ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശക്തിയും നിശ്ചദാര്‍ഢ്യവുമുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം സുരക്ഷിതമാണെന്ന് തെളിയിക്കുന്ന തിരിച്ചടിയാണിതെന്ന് അമിത് ഷാ പറഞ്ഞു. നമ്മുടെ സൈന്യത്തിന്‍റെ ധീരതയെയും സാമര്‍ത്ഥ്യത്തെയും അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. നമ്മുടെ പുതിയ ഇന്ത്യ ഭീകരവാദത്തെ വച്ച് പൊറുപ്പിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് നിയന്ത്രണ രേഖകടന്ന് പാക് ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. ബാലാകോട്ടിലുള്ള ജയ്‌ഷെ […]
Tag: new delhi
പാക് സുന്ദരികളുടെ വലയില്‍ കുടുങ്ങരുത്; സൈനികര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഉന്നത ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്ക് സുപ്രധാന നിര്‍ദേശം നല്‍കി സൈനിക മേധാവികള്‍. ഇന്ത്യയുടെ രഹസ്യങ്ങള്‍ മനസിലാക്കാന്‍ പാക് സുന്ദരികള്‍ വിരിക്കുന്ന വലയില്‍ കുടുങ്ങരുതെന്ന സന്ദേശമാണ് സൈനികര്‍ക്ക് നല്‍കിയിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നീക്കങ്ങളും സൈനീക രഹസ്യങ്ങളും ചോര്‍ത്താന്‍ പാകിസ്താന്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍, ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് മുതിര്‍ന്ന സൈനികരെ സുഹൃത്തുക്കളാക്കി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക് ഓണ്‍ലൈന്‍ ദൗത്യങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ഫേസ്ബുക്കില്‍ വ്യാജപ്രൊഫൈല്‍ നിര്‍മ്മിച്ച് മുതിര്‍ന്ന സൈനീകരെ സുഹൃത്തുക്കളാക്കി രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള നീക്കമാണിത്. ഇന്ത്യന്‍ വനിതകളുടെ പേരും […]
പുല്‍വാമയ്ക്ക് ശക്തമായ തിരിച്ചടിയുമായി ഇന്ത്യ; പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങള്‍ വ്യോമസേന പൂര്‍ണമായും തകര്‍ത്തു
ന്യൂഡല്‍ഹി: പുല്‍വാമയ്ക്ക് തിരിച്ചടിയുമായി പാക് അധീന കശ്മീരിലെ ഭീകരരുടെ താവളം ആക്രമിച്ച് ഇന്ത്യ. ഇന്ന് പൂലർച്ചെ 3.30നാണ് വ്യോമസേന ആക്രമണം നടത്തിയത്. അതിര്‍ത്തിക്കപ്പുറത്തെ ഭീകര താവളങ്ങള്‍ പൂര്‍ണമായി തകര്‍ത്തെന്ന് വ്യോമസേന. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ക്യാംപുകളിൽ വര്‍ഷിച്ചത്. ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും വ്യോമസേന വൃത്തങ്ങൾ എഎൻഐ ന്യൂസ് ഏജൻസിയോടാണ് തിരിച്ചടിയുടെ വിവരം വെളിപ്പെടുത്തിയത്. ഇന്ത്യൻ സമയം 3.30 ന് ഇന്ത്യൻ സൈന്യം പാക് അധീന കാശ്മീരിലെ ചില […]
‘ഒരവസരം കൂടി തരൂ..’ മോദിക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി പാക് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാന്‍ ഒരവസരം തരണമെന്ന അഭ്യര്‍ത്ഥനയുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കാമെന്നും തന്റേത് വെറും വാക്കല്ലെന്നുമാണ് ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. പഠാന്‍റെ മകനാണെങ്കില്‍ പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ഇന്നലെ നരേന്ദ്രമോദി രാജസ്ഥാനില്‍ നടന്ന റാലിക്കിടെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍റെ പ്രതികരണം. പാകിസ്താന്‍ പ്രധാനമന്ത്രിയായി […]
ഇന്ത്യയില്‍ ജീവിച്ചുകൊണ്ട് പാകിസ്ഥാന് വേണ്ടി സംസാരിക്കുന്നവരെ തള്ളിക്കളയണം: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി നരേന്ദ്ര മോദി രംഗത്ത്. പുതിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി വ്യത്യസ്തനാണ് എന്നാണ് കരുതുന്നത്. ഭീകരവാദത്തിനെതിരെ അവര്‍ ശബ്ദം ഉയര്‍ത്തുമോ എന്നാണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പുതിയ നേതൃത്വത്തിന്‍റെ കഴിവ് പരിശോധിക്കുന്ന സംഭവമാണ് പുല്‍വാമ ആക്രമണമെന്നും മോദി പറഞ്ഞു. ഇന്ത്യയില്‍ ജീവിച്ചുകൊണ്ട് പാകിസ്ഥാന് വേണ്ടി സംസാരിക്കുന്നവരെ തള്ളിക്കളയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കശ്മീരികള്‍ക്കെതിരായ പോരാട്ടം എന്ന സമൂഹമാധ്യമങ്ങളിലെ വാദത്തെ പ്രധാനമന്ത്രി തള്ളി. കശ്മീരികള്‍ക്ക് എതിരായ പോരാട്ടം അല്ല […]
പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളെ വഴിതിരിച്ചു വിടുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാക്കിസ്ഥാന്‍റെ ‘വെള്ളംകുടി’ മുട്ടിക്കുമെന്ന മുന്നറിയിപ്പാണ് ഗഡ്കരി ഉയര്‍ത്തുന്നത്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഫെബ്രുവരി 14 നുണ്ടായ ഭീകരാക്രമണത്തില്‍ 44 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഗഡ്കരി പാകിസ്താന് കടുത്ത മുന്നറിയിപ്പ് നല്‍കുന്നത്. പാക്കിസ്ഥാനുള്ള എം.എഫ്.എന്‍ പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളയുകയും ഇറക്കുമതി കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രസ്താവന. ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് മൂന്നു നദികള്‍ […]
രാജ്യത്തെ പത്തു ലക്ഷത്തിലധികം ആദിവാസികളെ വനത്തില്‍നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്
ന്യൂഡല്‍ഹി: രാജ്യത്തെ പത്തു ലക്ഷത്തില്‍പരം ആദിവാസികളെ വനത്തില്‍നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. കേരളത്തില്‍നിന്നുള്ള 894 ആദിവാസി കുടുംബങ്ങളടക്കം, ഇവരെയൊന്നടങ്കം ജൂലൈ 27നകം വനത്തില്‍നിന്ന് പുറത്താക്കണമെന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റെ വിധി. വനാവകാശ സംരക്ഷണ നിയമത്തിന്‍റെ കാലാവധി ചോദ്യം ചെയ്ത് ഒരു വൈല്‍ഡ് ലൈഫ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വനത്തില്‍ വീടുവച്ചു താമസിക്കുന്നവരെ ഒഴിപ്പിക്കാനാണ് നിര്‍ദേശം. കേസിന്‍റെ വാദം നടന്ന ഈ മാസം പതിമൂന്നിന് നിയമത്തെ ചോദ്യം ചെയ്യാന്‍ […]
ഓഡി കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു
ന്യൂഡല്‍ഹി: അമിതവേഗതയിലെത്തിയ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ഓഡി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ഡല്‍ഹി രോഹിണിയില്‍ ഇന്ന് രാവിലെ മൂന്നു മണിയോടെയാണ് അപകടം നടന്നത്. ഡല്‍ഹി സ്വദേശികളായ സുമിത്(29), ഭാര്യ രുചി(27), സുമിതിന്‍റെ മാതാവ് റീത(65) എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുമിതിന്‍റെ മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവിന്‍റെ വിവാഹനിശ്ചയചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു സുമിതും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയിലായിരുന്ന ലോറി യുടേണ്‍ എടുക്കുന്നതിനിടെ […]
യഥാര്‍ത്ഥ പ്രതികളെ പിടികൂടിയില്ലെങ്കില്‍ ഏതറ്റം വരെയും പോകാന്‍ പാര്‍ട്ടി തയാറാണ്: കെ മുരളീധരന്‍
ന്യൂ ഡല്‍ഹി: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ഥ പ്രതികളെ പിടി കൂടിയില്ലെങ്കില്‍ പാര്‍ട്ടി കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍. യഥാര്‍ത്ഥ പ്രതികളെ പിടികൂടിയില്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെക്കൊണ്ട് നിയമം കൈയ്യിലെടുപ്പിക്കരുതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ നോട്ടീസ് നല്‍കി 41 ദിവസത്തിന് ശേഷം ഹര്‍ത്താല്‍ നടത്തിയാല്‍ മതിയെന്ന കോടതി നിലപാടിനോട് യോജിപ്പില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഹര്‍ത്താല്‍ നടത്തിയതില്‍ […]
സാനിയ പാകിസ്ഥാന്‍റെ മരുമകള്‍, അംബാസഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണം: ബിജെപി
ന്യൂഡല്‍ഹി: ടെന്നിസ് താരം സാനിയ മിര്‍സയെ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ബി.ജെ.പി എം.എല്‍.എ രാജാ സിങ്. സാനിയ പാകിസ്ഥാന്‍റെ മരുമകളാണെന്നും അതിനാല്‍ എത്രയും പെട്ടെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സാനിയയെ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും രാജാ സിങ് ആവശ്യപ്പെട്ടു. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഗോശമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവന. പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ശുഹൈബ് മാലികി […]










