ശബരിമല യുവതീപ്രവേശനം; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റില്ല

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റില്ല. മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേരള സര്‍ക്കാരിന്‍റെ ഹര്‍ജികള്‍ പരിഗണിച്ചത്.  ശബരിമല നിരീക്ഷണ സമിതിയ്‌ക്കെതിരായ ഹര്‍ജിയുൾപ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലെ 33 ഹര്‍ജികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. നിരീക്ഷണ സമിതിയുടെ ചില നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരത്തില്‍ കടന്നുകയറുന്നതാണ് എന്നതായിരുന്നു […]

അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവും. രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. രാഹുലിനായി മത്സര രംഗത്തുനിന്നു പിന്‍മാറുകയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖ് അറിയിച്ചു. വയനാടു മത്സരിക്കണമെന്ന ആവശ്യം രാഹുല്‍ ഗാന്ധിക്കു മുന്നില്‍ വച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയാണ് സ്ഥിരീകരിച്ചത്. പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യം അറിയിച്ചു. ആവശ്യം രാഹുല്‍ അംഗീകരിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതു […]

കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ ബി.ജെ.പിക്ക് 1000 കോടി രൂപ നല്‍കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പ ബി.ജെ.പി ദേശീയ നേതൃത്വത്തിന് 1000 കോടി രൂപ നല്‍കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പുകളും പുറത്തുവിട്ടു. ഇതിന് പുറമെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി വീതവും ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങിന് 100 കോടിയും, എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നല്‍കിയതായി യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു. […]

പാക് ദേശീയ ദിനാചരണത്തില്‍ ഇന്ത്യ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനില്‍ വെള്ളിയാഴ്ച നടക്കുന്ന പാക് ദേശീയ ദിനാചരണത്തില്‍ ഇന്ത്യ പങ്കെടുക്കില്ല. ചടങ്ങിന് ഔദ്യോഗിക പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ജമ്മു കശ്മീരിലെ ഹുറിയത് കോണ്‍ഫറന്‍സ് നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ പിന്‍മാറ്റം. എല്ലാ വര്‍ഷവും മാര്‍ച്ച് 23നാണ് പാകിസ്താന്‍ ദേശീയ ദിനമായി ആചരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 22ന് ആചരിക്കാന്‍ പാക് ഹൈക്കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഹുറിയത്ത് നേതാക്കള്‍ ദേശീയ ദിനാചരണത്തില്‍ പങ്കെടുക്കുന്നതിനെ എന്‍ഡിഎ സര്‍ക്കാര്‍ […]

ഇനി എടിഎം കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം!

ന്യൂഡല്‍ഹി: ഇനി എടിഎം കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. എസ്ബിഐ ആണ് ഈ സേവനം ലഭ്യമാക്കുന്നത്. ഈ സേവനം ലഭ്യമാകുന്നതിന് ഫോണിൽ എസ്ബിഐയുടെ യോനോ ആപ്ലിക്കേഷൻ വേണം. യോനോ ആപ്പിൽ ക്യഷ് വിഡ്രോവൽ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ആറ് അക്ക ഒടിപി ലഭിക്കും. അരമണിക്കൂർ വരെയേ ഈ ഒടിപി ഉപയോഗിക്കാൻ കഴിയുകയുള്ളു. എസ്ബിഐ എടിഎമ്മിൽ എത്തിയ ശേഷം യോനോ പിന്നും ഈ ഒടിപിയും എന്‍റർ ചെയ്ത് പണം പിൻവലിക്കാവുന്നതാണ്. നിലവിൽ 16,500 […]

മോദി കള്ളന്‍, പിന്നെന്തിനാണ് ബിജെപി നേതാക്കള്‍ പേരിനൊപ്പം കാവല്‍ക്കാരന്‍ എന്ന് ചേര്‍ക്കുന്നത്?: രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ബിജെപി നേതാക്കളെല്ലാം ട്വിറ്ററില്‍ ചൗക്കിദാര്‍മാര്‍ ആയിക്കൊണ്ടിരിക്കുന്നതിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എല്ലാം മോഷ്ടിക്കുമ്പോള്‍ ബിജെപി നേതാക്കളെല്ലാം പേരിനൊപ്പം കാവല്‍ക്കാരന്‍ എന്ന് ചേര്‍ക്കുന്നത് എന്തിനാണ് എന്നായിരുന്നു രാഹുലിന്‍റെ ചോദ്യം. റാഫേല്‍ ഇടപാട് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പരിഹാസം. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിന്‍റെ ചുവട് പിടിച്ചാണ് ബിജെപി ചൗക്കിദാര്‍ ക്യാമ്പയിന്‍ തുടങ്ങിയത്. നേതാക്കളെല്ലാം ട്വിറ്ററില്‍ തങ്ങളുടെ പേരിനൊപ്പം ചൗക്കിദാര്‍(കാവല്‍ക്കാരന്‍) എന്ന് ചേര്‍ത്തതോടെ ക്യാമ്പയിന്‍ തരംഗമായി. ശനിയാഴ്ച്ച ആരംഭിച്ച ക്യാമ്പയിനില്‍ ഇതിനോടകം […]

എടിഎം കാർഡ് തട്ടിപ്പ് തടയാൻ ഡിസേബിൾ സൗകര്യവുമായി ബാങ്കിങ് ആപ്പുകൾ

ന്യൂഡല്‍ഹി: എടിഎം കാർഡിലെ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ഇത്തരം തട്ടിപ്പുകൾ തടയാൻ എടിഎം കാർഡുകൾ ഉപയോഗത്തിന് ശേഷം ഡിസേബിൾ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എ ടി എം കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ നിയന്ത്രിക്കാനും താൽക്കാലികമായി നിര്‍ത്തിവയ്ക്കാനും സംവിധാനമുണ്ട്. ആപ്ലിക്കേഷനുകളിൽ സർവ്വീസ് റിക്വസ്റ്റ് എന്ന ഓപ്ഷനിൽ നിന്നും എ ടി എം ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മാനേജ് കാർഡ് എന്ന ഓപ്ഷനിൽ പോയാൽ നിലവിൽ ആവശ്യമില്ലാത്ത […]

സര്‍ഫ് എക്‌സലിനോടുള്ള പ്രതിഷേധം; ഒടുവില്‍ പാരയായത് മൈക്രോസോഫ്റ്റ് എക്‌സലിന്

ന്യൂഡല്‍ഹി: പരസ്യത്തിന്‍റെ പേരില്‍ സര്‍ഫ് എക്‌സല്‍ വാഷിംങ് പൗഡറിനെതിരായ പ്രതിഷേധം ഏറ്റുവാങ്ങിയത് മൈക്രോസോഫ്റ്റ് എക്‌സല്‍. സര്‍ഫ് എക്‌സലും മൈക്രോ സോഫ്റ്റ് എക്‌സലും മാറി തെറ്റിദ്ധരിച്ച പ്രതിഷേധക്കാര്‍ വലിയ രീതിയിലുള്ള ബഹിഷ്‌ക്കരാണാഹ്വാനങ്ങളാണ് മൈക്രോസോഫ്റ്റ് എക്‌സലിനു നേര്‍ക്ക് നടത്തുന്നത്. മൈക്രോ സോഫ്റ്റ് എക്‌സലിന്‍റെ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പിന് കീഴിലാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രതിഷേധത്തിന്‍റെ ഭാഗമായി ചിലര്‍ വണ്‍ സ്റ്റാര്‍ നല്‍കിയാണ് എക്‌സല്‍ ആപ്പിനോട് പകരം വീട്ടിയത്. ഇത് ഒരു സ്പൂഫ് ക്യാംപെയിന്‍ ആണെന്ന ആരോപണവും ഉയരുന്നുണ്ട്. അതേ […]

കാറിന് തീപിടിച്ച് അമ്മയും കുഞ്ഞുങ്ങളും മരിച്ച സംഭവം; ഭര്‍ത്താവ് കൊന്നതെന്ന് സംശയം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിന് തീപിടിച്ച് അമ്മയും കുഞ്ഞുങ്ങളും ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിനെതിരെ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഞായറാഴ്ചയാണ് ഡല്‍ഹി അക്ഷര്‍ദം ഫ്ലൈ ഓവറിന് സമീപം കാറിന് തീപിടിച്ച് യുവതിയും പിഞ്ചുകുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. അപകടത്തില്‍ അഞ്ജനയും നിക്കിയും മഹിയും മരിച്ചു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൊല്ലപ്പെട്ട അഞ്ജനയുടെ ഭര്‍ത്താവ് ഉപേന്ദര്‍ കല്ല്യാണം കഴിഞ്ഞ് പതിമൂന്ന് വര്‍ഷത്തിനിടെ ഒരു തവണ പോലും ഭാര്യയെ […]

കേന്ദ്രസര്‍ക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ തീരുമാനം ആര്‍ബിഐയുടെ അനുമതിയില്ലാതെ; വിവരാവകാശ രേഖ പുറത്ത്

ന്യൂഡല്‍ഹി: അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.)യുടെ അനുമതി ഇല്ലാതെയെന്ന് വിവരാവകാശരേഖ. 2016 നവംബര്‍ എട്ടിന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍, ഡിസംബര്‍ 15നാണ് ആര്‍.ബി.ഐ. തീരുമാനം അംഗീകരിക്കുന്നത്. നോട്ടുനിരോധനം നടപ്പായി 86 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയശേഷമായിരുന്നു ഇത്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി തീരുമാനം അംഗീകരിക്കുന്നതായാണ് ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അസാധുവാക്കലിന് രണ്ടരമണിക്കൂര്‍ മുമ്പ് നടന്ന ആര്‍.ബി.ഐ. ബോര്‍ഡ് യോഗത്തില്‍ അംഗങ്ങള്‍ ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തി. […]