്ണമിടുക്ക് മാത്രമേയുള്ളൂ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണിപ്പോള്‍. കേന്ദ്രം തരുന്നുമില്ല, കേരളം ചോദിക്കുന്നുമില്ല – കേന്ദ്ര അവഗണനയ്ക്കെതിരെ യു.ഡി.എഫ് ജനപ്രതിനിധികള്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് ചെന്നിത്തല പറഞ്ഞു.

നാലര വര്‍ഷത്തിനിടയില്‍ കേന്ദ്രം അനുവദിച്ചുതന്ന ഏതെങ്കിലും പദ്ധതിയുടെ പേര് പറയാന്‍ ബി.ജെ.പിക്കോ സംസ്ഥാനസര്‍ക്കാരിനോ സാധിക്കില്ല. സായ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നത് പോലെയാണ് പ്രധാനമന്ത്രി മോദിയെ കാണുമ്ബോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫ് ഭരണകാലത്ത് രണ്ടാം യു.പി.എ അനുവദിച്ച്‌ തന്ന പദ്ധതികളേ ഇപ്പോഴുള്ളൂ. റബ്ബറിനെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നില്ല.

യു.ഡി.എഫ് നടപ്പാക്കിയ വിലസ്ഥിരതാ പാക്കേജനുസരിച്ചുള്ള തുക ഇടതുസര്‍ക്കാര്‍ കുടിശ്ശികയാക്കി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ തറക്കല്ലിട്ട കഞ്ചിക്കോട്ടെ റെയില്‍ കോച്ച്‌ ഫാക്ടറി ബി.ജെ.പി തരുന്നില്ല. റേഷന്‍സംവിധാനം തകരാറിലായിട്ടും ചോദിച്ചുവാങ്ങാന്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ഇവിടെയില്ല. കാത്തിരിപ്പിനൊടുവില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ സര്‍വകക്ഷി സംഘത്തിന് അനുമതി ലഭിച്ചുവെങ്കിലും വലിയ പ്രതീക്ഷയില്ല. പറയാനുള്ളത് പറഞ്ഞിട്ട് വരാമെന്ന് മാത്രമേയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

prp

Related posts

Leave a Reply

*