കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം രണ്ടു പേര്‍ മരിച്ച സാഹചര്യത്തില്‍ ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും അവധിയെടുക്കാന്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. ഒരാഴ്ചത്തേക്ക് മാറി നില്‍ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഇവിടുത്തെ ഡോക്ടര്‍മാരും ജീവനക്കാരും ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇതു വരെ 17 പേരാണ് നിപ്പ ബാധിച്ച് മരിച്ചത്. ആശങ്ക രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ 1407 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്
Tag: nipa virus
നിപ: കോഴിക്കോട് 2 പേര്‍ കൂടി മരിച്ചു
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. കോഴിക്കോട് ജില്ല കോടതി സീനിയര്‍ സൂപ്രണ്ട് പാലാഴി റോഡ് കെ.ടി. താഴം വടക്കുഴിയില്‍ പറമ്പ് ‘ഡിവൈനി’ല്‍ ടി.പി. മധുസൂദനന്‍ (56), ലോറി ഡ്രൈവറായ കാരശ്ശേരി നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയില്‍ അഖില്‍ (28) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ മരണം 15 ആയി. 17ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധുസൂദനന് ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അഖിലിന് ബുധനാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം പേരാമ്പ്രയിലും […]
നിപ: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിന്
കോഴിക്കോട്: നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂള്‍ തുറക്കുന്നത് നീട്ടിവച്ചു. ജൂണ്‍ അഞ്ചിനായിരിക്കും രണ്ട് ജില്ലകളിലെയും പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുകയെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
നിപ്പ വൈറസ് ; ഒരു മരണം കൂടി
കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ മൂലം ഒരു മരണം കൂടി. നരിപ്പറ്റ സ്വദേശി കല്ല്യാണി ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഈ മാസം 16 മുതല്‍ ചികിത്സയിലായിരുന്ന ഇവര്‍ക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം പതിമൂന്നായി.
സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ല, യാത്ര ചെയ്തത് യുഎഇയിലേക്കു മാത്രം
കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ആദ്യം മരിച്ച ചങ്ങരോത്തെ സാബിത്ത് മലേഷ്യയില്‍ പോയിരുന്നുവെന്ന പ്രചാരണം വ്യാജമെന്ന് രേഖകള്‍. സാബിത്ത് സമീപകാലത്ത് യാത്രചെയ്തത് യുഎഇയിലേക്കു മാത്രമാണെന്നാണ് പാസ്‌പോര്‍ട്ട് തെളിയിക്കുന്നത്. നിപ്പാ വൈറസിന്‍റെ ഉറവിടം സംബന്ധിച്ച അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നതിനിടയിലാണ്, ആദ്യം രോഗം വന്ന സാബിത്ത് മലേഷ്യയിലേക്കു പോയിരുന്നുവെന്ന പ്രചാരണം ശക്തമായത്. സാബിത്തിന്റെ സഞ്ചാര പശ്ചാത്തലം പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചിരുന്നു. പാസ്‌പോര്‍ട്ട് അനുസരിച്ച് സാബിത്ത് യുഎഇയിലേക്കു മാത്രമാണ് സമീപകാലത്ത് യാത്രചെയ്തിട്ടുള്ളത്. 2017 ഫെബ്രുവരിയില്‍ […]
വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി; ഡോ. കഫീല്‍ ഖാന്‍ എത്തില്ല
കോഴിക്കോട്: നിപ്പ വൈറസ് ബാധിതര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന ഡോ കഫീല്‍ ഖാന്‍ യാത്ര റദ്ദാക്കി. എയിംസിലെ വിദഗ്ധ സംഘം എത്തുന്നതിനാല്‍ വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഡോ. കഫീല്‍ ഖാന്‍ യാത്ര റദ്ദാക്കിയത്. വ്യാഴാഴ്ച 9.15 ഓടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് കഫീല്‍ ഖാന് ലഭിച്ചത്. എന്നാല്‍ സൗജന്യ സേവനത്തിനല്ലേ താന്‍ വരുന്നത് എന്ന് അദ്ദേഹം ചോദിച്ചെങ്കിലും അതിന് വ്യക്തമായി മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവില്‍ […]
ഒരാള്‍ക്ക് കൂടി നിപ്പാ വൈറസ് സ്ഥിരീകരിച്ചു; മെഡിക്കല്‍ വിദ്യാര്‍ഥിനി ചികിത്സയില്‍
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ്പാ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് നിപ്പാ സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ കോഴിക്കോട്ട് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പന്ത്രണ്ട് പേരാണ് വൈറസ് ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. വൈറസ് ബാധിച്ച് ഒരാള്‍ കൂടി ഇന്ന് മരണത്തിന് കീഴടങ്ങിയിരുന്നു. വൈറസ് ബാധ ആദ്യം കണ്ടെത്തുകയും പിന്നീട് മരിക്കുകയും ചെയ്ത ചെങ്ങരോത്തെ സഹോദരങ്ങളുടെ പിതാവായ മൂസയാണ് ഇന്ന് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു […]
‘ഞാന്‍ എന്‍റെ ഭാര്യയെ ഓര്‍ത്ത് അഭിമാനിക്കുന്നു’: മരിച്ച ലിനിയുടെ ഭര്‍ത്താവ്
കോഴിക്കോട്: ഞാന്‍ എന്‍റെ ഭാര്യയെ ഓര്‍ത്ത് അഭിമാനിക്കുന്നു, നിപ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന്‍റെ വാക്കുകളാണിത്. സഹജീവിക്ക് വേണ്ടി ജീവത്യാഗം ചെയ്ത ചെമ്ബനോട സ്വദേശി ലിനി പുതുശേരി അവസാനമായി തന്‍റെ ഭര്‍ത്താവിന് എഴുതിയ കത്ത് നിര്‍വികാരതയോടെയാണ് ഓരോ മലയാളിയും വായിച്ചത്. ആയിരം പ്രണയകാവ്യങ്ങളേക്കാള്‍ സുഗന്ധവും ഒരമ്മയുടെ വാത്സല്യമുണ്ടായിരുന്നു ആ കത്തില്‍. നഴ്‌സിംഗ് എന്നത് വളരെ കടുപ്പമേറിയ ജോലിയാണ്. എന്നാല്‍ എത്ര ജോലി തിരക്കുണ്ടായാലും അതൊന്നും കാണിക്കാതെ അവള്‍ തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചു. കഴിഞ്ഞ […]
നിപ്പ വൈറസ്:1 മരണം കൂടി
കോഴിക്കോട്: നിപ വൈറസ് പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. മൂസയുടെ മക്കളായ സാബിത്തും സാലിഹും നേരത്തെ നിപ്പ ബാധിച്ച് മരിച്ചിരുന്നു. ഇതോടെ വൈറസ് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. സംസ്ഥാനത്തു 10 പേരുടെ മരണം നിപ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ ഏഴുപേര്‍ കോഴിക്കോടും , മൂന്നുപേര്‍ മലപ്പുറം ജില്ലക്കാരുമാണ്. 17 പേര്‍ നിരീക്ഷണത്തിലാണ്. ബുധനാഴ്ച 160 സാമ്പിളുകളാണ് മണിപ്പാല്‍ വൈറസ് റിസര്‍ച്ച് […]
നിപ്പാ വൈറസ് ബാധ: ബോധവല്‍ക്കരണവുമായി മോഹന്‍ലാല്‍
നിപ്പാവൈറസ് ബാധയെ തടയുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നടന്‍ മോഹന്‍ലാലും. തന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മോഹന്‍ലാല്‍ രോഗത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. വ്യാജപ്രചരണങ്ങള്‍ക്ക് പിറകെ പോകാതെ ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം, മോഹൻലാൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം നിപ്പ വൈറസ് ബാധമൂലം മൂന്ന് മരണങ്ങൾ കോഴിക്കോട് ജില്ലയിൽ സ്ഥീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ. നിലവിൽ ആശങ്കപ്പെടേണ്ടതോ, ഭീതിയിൽ ആവേണ്ടെതുമായ സാഹചര്യം ഇല്ല. എന്നാൽ കൃത്യമായ പ്രതിരോധ മാർഗ്ഗത്തിലൂടെ നമുക്ക് ഈ രോഗത്തെ ശക്തമായി തടയാൻ […]







