പുതിയ ആഡംബര കാറിന് ഇഷ്ടനമ്പര്‍ സ്വന്തമാക്കാന്‍ പൃഥിരാജ് ചെലവാക്കിയത്..!

തൃക്കാക്കര : പുതിയ ആഡംബര കാറിന് ഇഷ്ടനമ്പര്‍ നടന്‍ പൃഥിരാജ് സ്വന്തമാക്കിയത് ഏഴ് ലക്ഷം രൂപയ്ക്ക്. മൂന്ന് കോടി രൂപയോളം വിലയുള്ള ലംബോര്‍ഗിനി കാറിനായി കെ.എല്‍ 07 സി. എന്‍ 1 നമ്പര്‍ ആണ് പൃഥ്വി സ്വന്തമാക്കിയത്. വാശിയേറിയ ലേലത്തിനാണ് എറണാകുളം ആര്‍.ടി.ഓഫിസ് വേദിയായത്. അഞ്ചുപേരാണ് ഈ നമ്പര്‍ നേടാന്‍ എത്തിയത്. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.പി.അജിത് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ലേലം. പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം അഞ്ചര ലക്ഷത്തില്‍ എത്തിയതോടെ പൃഥിരാജിന്‍റെ പ്രതിനിധി ആറ് ലക്ഷം […]

കാളിയനായി പൃഥ്വിരാജ്; ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ‘കാളിയ’ന്‍റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവന്നു. പൃഥ്വിരാജാണ് ഫേസ്ബുക്കില്‍ ടീസര്‍ പുറത്തുവിട്ടത്. കാളിയനായി കിടിലന്‍ ലുക്കിലാണ് പൃഥ്വി എത്തുന്നത്.   ഓര്‍ഡിനറിക്കും അനാര്‍ക്കലിക്കുംശേഷം മാജിക്മൂണ്‍ പ്രൊഡക്ഷന്‍സിനുവേണ്ടി രാജീവ്നായര്‍ നിര്‍മിക്കുന്ന ചിത്രമാണ് കാളിയന്‍.  വേണാടിന്‍റെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥ കുട്ടുകാരന്‍ കാളിയുടെയും കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. സത്യരാജും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ എസ് സന്തോഷാണ് സംവിധായകന്‍. രചന ബി ടി അനില്‍കുമാര്‍. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം.

മൈ സ്റ്റോറിയിലെ ആദ്യ ഗാനമെത്തി; ഡിസ്​ലൈക്ക് ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ

പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധ രോഷ്നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയിലെ ആദ്യ ഗാനമെത്തി. പൃഥ്വിരാജും പാര്‍വതിയും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ഗാനത്തിനെതിരെ ഡിസ്​ലൈക്ക് ക്യാമ്പയിനും സജീവമാണ്. ചലച്ചിത്രമേളയില്‍ മമ്മൂട്ടി ചിത്രം കസബയുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ പ്രസ്താവനയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന്‍റെ തുടര്‍ച്ചയാണ് ഇത്. ‘പതുങ്ങി പതുങ്ങി’ എന്ന് തുടങ്ങുന്ന ഗാനത്തിന് യുട്യൂബില്‍ ലൈക്കുകളേക്കാറെ ഡിസ്​ലൈക്ക് ആണ് ലഭിക്കുന്നതെങ്കിലും പാട്ട് ചര്‍ച്ചയായിക്കഴിഞ്ഞു. ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ ബെന്നി ദയാലും മഞ്ജരിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. പോര്‍ച്ചുഗലില്‍ ചിത്രീകരിച്ച […]

‘വിമാന’ത്തിലെ ആദ്യ ഗാനമെത്തി

പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ ആദ്യ ഗാനമെത്തി. ‘വാനിലുയരേ…’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്നലെ യുട്യൂബിലെത്തിയത്. ഗോപി സുന്ദറിന്‍റെ സംഗീതത്തില്‍ നജീം അര്‍ഷാദും ശ്രേയ ഘോഷാലുമാണ് പ്രണയഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്‍റേതാണ് വരികള്‍. നവാഗതനായ പ്രദീപ് എം.നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വന്തമായി വിമാനം നിര്‍മ്മിച്ച തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. സജി നിര്‍മ്മിച്ച വിമാനം പൃഥ്വിരാജ് ആകാശത്ത് പറത്തുന്ന രംഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിയിട്ടുണ്ട്. പുതുമുഖം ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ […]

 സ്വയം വിമാനങ്ങള്‍ നിര്‍മ്മിച്ച്‌ പറപ്പിച്ച സജിയുടെ ജീവിതം സ്ക്രീനിലേക്ക്; ‘വിമാന’ത്തിന്‍റെ ടീസര്‍ പുറത്ത്

സ്വയം വിമാനങ്ങള്‍ നിര്‍മ്മിച്ച്‌ പറപ്പിച്ച, ജന്മനാ മൂകനും ബധിരനുമായ സജി തോമസായിട്ട് പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് ‘വിമാനം’. നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി . റബ്ബര്‍തോട്ടങ്ങളില്‍ കീടനാശിയടിക്കാന്‍ വന്ന ഹെലികോപ്റ്ററുകള്‍ കണ്ട പതിനഞ്ചു വയസ്സുകാരന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞ വിമാനം സ്വന്തമായി നിര്‍മ്മിക്കാനുള്ള നിരന്തര പരിശ്രമങ്ങളാണ് സിനിമയുടെ ആധാരം. വിമാനനിര്‍മ്മാണം സംബന്ധിച്ച പുസ്തകങ്ങള്‍ വായിച്ചും പൈലറ്റുമാരുടെ ഉപദേശങ്ങള്‍ തേടിയും സജി എന്ന മനുഷ്യന്‍ സ്വന്തമായി വിമാനം നിര്‍മ്മാനം നിര്‍മ്മിച്ചു പറപ്പിച്ചതാണ് സിനിമയായിരിക്കുന്നത്.   […]

ഉയരങ്ങളിലേക്ക് പറന്നുയരാന്‍ ‘വിമാനം’ എത്തുന്നു…. പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

എന്ന് നിന്‍റെ മൊയ്തീന് ശേഷം മറ്റൊരു ജീവിത കഥ കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാന്‍  പൃഥ്വിരാജ്  വരികയാണ്.  വ്യത്യസ്തമായ അവതരണ ശൈലിയില്‍ ഒരുങ്ങുന്ന ‘വിമാന’ത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സ്വയം വിമാനങ്ങള്‍ നിര്‍മ്മിച്ച് പറപ്പിച്ച ഭിന്നശേഷിക്കാരനായ തൊടുപുഴക്കാരന്‍ സജി തോമസ് ആയാണ് പൃഥ്വി അഭിനയിക്കുന്നത്.  നവാഗതനായ പ്രദീപ് എം നായരാണ് സംവിധാനം. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ആകാശദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന ചിത്രമായിരിക്കും വിമാനം. മിണ്ടാനും പറയാനുമാവില്ലെങ്കിലും സ്വപ്നച്ചിറകുകളില്‍ പറന്ന മനുഷ്യന്‍റെ  കഥയാണ് ഇതില്‍  പറയുന്നത്. പ്രദീപ് നായര്‍ തന്നെ തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദുര്‍ഗ […]