കാ​റു​ക​ളി​ല്‍ കൃ​ത്രി​മം; ഫോക്സ്‌​വാ​ഗ​ന് 500 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി ദേ​ശീ​യ ഹരിത ട്രി​ബ്യൂ​ണ​ല്‍

ന്യൂ​ഡ​ല്‍​ഹി: ജ​ര്‍​മ​ന്‍ വാ​ഹ​ന​നി​ര്‍​മ്മാ​ണ കമ്പ​നി​യാ​യ ഫോ​ക്സ്‌​വാ​ഗന് 500 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി ദേ​ശീ​യ ഹ​രി​ത ട്രി​ബ്യൂ​ണ​ല്‍. മലിനീകരണ​ത്തോ​ത് കു​റ​ച്ചു​കാ​ട്ടാ​ന്‍ കാ​റു​ക​ളി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചെ​ന്നു ക​ണ്ടെ​ത്തി​യാ​ണ് ന​ട​പ​ടി. ഫോ​ക്‌​സ്‌​വാ​ഗ​ന്‍ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍ പി​ഴ​യ​ട​ക്ക​ണ​മെ​ന്ന് ജ​സ്റ്റി​സ് ആ​ദ​ര്‍​ശ് കു​മാ​ര്‍ ഗോ​യ​ല്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് കാ​റു​ക​ളി​ല്‍ കൃ​ത്രി​മം ന​ട​ത്തി​യ​താ​യി കണ്ടെത്തി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്നു 100 കോ​ടി രൂ​പ കെ​ട്ടി​വെ​ക്കാ​ന്‍ കമ്പനി​യോ​ട് ഹ​രി​ത ട്രി​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പി​ഴ​യ​ട​യ്ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടും ഇ​തു​വ​രെ അ​നു​സ​രി​ക്കാ​ത്ത ക​മ്പ​നി​യെ […]

മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടരുത്; റാഫേല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിലെ രേഖകള്‍ പുറത്തു കൊണ്ടു വന്ന മാധ്യമങ്ങള്‍ക്കെതിരായ അറ്റോര്‍ണി ജനറലിന്‍റെ പരാമര്‍ശങ്ങളെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയാണ് എജിയുടെ വാദങ്ങള്‍. മാധ്യമങ്ങളെ ഭയപ്പെടുത്തി വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ കുറിപ്പിലൂടെ കുറ്റപ്പെടുത്തി. റാഫേല്‍ ഇടപാടില്‍ മോഷ്ടിച്ച രേഖകളാണ് ചില മാധ്യമങ്ങള്‍ പുറത്തുവിട്ടതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ കോടതിയില്‍ ആരോപിച്ചിരുന്നു. മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ റാഫേല്‍ […]

ഡല്‍ഹിയിലെ സിജിഒ കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും വന്‍ തീപിടുത്തം. ഡല്‍ഹിയിലെ സിജിഒ കോപ്ലക്‌സിലാണ് തീപിടുത്തമുണ്ടായത്. ഇവിടുത്തെ പണ്ഡിറ്റ് ദീനദയാല്‍ അന്ത്യോദയ ഭവന്‍റെ അഞ്ചാം നിലയ്ക്കാണ് തീപിടിച്ചത്. അതേസമയം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ആളപായം ഉണ്ടായിട്ടുണ്ടോ എന്നുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

‘സ്വയം ഹീറോ ആവുന്നത് അവസാനിപ്പിക്കൂ’; മോദിക്കെതിരെ ആഞ്ഞടിച്ച് നടൻ സിദ്ധാർത്ഥ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യൻ നടൻ സിദ്ധാർത്ഥ്. പുൽവാമ ആക്രമണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സ്വയം ഹീറോ ആവുന്നത് അവസാനിപ്പിക്കൂവെന്നും സിദ്ധാർത്ഥ് പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാർത്ഥിന്‍റെ പരാമർശം. സൈന്യം ബലാകോട്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടത്തിയ തിരിച്ചടിയുടെ തെളിവുകൾ ആവശ്യപ്പെട്ട് പ്രതിപക്ഷം അടക്കമുള്ളവർ രംഗത്തെത്തിയതിനെ തുടർന്ന് മോദി ട്വിറ്ററിൽ കുറിച്ച കുറിപ്പിനായിരുന്നു സിദ്ധാർത്ഥിൻെ മറുപടി. ‘നമ്മുടെ ആളുകൾ സൈന്യത്തിൽ വിശ്വസിക്കുന്നു. അവർക്കൊപ്പം നിൽക്കുന്നു. നിങ്ങളും നിങ്ങളുടെ ആളുകളുമാണ് അവരെ വിശ്വസിക്കാത്തത്. പുൽവാമയെ രാഷ്ട്രീയവത്ക്കരിക്കുന്നത് നിർത്തൂ. ശരിയായ ഹീറോകളുടെ പിന്നിൽ […]

ഡല്‍ഹിയില്‍ കടുത്ത മൂടല്‍ മഞ്ഞ്; അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡല്‍ഹി: കടുത്ത മൂടല്‍മഞ്ഞില്‍ താളം തെറ്റി ഡല്‍ഹിയിലെ വിമാന സര്‍വീസുകള്‍. ചൊവ്വാഴ്ച രാവിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം തടസപ്പെട്ടു. റണ്‍വേ കാണാന്‍ സാധിക്കാത്ത വിധത്തില്‍ മൂടല്‍മഞ്ഞ് വ്യാപിച്ചതോടെ ഡല്‍ഹിയില്‍ ഇറങ്ങേണ്ട അഞ്ച് വിമാനങ്ങള്‍ ഗതിമാറ്റി വിട്ടതായി രാജ്യാന്തര വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെയും മൂടല്‍മഞ്ഞുമൂലം നിരവധി ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് തടസപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ ഇറങ്ങേണ്ട ഒമ്പതു ആഭ്യന്തര വിമാനങ്ങളും ഒരു അന്താരാഷ്ട്ര വിമാനവും ഇന്നലെ വഴിതിരിച്ചുവിട്ടിരുന്നു. ഇതേത്തുടര്‍ന്നു നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്. കുറഞ്ഞതു […]

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ നാളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍റെ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ നാളെ തന്നെ ഇന്ത്യയെ തിരികെ ഏല്‍പിക്കുമെന്ന് പാക്കിസ്ഥാന്‍. ഇക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തന്നെയാണ് സ്ഥിരീകരിക്കുന്നത്. ഇന്ത്യന്‍ പൈലറ്റിനെ വച്ച്‌ വിലപേശാന്‍ പാക്കിസ്ഥാന്‍ അവസാന ശ്രമവും നടത്തി നോക്കിയെങ്കിലും അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനം നേരിട്ട പശ്ചാത്തലത്തിലാണ് പാക് പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് തിരിച്ചേല്‍പിക്കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കുന്നത്.

‘നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്ന് ഞങ്ങള്‍ക്ക് അറിയണ്ട’; മോദിക്കെതിരെ ദിവ്യ സ്പന്ദന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന. ‘നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നും അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും അറിയേണ്ടത് വിംഗ് കമാന്‍ഡറെ എപ്പോള്‍ സുരക്ഷിതനായി നാട്ടില്‍ തിരിച്ചെത്തിക്കുമെന്നാണ്’എന്നായിരുന്നു ദിവ്യ ട്വിറ്ററില്‍ കുറിച്ചത്. ‘നമ്മുടെ വിംഗ് കമാന്‍ഡറെ ഇന്നലെ മുതല്‍ കാണാതായി ബിജെപി ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. തങ്ങള്‍ ഈ യുദ്ധം കാരണം തിരഞ്ഞെടുപ്പ് ജയിക്കുമെന്നാണ് യെദിയൂരപ്പ പറയുന്നത്. വാക്കുകള്‍ കൊണ്ട് […]

13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇനി ടിക്ടോക് ഉയോഗിക്കാനാവില്ല

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ടിക് ടോക്. 13 വയസില്‍ താഴെയുള്ള കുട്ടികളെ വീഡിയോ അപ് ലോഡ് ചെയ്യുന്നതിനും അഭിപ്രായം പറയുന്നതിനും പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നതിനും ഇനി ടിക് ടോക് അനുവദിക്കില്ല. ഫെഡറല്‍ ട്രേഡ് കമ്മീഷന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമം ടിക് ടോക്ക് പാലിക്കണമെന്നാണ് കമ്മീഷന്‍റെ നിര്‍ദേശം. ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് (COPPA) നിയമം ലംഘിച്ച് കുട്ടികളുടെ വീഡിയോകള്‍ പ്രചരിപ്പിച്ചതിന്‍റെ പേരില്‍ കമ്മീഷന്‍ ടിക് […]

ദുര്‍ബലരായതു കൊണ്ടാണ് ഞങ്ങള്‍ യുദ്ധം വേണ്ടെന്നുവെക്കുന്നതെന്ന് കരുതരുത്: വെങ്കയ്യ നായിഡു

ദില്ലി: പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. യുദ്ധം വേണ്ടെന്ന് ആഗ്രഹിക്കുന്നത് ദുര്‍ബലരായതുകൊണ്ടാണെന്ന് കരുതരുതെന്നും എല്ലായിടത്തും സമാധാനം വേണമെന്ന് ആഗ്രഹിക്കുന്ന യുദ്ധവിരോധികളായ രാജ്യമാണ് ഞങ്ങളുടേതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. സമാധാന പ്രിയരായി ഇരിക്കുന്നത് കൊണ്ട് ഞങ്ങൾ ദുർബലരാണെന്നോ, രാജ്യ സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും എതിരായ ബാഹ്യഭീഷണികളെ കണക്കിലെടുക്കാത്തവരാണെന്നോ കരുതരുത്. ഞങ്ങളുടെ പുരോഗതി തകരാറിലാക്കുന്ന ഭിന്നതയുടെ ഇത്തരം വിനാശകരമായ   പ്രവണതകളെയും ശക്തികളെയും കുറിച്ച് പൂർണമായി അറിയാം. അത്തരം നടപടികളെ വച്ചുപൊറുപ്പിക്കില്ല. സൈനിക നീക്കത്തിന് ഞങ്ങൾ നിർബന്ധിതരായതാണ്. വിവിധ […]

പാകിസ്ഥാനു മേല്‍ കടുത്ത സമ്മര്‍ദ്ദം; ഇന്ത്യന്‍ പൈലറ്റ് അഭിനന്ദനെ ഉടന്‍ മോചിപ്പിക്കും

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കേ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ ഉടന്‍ പാകിസ്ഥാന്‍ കൈമാറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പാക് സൈനികരുടെ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ വിട്ടുനല്‍കുന്ന കാര്യം പരിഗണനയിലെന്ന് പാക് വിദേശകാര്യ മന്ത്രി എസ്. എം. ഖുറേഷി പ്രതികരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മിഗ് 21 തകര്‍ന്ന് ഇന്ത്യന്‍ പൈലറ്റ് പാക് സൈനികരുടെ പിടിയിലായത്. ഇന്ത്യന്‍ വ്യോമസേനയിലെ വിംഗ് കമാന്‍ഡറായ അഭിനന്ദ് പിടിയിലായയുടനെ പൈലറ്റിനെ വിട്ടുകിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ […]