പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ജോര്‍ദ്ദാനില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ നജീബായുള്ള പൃഥ്വിരാജിന്‍റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നജീബിന് വേണ്ടി വമ്പന്‍ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. നാട്ടിലെ സീനുകള്‍ എല്ലാം പൂര്‍ത്തിയായ ചിത്രത്തിന്‍റെ അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. ജോര്‍ദ്ദാനിലും ഈജിപ്തിലുമായാണ് ഇനിയുള്ള ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുക. മൊറോക്കോയും ലിസ്റ്റിലുണ്ടെന്നാണ് വിവരം. ‘2019ല്‍ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ […]
Tag: prithviraj
പൃഥിരാജ് ചിത്രം ‘9’ന്‍റെ ട്രെയില൪ പുറത്തിറങ്ങി
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥിരാജ് നായകനാവുന്ന ‘9’ന്‍റെ ട്രെയിലറെത്തി. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പൃഥിരാജ് തന്നെയാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഒരു അച്ഛന്‍റെയും മകന്‍റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നതെന്ന് പൃഥിരാജ് മുന്‍പു തന്നെ വെളിപ്പെടുത്തിയിരുന്നു. കാവല്‍ മാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആല്‍ബര്‍ട്ട് എന്നാണ് ‘9’ എന്ന ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ പൃഥിരാജ് പരിചയപ്പെടുത്തുന്നത്. ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജിന്‍റെ നിര്‍മ്മാണ കമ്പനിയായ പൃഥിരാജ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ നിര്‍മാണ സംരഭമാണ് ‘9 ‘. സോണി പിക്ച്ചര്‍ […]
വിശ്വാസവും മതവും ചര്‍ച്ച ചെയ്യുമ്പോള്‍ ആലപ്പാട് കാണാതെ പോകരുത്; സേവ് ആലപ്പാട് ഹാഷ് ടാഗുമായി പൃഥിരാജ്
കൊച്ചി:കൊല്ലം ജില്ലയിലെ ആലപ്പാട് അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ നടത്തുന്ന ജനകീയസമരത്തിന് പിന്തുണയുമായി നടന്‍ പൃഥിരാജ്. സമരരംഗത്തുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെയാണ് പൃഥിരാജ് പിന്തുണയറിയിച്ചത്. വിശ്വാസവും മതവും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആലപ്പാട് സമരം കാണാതെ പോവരുതെന്ന് പൃഥിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇവരുടെ അവസ്ഥയെ കുറിച്ച് പറയാന്‍ ഏറെ പ്രയാസമുണ്ട്. അവിടെ താമസിക്കുന്നവരുടെ ചിത്രം അതി ദയനീയമാണ്. പ്രൈംടൈം ഡിബേറ്റുകളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോവരുത്. നമ്മള്‍ ഉയര്‍ത്തുന്ന ഈ ശബ്ദം കൂട്ടായ ശബ്ദമായി മാറുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് പൃഥിരാജ് പറഞ്ഞു. […]
‘നന്ദി ലാലേട്ടാ എന്നെ വിശ്വസിച്ചതിന്’; മോഹന്‍ലാലിനെക്കുറിച്ച് പൃഥ്വിരാജിന്‍റെ വാക്കുകള്‍
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സംവിധായകനാകുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ‘ലൂസിഫര്‍’ ആണ് പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭം. അതും കേന്ദ്ര കഥാപാത്രമായെത്തുന്നത് മലയാളത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും. മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫര്‍’ എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ചുള്ള ഓരോ വിശേഷങ്ങളും അറിയാനും ആരാധകര്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന് ഹൃദയത്തില്‍തൊട്ട് നന്ദി പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. റക്ഷ്യയിലെ ഒരു ലൊക്കേഷന്‍ ചിത്രവും […]
;മൈ സ്റ്റോറി’ കുടുംബമായി കാണാന്‍ കൊള്ളാത്ത ചിത്രം’; കുപ്രചാരണങ്ങൾക്കെതിരെ സംവിധായിക
‘മൈ സ്റ്റോറി’ കുടുംബമായി കാണാന്‍ കൊള്ളാത്ത ചിത്രമാണെന്ന രീതിയിൽ സൈബർ ലോകത്ത് കുപ്രചാരണം നടത്തുകയാണെന്ന് സിനിമയുടെ സംവിധായിക റോഷ്‌നി ദിനകർ. പൃഥ്വിരാജ്, പാര്‍വതി എന്നിവർ അഭിനയിച്ച മൈ സ്റ്റോറി എന്ന ചിത്രം സമ്മിശ്ര പ്രതികരണവുമായാണ് തീയറ്ററുകളിൽ പ്രദർശനം തുടരുന്നത്. മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിയോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കുന്നുണ്ടെന്ന് സംവിധായിക റോഷ്നി പറഞ്ഞു. സിനിമയ്‌ക്കെതിരേ സൈബര്‍ ലോകത്ത് വ്യാപക കുപ്രചാരണം നടക്കുകയാണെന്നും സംവിധായിക പറഞ്ഞു. 18 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം ഒരുവിധത്തിലാണ് റിലീസ് ചെയ്തതെന്ന് അവര്‍ […]
‘ഞാന്‍ അവര്‍ക്കൊപ്പം’: നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്
താരസംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ചതിനെ പിന്തുണച്ച് നടന്‍ പൃഥ്വിരാജ്. രാജി വെച്ച നാലു പേരെയും പൂര്‍ണമായും മനസ്സിലാക്കിയ ആളാണ് താന്‍. അവരുടെ തീരുമാനത്തെ ഞാന്‍ മനസിലാക്കുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മിണ്ടാതിരിക്കുന്ന സ്വഭാവം എനിക്കില്ല. പറയേണ്ട ഇടങ്ങളില്‍ പറയേണ്ട സമയത്ത് പറയേണ്ടത് ഞാന്‍ പറഞ്ഞിരിക്കും. ആ നാല് നടിമാരെയും കുറ്റപ്പെടുത്തുന്നവരുണ്ടാകും. എന്നാല്‍ താന്‍ അവരുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ശരിയും തെറ്റും ഓരോരുത്തരുടെ കാഴ്ചപ്പാടാണെന്നും താന്‍ നടിമാര്‍ക്കൊപ്പമാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഷൂട്ടിങ് തിരക്കുകള്‍ മൂലമാണ് അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുക്കാതിരുന്നത്. […]
അമ്മയില്‍ പൃഥ്വിരാജിനും രമ്യാ നമ്പീശനും അച്ചടക്ക നടപടിയെന്ന് വാര്‍ത്തകള്‍
താരസംഘടനയില്‍ അഴിച്ചുപണികള്‍ തുടങ്ങിയതായാണ് വിവരം. പുനഃസംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്‍റ ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിയുന്നുവെന്ന വാര്‍ത്തയാണ് നേരത്തെ പുറത്തുവന്നത്. പുതിയ പ്രസിഡന്‍റ് മോഹന്‍ലാല്‍ ആയിരിക്കുമെന്ന സൂചനയും നല്‍കിയിരുന്നു. അതേസമയം, നടന്‍ പൃഥ്വിരാജിനെയും നടി രമ്യാനമ്പീശനെയും സംഘടനയില്‍ നിന്ന് പുറത്താക്കുമെന്ന വ്യാജ വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്. എന്നാല്‍, അത്തരത്തിലൊരു നടപടികളൊന്നും ഇല്ലെന്നാണ് അമ്മ സംഘടനാപ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്ക്കെതിരേ പരസ്യമായി പ്രതികരിച്ചവരാണ് പൃഥ്വിരാജും രമ്യാ […]
ലാലേട്ടന്‍ കാത്തിരിക്കാന്‍ പറഞ്ഞത് വെറുതെയായില്ല; ലൂസിഫറിന്‍റെ ടീസര്‍ എത്തി
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. അതിഗംഭീരമായ പശ്ചാത്തല സംഗീതമാണ് ടീസറിന് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലൂസിഫര്‍ വരുന്നുണ്ട്, കാത്തിരിക്കൂ എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അത് വെറുതെയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
‘മൈ സ്റ്റോറി’യിലെ പൃഥ്വിരാജിന്‍റെ വസ്ത്രങ്ങള്‍ ലേലത്തിന്!
പൃഥ്വിരാജും പാര്‍വ്വതിയും നായിക നായകന്മാരായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മൈസ്റ്റോറി. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് സ്റ്റൈലിഷ് വേഷത്തിലാണ് അഭിനയിക്കുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള ജാക്കറ്റുകളും ടീ ഷര്‍ട്ടുകളുമായി പൃഥ്വിയുടെ ലുക്ക് പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ആരാധക്കര്‍ക്കായി സിനിമയിലെ പൃഥ്വിയുടെ വസ്ത്രങ്ങള്‍ ലേലത്തിന് വെക്കാന്‍ പോവുകയാണ്. അതിന് പിന്നില്‍ വലിയൊരു കാര്യമുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം… ഫേസ്ബുക്കിലുടെ പുറത്ത് വിട്ട കുറിപ്പില്‍ സിനിമയുടെ […]
‘മൈ സ്റ്റോറി’യുടെ ട്രെയിലര്‍ പുറത്തുവിട്ട് മമ്മൂട്ടി
നവാഗതയായ റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന പാര്‍വ്വതി- പൃഥ്വിരാജ് ചിത്രം ‘മൈ സ്റ്റോറി’യുടെ ട്രെയിലറെത്തി. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. മലയാള ചലചിത്രലോകത്തെ ആകെമൊത്തം പിടിച്ച്‌കുലുക്കിയ കസബ വിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ പുറത്തിറങ്ങിയ മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെ മമ്മൂട്ടി ആരാധകരുടെ ഡിസ്ലൈക്ക് ക്യാമ്പയിന്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ട്രെയിലര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരിക്കുന്നത്. ‘എന്ന് നിന്‍റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’. ശങ്കര്‍ രാമകൃഷ്ണന്‍ […]









