ന്യൂഡല്‍ഹി: ഉറി, പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് ‘ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക്’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അര്‍എസ് വിപിയുടെ സ്ഥാപകന്‍ റോണി സ്ക്രൂവാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്കാണ് പണം നല്‍കുക. ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക് പുറത്തിറങ്ങി ഒരുമാസം പിന്നിടുമ്പോള്‍ 200കോടി ക്ലബ്ബിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് നിരവധി സിനിമാ പ്രവര്‍ത്തകര്‍ സഹായം പ്രഖ്യാപിച്ചിരുന്നു. അമിതാഭ് ബച്ചന്‍, ആമിര്‍ […]
Tag: new delhi
പുല്‍വാമ ഭീകരാക്രമണം: രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി ഇന്ത്യ; സര്‍വകക്ഷി യോഗം ഇന്ന്
ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. രാവിലെ 11 മണിക്ക് പാര്‍ലമെന്‍റ് മന്ദിരത്തിലെ ലൈബ്രറി കെട്ടിടത്തിലാണ് സര്‍വകക്ഷി യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിലാകും യോഗം. പ്രധാനമന്ത്രി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. സര്‍ക്കാരും സൈന്യവും കൈക്കൊള്ളുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. എന്‍.ഡി.എ സര്‍ക്കാരിന്‍റെ കാലത്ത് ഇത് രണ്ടാം തവണയാണ് സര്‍വകക്ഷി യോഗം വിളിക്കുന്നത്. 2016 സെപ്റ്റംബറില്‍ നടത്തിയ സര്‍ജിക്കല്‍ […]
ട്രെയിന്‍ യാത്രയിലുണ്ടാകുന്ന ജെര്‍ക്കിങ് കുറയ്ക്കാനൊരുങ്ങി റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴുള്ള ശക്തമായ കുലുക്കം പലര്‍ക്കും എപ്പോഴും പ്രശ്‌നമാകാറുണ്ട്. ട്രെയിനുകള്‍ ബ്രേക്ക് ചെയ്യുമ്പോഴും ട്രാക്ക് മാറുമ്പോഴും മറ്റും ഉണ്ടാകുന്ന അസാധാരണ ജെര്‍ക്കിങ് യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉളവാക്കുന്നു. എന്നാല്‍ ഇത് ഒഴിവാക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. മാര്‍ച്ചോടെ പ്രീമിയം ട്രെയിനുകളില്‍ ജെര്‍ക്കിങ് പൂര്‍ണമായും ഒഴിവാകും. കോച്ചുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഇപ്പോള്‍ ഉപയോഗിക്കുന്ന സെന്‍ട്രല്‍ ബഫര്‍ കപ്ലറുകളാണ് പ്രശ്‌നക്കാരന്‍. ബ്രേക്ക് ചെയ്യുമ്പോഴും മറ്റും കപ്ലിങ്ങുകള്‍ കൂട്ടിമുട്ടുമ്പോഴാണ് ശക്തമായ കുലുക്കം ബോഗികളില്‍ അനുഭവപ്പെടുന്നത്. ഇതിനു പകരം ലിങ്ക് […]
വ്യാജ സന്ദേശ കൈമാറ്റം; ഓരോ മാസത്തിലും 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്‌സാപ്പില്‍ നിന്നും നീക്കം ചെയ്യുന്നതായി റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി: വ്യാജ സന്ദേശങ്ങള്‍ കൈമാറുന്ന 95 ശതമാനത്തോളം അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും അത് നീക്കം ചെയ്തുവരുകയാണെന്നും വാട്‌സാപ്പ് സോഫ്റ്റ്‌വെയര്‍ എന്‍ഞ്ചിനീയര്‍ മാറ്റ് ജോണ്‍സ്. വ്യാജ സന്ദേശങ്ങള്‍ കൈമാറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓരോ മാസത്തിലും 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്‌സാപ്പില്‍ നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കുന്നതായി വാട്‌സാപ്പിന്‍റെ പുതിയ വെളിപ്പെടുത്തല്‍. നിലവില്‍ 200 മില്ല്യണ്‍ ആളുകളാണ് ഇന്ത്യയില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നത്. ആഗോളതലത്തില്‍ 1.5 ശതകോടി ആളുകളാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ […]
ദില്ലിയില്‍ വീണ്ടും തീപിടിത്തം; 250 കുടിലുകള്‍ അഗ്നിക്കിരയായി
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. പശ്ചിംപുരിയിലെ ചേരിക്കാണ‌് തീപിടിച്ചത‌്. പുലര്‍ച്ചെ രണ്ട‌് മണിക്കാണ‌് സംഭവം. 200 കുടിലുകള്‍ കത്തിനശിച്ചു. തീ പടരുന്നത‌് കണ്ട‌് ആളുകള്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഒരു സ്ത്രീക്ക‌് പരിക്കുണ്ട‌്. ഷോര്‍ട്ട‌് സര്‍ക്യൂട്ടാണ‌് അപകട കാരണമെന്നാണ‌് പ്രാഥമിക വിവരം. 26 ഫയര്‍ഫോഴ‌്സ‌് യൂണിറ്റുകള്‍ ചേര്‍ന്ന‌് രണ്ട‌് മണിക്കൂര്‍ ശ്രമിത്തിനെടുവിലാണ‌് തീ നിയന്ത്രണ വിധേയമാക്കിയത‌്. ഇന്നലെ കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചിരുന്നു
‘സുരേഷ് നിങ്ങളുടെ സ്ഥാനം ഇപ്പുറത്താണ്, മറുഭാഗത്തേക്ക് പോയതുകൊണ്ടാണ് കാലിടറിയത്’; സഭയില്‍ ചിരിയുണര്‍ത്തി വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: രാവിലെ രാജ്യസഭയില്‍ ശൂന്യവേള സമയത്ത് നടന്ന ഒരു തമാശയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. രാവിലെ ശൂന്യവേള പുരോഗമിക്കവേ, സീറ്റില്‍നിന്നെഴുന്നേറ്റ സുരേഷ് ഗോപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിനടുത്തേക്ക് നടന്നുനീങ്ങി. ഇതിനിടെ പെട്ടെന്ന് സുരേഷ് ഗോപിക്ക് കാലിടറി ചെറുതായൊന്ന് വീണു. ഇതോടെ സഭയില്‍ എല്ലാവരുടെയും ശ്രദ്ധ അവിടേക്കായി. അടുത്തുണ്ടായിരുന്ന മറ്റൊരംഗം സുരേഷ് ഗോപിയെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്തു. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് കൈകൊണ്ട് കാണിച്ചശേഷം സുരേഷ് ഗോപി ഇരിപ്പിടത്തിന്‍റെ പിന്‍ഭാഗത്തേക്ക് നടന്നുനീങ്ങി. അപ്പോള്‍ വെങ്കയ്യയുടെ കമന്‍റ് വന്നു. ”സുരേഷ്, നിങ്ങളുടെ […]
ഡല്‍ഹി തീപിടിത്തം: മലയാളികളുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടിലെത്തിക്കും
തിരുവനന്തപുരം: സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങളും ബുധനാഴ്ച വീട്ടിലെത്തിക്കും. ബുധനാഴ്ച പുലര്‍ച്ചെ 5.10ന് ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന വിമാനത്തില്‍ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സര്‍ക്കാര്‍ ചിലവിലായിരിക്കും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുക. ചോറ്റാനിക്കര എരുവേലി സ്വദേശി ജയശ്രീ (53), ഇവരുടെ അമ്മ നളിനിയമ്മ, ബന്ധു വിദ്യാസാഗര്‍ എന്നിവരാണ് ദുരന്തത്തില്‍ മരിച്ച മലയാളികള്‍. ജയശ്രീയുടെ മരണം പുലര്‍ച്ചെ തന്നെ സ്ഥിരീകരിച്ചിരുന്നു. ബാക്കി രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ […]
ഡല്‍ഹി തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇതില്‍ മൂന്നു പേര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചു. കൊച്ചി ചോറ്റാനിക്കര എരുവേലി സ്വദേശി ജയശ്രീ (53), ഇവരുടെ അമ്മ നളിനിയമ്മ, ബന്ധു വിദ്യാസാഘര് എന്നിവരാണ് മരിച്ചത്. അപകടത്തിനു ശേഷം നളിനിയമ്മയേയും വിദ്യാസാഘറിനെയും സംബന്ധിച്ച് വിവരമില്ലായിരുന്നു. ഇവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയാണ് നളിനിയമ്മയുടേയും വിദ്യാസാഘറിന്റെയും മരണം സ്ഥിരീകരിച്ചത്. അപകടത്തിനു ശേഷം മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നളിനയമ്മയുടെ മറ്റൊരു മകളുടെ മകളുടെ കല്യാണത്തിനായാണ് മലയാളി സംഘം ഡല്‍ഹിയില്‍ […]
ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മരിച്ചവരില്‍ ഒരു മലയാളിയും, രണ്ട് പേരെ കാണാനില്ല
ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ഒമ്പത് പേരില്‍ ഒരു മലയാളിയും. എറണാകുളത്തുനിന്നെത്തിയ 13 അംഗ സംഘത്തിലെ ജയശ്രീയാണ് (53) മരിച്ചത്. ജയശ്രീയുടെ മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ ഹോട്ടല്‍ അര്‍പ്പിത് പാലസിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തില്‍ 25 പേര്‍ക്ക് പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്. മലയാളികൾ ഉൾപ്പടെ നിരവധി പേർ ഇവിടെ താമസമുണ്ടായിരുന്നു. അതേസമയം ഹോട്ടലില്‍ താമസിച്ചിരുന്ന രണ്ട് മലയാളികളെക്കുറിച്ച് വിവരമില്ല. ആലുവ ചേരാനെല്ലൂര്‍ സ്വദേശികളായ പത്തംഗ മലയാളി കുടുംബം ഈ ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു. ഈ സംഘത്തിലുള്ള നളിനിയമ്മ, […]
മോദി കള്ളനും ആത്മാര്‍ത്ഥതയും ഇല്ലാത്ത വ്യക്തി: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്ത് ആത്മാര്‍ത്ഥതയാണ് ഉള്ളതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പോകുന്നിടത്തെല്ലാം കള്ളം പറയുന്ന മോദി ആന്ധ്രാപ്രദേശിനോടുളള കടമ നിറവേറ്റുന്നില്ലെന്നും രാഹുല്‍ ആഞ്ഞടിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദില്ലിയില്‍ നടത്തുന്ന നിരാഹാര സമരത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. പ്രധാനമന്ത്രി, പ്രധാനമന്ത്രിയാകുന്നത് അഴിമതിക്കെതിരെ പൊരുതുമ്പോഴാണ്. എന്നാല്‍ മോദി സുഖമായി മോഷ്ടിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. എല്ലാ പ്രതിരോധ കരാറുകളിലും അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ […]









