‘മൈ സ്റ്റോറി’യിലെ പൃഥ്വിരാജിന്‍റെ വസ്ത്രങ്ങള്‍ ലേലത്തിന്!

പൃഥ്വിരാജും പാര്‍വ്വതിയും നായിക നായകന്മാരായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മൈസ്റ്റോറി. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തില്‍ പൃഥ്വിരാജ് സ്റ്റൈലിഷ് വേഷത്തിലാണ് അഭിനയിക്കുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള ജാക്കറ്റുകളും ടീ ഷര്‍ട്ടുകളുമായി പൃഥ്വിയുടെ ലുക്ക് പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ആരാധക്കര്‍ക്കായി സിനിമയിലെ പൃഥ്വിയുടെ വസ്ത്രങ്ങള്‍ ലേലത്തിന് വെക്കാന്‍ പോവുകയാണ്. അതിന് പിന്നില്‍ വലിയൊരു കാര്യമുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം…

ഫേസ്ബുക്കിലുടെ പുറത്ത് വിട്ട കുറിപ്പില്‍ സിനിമയുടെ സംവിധായികയായ റോഷ്‌നി ദിനകര്‍ പറയുന്നതിങ്ങനെയാണ്… ഇന്നാണ് ലേലം ..!! ലേലത്തില്‍ നിങ്ങള്‍ക്കും ഫേസ്ബൂക്കിലൂടെ പങ്കെടുക്കാം.. മൈ സ്റ്റോറിയില്‍ പ്രിത്വിരാജ് ഉപയോഗിച്ച കോസ്റ്റും ലേലത്തില്‍ വാങ്ങാന്‍ അവസരം. വൈകീട്ട് 7 മണി മുതല്‍ മൈ സ്റ്റോറിയുടെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജില്‍ കോസ്റ്റും വാങ്ങാം.

ഒരു രൂപ മുതലാണ് ലേലം തുടങ്ങുക. 7 മണി മുതല്‍ 8 മണി വരെയാണ് ലേലം. ലേലത്തില്‍ കിട്ടുന്ന മുഴുവന്‍ തുകയും നായരമ്പലത്തിലെ കരുണ സ്‌പെഷ്യല്‍ സ്‌കൂളിന് നല്‍കുമെന്നുമാണ് റോഷ്‌നി പറയുന്നത്.

കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന കന്നിചിത്രമാണ് മൈ സ്‌റ്റോറി. സിനിമയുടെ ചിത്രീകരണം സംബന്ധിച്ച് പ്രതിസന്ധിയി ഉണ്ടായിരുന്നു. 13 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമ പലപ്പോഴും വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ അതെല്ലാം മറികടന്ന് ചിത്രീകരണം പൂര്‍ത്തിയാക്കി ഉടന്‍ തന്നെ റിലീസിനൊരുങ്ങുകയാണ്. റോഷ്‌നി ദിനകര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ദിനകര്‍ ഓവി യുമ റോഷ്‌നി ദിനകറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

 

prp

Related posts

Leave a Reply

*