ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 നും 19 നും ഇടയില്‍ ഒന്നരക്കോടി വോട്ടര്‍മാര്‍

ന്യൂഡല്‍ഹി: ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇത്തവണ കന്നിവോട്ട് ചെയ്യാനെത്തുന്നത് 1.5 കോടി വോട്ടര്‍മാര്‍. ഏപ്രില്‍ പതിനൊന്നിനാണ് പല ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം. 1819 വയസുള്ള ഈ യുവവോട്ടര്‍മാര്‍ മൊത്തം വോട്ടര്‍മാരുടെ 1.66 ശതമാനം വരും. ഈ വര്‍ഷം ജനുവരി ഒന്നിന് 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും. 2019 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഇറോളുകള്‍ പ്രകാരം രാജ്യത്തെ മൊത്തം വോട്ടര്‍മാരുടെ എണ്ണം 900 ദശലക്ഷം […]

മാര്‍ച്ച്‌ 31നകം ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡ് റദ്ദാവാന്‍ സാധ്യത

ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി മാര്‍ച്ച്‌ 31ന് അവസാനിക്കും. അവസാന തീയതിക്കു ശേഷവും ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ റദ്ദാക്കിയേക്കും എന്നാണ് ലഭിക്കുന്ന വിവരം. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍ ബന്ധിപ്പിക്കണം. അതിനുള്ള അവസാന തിയതി മാര്‍ച്ച്‌ 31ആണ്. മാര്‍ച്ച്‌ 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഭാവിയില്‍ നിരവധി പ്രശ്നങ്ങള്‍ നേരിട്ടേക്കാം. കഴിഞ്ഞ വര്‍ഷംതന്നെ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ നിര്‍ജീവമാക്കി. മാര്‍ച്ച്‌ 31 എന്ന അവസാന ദിവസം […]

സോഷ്യല്‍ മീഡിയയ്ക്ക് പെരുമാറ്റച്ചട്ടം ബാധകമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; രാഷ്ട്രീയമായ പരസ്യങ്ങൾക്കും പ്രചരണങ്ങൾക്കും മുന്‍കൂര്‍ അനുമതി തേടണം

ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും സോഷ്യൽമീഡിയയിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മാര്‍ഗനിര്‍ദ്ദേശക പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയപരമായ പരസ്യങ്ങളും പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് മുൻകൂർ അനുമതി തേടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ പങ്കുവയ്ക്കുന്ന മുഴുവൻ പരസ്യങ്ങളും പരിശോധിക്കണം. നിയമവിരുദ്ധമായ പരസ്യങ്ങളും മറ്റും ശ്രദ്ധയില്‍പെട്ടാല്‍ സൈറ്റുകളില്‍നിന്ന് ഉടന്‍ മാറ്റണമെന്നും ഫേസ്‍ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പരസ്യങ്ങളുമായി […]

എത്യോപ്യന്‍ വിമാനാപകടം; മരിച്ചവരിലെ നാല് ഇന്ത്യക്കാരില്‍ ഒരാള്‍ യുഎന്‍ ഉദ്യോഗസ്ഥ

ന്യൂഡല്‍ഹി: എത്യോപ്യന്‍ യാത്രാവിമാനം തകര്‍ന്ന് മരിച്ചവരിലെ നാല് ഇന്ത്യക്കാരില്‍ ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥയും. പരിസ്ഥിതി വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്ന ശിഖ ഗാര്‍ഗാണ് മരിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുഎന്നിന്‍റെ പരിസ്ഥിതി പരിപാടിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു ശിഖ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയായിരുന്നു ഇവര്‍. അപകടത്തില്‍ മരിച്ച നാല് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എത്യോപ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളും […]

‘ഫോട്ടോ കോപ്പിയാണെന്ന് അറിഞ്ഞാല്‍ കള്ളന്‍ രേഖകള്‍ തിരികെ നല്‍കും’; പരിഹാസവുമായി പി.ചിദംബരം

ന്യൂഡല്‍ഹി: റാഫേല്‍ രേഖകള്‍ കാണാതായതിനെ കളിയാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും രംഗത്ത്. രേഖകള്‍ മോഷ്ടിക്കപ്പെട്ടില്ലെന്നും ഫോട്ടോകോപ്പിയാണ് സുപ്രീം കോടതിയില്‍ ഹാജരാക്കിയതെന്നുമുള്ള അറ്റോര്‍ണി ജനറലിന്‍റെ പുതിയ വാദത്തെയാണ് ചിദംബരം കളിയാക്കിയത്. ഫോട്ടോ കോപ്പിയാണെന്ന് അറിഞ്ഞ് രേഖകള്‍ കള്ളന്‍ തിരികെക്കൊണ്ടുവന്ന് നല്‍കിക്കാണുമെന്നായിരുന്നു ചിദംബരത്തിന്‍റെ പരിഹാസം. ”ബുധനാഴ്ച രേഖകള്‍ മോഷ്ടിക്കപ്പെട്ടതായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഇത് ഫോട്ടോകോപ്പിയായി. തനിക്ക് തോന്നുന്നത് ഇതിനിടയിലുള്ള വ്യാഴാഴ്ച കള്ളന്‍ ഇത് തിരികെ നല്‍കിക്കാണുമെന്നാണ്”- ചിദംബരം പറഞ്ഞു. റാഫേല്‍ രേഖകളുടെ ഫോട്ടോകോപ്പി ഹര്‍ജിക്കാര്‍ ഉപയോഗിച്ചു എന്നാണു […]

നീരവ് മോദി ലണ്ടനില്‍ നയിക്കുന്നത് ആര്‍ഭാഢ ജീവിതം; താമസിക്കുന്ന ഫ്ലാറ്റിന്‍റെ മാസ വാടക 15ലക്ഷം

ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്ര വ്യവസായി നീരവ് മോദി ലണ്ടനില്‍ ആര്‍ഭാഢ ജീവിതം നയിക്കുന്നതായി റിപ്പോര്‍ട്ട്. ബിനാമി പേരില്‍ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ ആഡംബര കെട്ടിട സമുച്ചയമായ സെന്‍റര്‍ പോയിന്‍റ് ടവറിലാണ് നീരവ് മോദിയുടെ താമസം. ഇതിന്‍റെ വാടക ഒരു മാസം ഏകദേശം 17,000 യൂറോ (15 ലക്ഷം രൂപ) വരും. 72 കോടി രൂപയാണ് ഈ കെട്ടിടസമുച്ചയത്തിലെ […]

രാജ്യത്തെ ക്യാന്‍സര്‍ ചികിത്സാ ചെലവില്‍ വന്‍ ആശ്വാസം; മരുന്നുകള്‍ക്ക് 87 ശതമാനം വരെ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ക്യാന്‍സര്‍ ചികിത്സാ ചെലവില്‍ വന്‍ ആശ്വാസം. 390 ക്യാന്‍സര്‍ മരുന്നുകള്‍ക്ക് 87 ശതമാനം വരെ വില കുറവ് വരുത്തി. ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണ് (എന്‍പിപിഎ) പുതിയ തീരുമാനം ആവിഷ്‌കരിച്ചത്. രാജ്യത്തെ ഔഷധ വിപണന മേഖലയിലെ വില നിയന്ത്രണ സംവിധാനമാണ് എന്‍പിപിഎ. മുന്‍പ് 42 ക്യാന്‍സര്‍ മരുന്നുകള്‍ക്ക് എന്‍പിപിഎ 30 ശതമാനം വില കുറച്ചിരുന്നു. കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന്‍റെ നിഗമനത്തില്‍ ഈ നടപടി രാജ്യത്തെ 22 ലക്ഷം ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രയോജനകരമാകും. വാര്‍ഷിക കണക്കില്‍ […]

വ്യക്തികളുടെ ആധാര്‍ ഉപയോഗിക്കണമെങ്കില്‍ ഇനി സ്വകാര്യ സ്ഥാപനങ്ങള്‍ പണം നല്‍കണം

ന്യൂഡല്‍ഹി: സ്വകാര്യ സ്ഥാപനങ്ങള്‍ വ്യക്തികളുടെ ആധാര്‍ ഉപയോഗിക്കുമ്പോള്‍ ഇനി മുതല്‍ പണം നല്‍കണം. തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുമ്പോഴാണ് ഒരാള്‍ക്ക് 20 രൂപ വീതം നല്‍കേണ്ടത്. ആധാര്‍ ഉപയോഗിച്ചുള്ള ഓരോ വെരിഫിക്കേഷനും 50 പൈസ വീതം വേറെയും നല്‍കണം. സര്‍ക്കാരിന്‍റെ ആവശ്യങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി. ഉപയോഗിച്ചശേഷം 15 ദിവസത്തിനികം പണം നല്‍കണം. വൈകിയാല്‍ 1.5ശതമാനം നിരക്കില്‍ പലിശ ഈടാക്കും.

വനിതാ ദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വാരണസി: രാജ്യത്തെ എല്ലാ വനിതകൾക്കും വനിതാ ദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ അമ്മമാർക്കും സഹേോദരിമാർക്കും പെൺകുട്ടികൾക്കും ആശംസകൾ നേരുന്നു. പുതിയ ഇന്ത്യക്കായുള്ള പോരാട്ടത്തിൽ വളരെ നിർണ്ണായകമായ പങ്കാണ് വനിതകൾക്കുള്ളത്. രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് നിങ്ങളുടെ സജീവ പങ്കാളിത്തവും പ്രാർത്ഥനകളും അനിവാര്യമാണെന്നും പ്രധാനമന്ത്രി വാരാണസിയിൽ പറഞ്ഞു. സൈന്യത്തിന്‍റെ ഓരോ വിജയങ്ങളും രാജ്യത്തെ എല്ലാ വനിതകളേയും പ്രചോദിപ്പിക്കുകയാണ്. തങ്ങൾക്കും രാജ്യത്തിനായി പോരാടാനാകുമെന്ന ആത്മവിശ്വാസം നൽകുന്നതാണ് ഈ വിജയങ്ങൾ. രാജ്യത്തെ ധീരരായ വനിതകൾ ഇന്ന് പോർവിമാനങ്ങൾ പറത്തുകയും […]

റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് മൂന്നാം ആണവ അന്തര്‍വാഹിനി എത്തുന്നു

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് മൂന്നാം ആണവ അന്തര്‍വാഹിനി എത്തുന്നു. റഷ്യയിലെ അകുള- 2 ആണവ അന്തര്‍വാഹിനി എത്തിക്കാനുള്ള 300 കോടി ഡോളറിന്‍റെ കരാറില്‍ രണ്ടു രാജ്യങ്ങളും വ്യാഴാഴ്ച ഒപ്പുവെച്ചു. പത്തുവര്‍ഷത്തെ കാലാവധിയിലാണ് അകുള- 2 ഇന്ത്യയിലെത്തുകയെന്നാണ് സൂചന. വില സംബന്ധിച്ച മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യന്‍ നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ചക്ര- 3 എന്ന് പുനര്‍നാമകരണം നടത്തി ഇത് സേനയുടെ ഭാഗമാക്കും. കാരാറിനെ സംബന്ധിച്ച്‌ കൂടുതല്‍ പ്രതികരണം നടത്താന്‍ പ്രതിരോധ […]