ലിനിയുടെ ഭര്‍ത്താവിന്​ സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പിടിപെട്ട് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായ വടകര പുത്തൂര്‍ പറമ്പത്ത് സജീഷിന്‍റെ ഭാര്യ ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് കൂടാതെ സജീഷിന് സര്‍ക്കാര്‍ ജോലിയും നല്‍കും. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച മറ്റുള്ളവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപാ വീതവും നല്‍കും. ഇന്ന്‍ ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ്​ തീരുമാനം.

നിപ്പാ വൈറസ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ വൈകുന്നു

കോഴിക്കോട്: രോഗം പടരുന്നതു തടയാന്‍ ബന്ധുക്കള്‍ക്കു പോലും വിട്ടുനല്‍കാതെ പൊതുശ്മശാനത്തിലെത്തിച്ച മൃതദേഹം സംസ്‌കരിക്കാനായില്ല. നിപ്പാ ബാധിച്ചു മരിച്ച അശോകന്‍റെ മൃതദേഹമാണ്, മാവൂര്‍ റോഡ് വൈദ്യുതി ശ്മശാനത്തിലെ സാങ്കേതിക തകരാറുമൂലം സംസ്‌കരിക്കാന്‍ വൈകിയത്. മാവൂര്‍ റോഡ് ശ്മശാനത്തിലെ ഇലക്‌ട്രിക് സംവിധാനം കേടാണെന്ന് അധികൃതര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. വൈദ്യുത ശ്മശാനത്തില്‍ ഫാന്‍ തകരാറാണെന്ന് അധികൃതര്‍ വിശദമാക്കി. സംസ്‌കാരം വൈകുന്നതില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാവിലെ മരിച്ച അശോകന്‍റെ മൃതദേഹം വൈകുന്നേരവും സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പ് അധികൃതര്‍ തങ്ങളെ […]

നിപ്പാ വൈറസ്: കേരളത്തില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് ഡോ. കഫീല്‍ ഖാന്‍

കോഴിക്കോട്: കേരളത്തില്‍ നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ ഗോരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഡോ. കഫീല്‍ ഖാന്‍. ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി പിണറായി വിജയനോടാണ് കഫീല്‍ ഖാന്‍ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. നിപ്പാ വൈറസ് ബാധമൂലം കേരളത്തില്‍ ഉണ്ടാകുന്ന മരണങ്ങളും വൈറസ് ബാധയെ കുറിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നവയും തന്നെ അസ്വസ്ഥനാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ള പാവങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് തന്നെ മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കാന്‍ […]

നിപ വൈറസ്: ഒരു മരണം കൂടി

കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജന്‍ എന്നയാളാണ് മരിച്ചത്. ഇതോടെ വൈറസ് ബാധയേറ്റ് കോഴിക്കോട് മരിക്കുന്നവരുടെ എണ്ണം ഏഴായി. അഞ്ച് പേരുടെ മരണം നിപ്പ വൈറസ് ബാധയേറ്റെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സമാന ലക്ഷണങ്ങളോടെ ഒമ്പത് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മരിച്ചവരുമായി അടുത്ത് ഇടപഴകിയവരുടെ രോഗ സാധ്യത കണക്കിലെടുത്ത് ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 60 പേരുടെ രക്ത സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. കോഴിക്കോട് പേരാമ്പ്ര  ചങ്ങരോത്ത് പഞ്ചായത്തിലെ […]

ഭീതിയോടെ കേരളം; നിപാ വൈറസ് ബാധിച്ചവരെ ചികിത്സിച്ച നഴ്‌സ് മരിച്ചു;

കോഴിക്കോട്: നിപാ വൈറസ് ഭീതിയില്‍ കേരളം വിറയ്ക്കുന്നു. വൈറസ് ബാധിച്ചവരെ പരിചരിച്ച നഴ്സ് മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. ഇതോടെ പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒന്‍പതായി. കൂടുതല്‍ ആളുകളിലേക്ക് വൈറസ് പടരുമെന്ന ഭീതിയില്‍ ലിനിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മൃതദേഹം രാവിലെയോടെ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു. പനി മരണത്തിന് പിന്നില്‍ നിപാ വൈറസ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര സംഘം ഇന്ന് കോഴിക്കോട്ടെത്തും. നിപാ വൈറസ് പടര്‍ന്നു […]

നിപാ വൈറസ് മൂലം മരിച്ചവരുടെ വീടുകളില്‍ ഊരുവിലക്ക്

കോഴിക്കോട്: കേരളത്തില്‍ നിപാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പേരാമ്ബ്രയില്‍ വൈറസ് പനി മൂലം മരിച്ചവരുടെ വീടുകളില്‍ ഊരുവിലക്ക്. രോഗം പടരുമെന്ന പേടിമൂലം മരിച്ച വീടുകളില്‍ ആരും പ്രവേശിക്കുന്നില്ല. ബന്ധുക്കളും നാട്ടുകാരും എത്താതായതോടെ വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. സഹായത്തിനുപോലും ആരുമില്ലാതെ മരിച്ചവരുടെ ഉറ്റവര്‍ അതിദയനീയാവസ്ഥയില്‍ കഴിയുകയാണ്. എന്നാല്‍ കൈയുറകളും മാസ്‌കും ധരിച്ചുപോകുന്നതിനു കുഴപ്പമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഇതുവരെ അഞ്ച് പേരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് നിപാ സ്ഥിരീകരിച്ചെങ്കിലും രണ്ട് പേരുടെ സാമ്പിള്‍ പരിശോധന ഫലം പുറത്തുവന്നിട്ടില്ല. നിപാ വൈറസ് […]