ഡ്രോണ്‍ ഉപയോഗിച്ച്‌ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്​ കേന്ദ്ര മുന്നറിയിപ്പ്; സംശയം തോന്നുന്നവയെ വെടിവച്ചിടാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് റിമോട്ട് നിയന്ത്രിത ചെറുവിമാനം (ഡ്രോണ്‍) ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. സുരക്ഷാ മേഖലകള്‍ വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ മേഖലകള്‍ക്ക് മുകളില്‍ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേന, പൊലീസ് എന്നിവര്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, സുരക്ഷാ നിര്‍ദ്ദേശം നിലനില്‍ക്കെ തിരുവനന്തപുരത്ത് ഡ്രോണുകള്‍ പറന്നത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. അതിനിടെ, തലസ്ഥാനത്ത് ഡ്രോണ്‍ കാണപ്പെട്ടതിന്‍റെ ദൃശ്യങ്ങള്‍ […]

മണ്ടന്‍ സര്‍ക്കാര്‍ മാത്രമേ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തു വിടുകയുള്ളൂ; മോദിയെ പരിഹസിച്ച് പി ചിദംബരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈലിനെ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ‘ഉപഗ്രഹങ്ങളെ അക്രമിച്ച് വീഴ്ത്താനുള്ള വിദ്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉണ്ട്. വിവേകമുള്ള സര്‍ക്കാര്‍ തങ്ങളുടെ ശക്തി രഹസ്യമാക്കി വെക്കും. മണ്ടന്‍ സര്‍ക്കാരിന് മാത്രമേ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തു വിടാന്‍ കഴിയുകയുള്ളൂ’- ചിദംബരം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച്ചയാണ് ഉപഗ്രഹവേധ മിസൈന്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി പഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അഭിസംബോധനയിലാണ് ഉപഗ്രഹത്തെ […]

മോദിയെ വീണ്ടും വിജയിപ്പിച്ച് തെറ്റ് ആവര്‍ത്തിക്കരുത്: അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: മോദിയെ വീണ്ടും വിജയിപ്പിച്ച് തെറ്റ് ആവര്‍ത്തിക്കരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സാമുദായിക ഐക്യം തകര്‍ത്ത് ജനങ്ങളുടെ മനസ് മോദി വിഷലിപ്തമാക്കി. ഇനിയും തെറ്റ് ആവര്‍ത്തിക്കരുത്. ഒഖ്‌ലയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. ബിജെപിയും കോണ്‍ഗ്രസും നുണകള്‍ പറയുകയല്ലാതെ ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ല. 1.5 ലക്ഷം കോടി രൂപയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ നികുതി നല്‍കുന്നത്. എന്നാല്‍ വെറും 325 കോടിയാണ് കേന്ദ്രത്തില്‍ നിന്നും ഡല്‍ഹിക്ക് ലഭിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുന്‍പുണ്ടായിരുന്ന അവസ്ഥയിലാണ് ഇന്ത്യ ഇന്ന്. […]

യുവതിയെ വിവാഹം ചെയ്യാന്‍ ഭര്‍ത്താവിനെ കൊന്നു; ശരവണഭവന്‍ ഹോട്ടലുടമയ്ക്ക് ജീവപര്യന്തം തടവ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ശരവണ ഭവന്‍റെ ഉടമ പി.രാജഗോപാലിന്‍റെ ജീവപര്യന്തം തടവ് ശരിവച്ച് സുപ്രീംകോടതി. 2001 ല്‍ ഹോട്ടലില്‍ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്ന കേസിലാണു സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. എത്രയും വേഗം കീഴടങ്ങണമെന്നും രാജഗോപാലിനോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ 2009 ല്‍ രാജഗോപാല്‍ ജാമ്യം നേടിയിരുന്നു. നേരത്തെ മദ്രാസ് ഹൈക്കോടതിയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്നാണ് വിധിക്കെതിരെ രാജഗോപാല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ശാന്തകുമാറിന്‍റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനായി രാജഗോപാല്‍ ശാന്തകുമാറിനെ കൊല്ലുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. […]

മുപ്പത് വര്‍ഷം ദുരിതം അനുഭവിച്ച ജനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ആഘോഷിക്കുകയായിരുന്നു: നരേന്ദ്രമോദി

ന്യൂഡല്‍ഹി: കഴിഞ്ഞ മുപ്പത് വര്‍ഷമായി ദുരിതമനുഭവിച്ച് കഴിഞ്ഞിരുന്ന രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ആഘോഷിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് ആത്മവിശ്വാസം നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയും ബി.ജെ.പിയും കൂടുതല്‍ സീറ്റുകള്‍ നേടി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മിഷന്‍ ശക്തിയുടെ പ്രഖ്യാപനം മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്നും പരീക്ഷണം വിജയകരമായതിന് ശേഷമാണ് അക്കാര്യം രാജ്യത്തെ അറിയിക്കാന്‍ തീരുമാനിച്ചതെന്നും മോദി വ്യക്തമാക്കി. ബലാകോട്ട് വ്യോമാക്രമണം നടത്തിയത് തന്റെ ശൈലി അങ്ങനെ ആണെന്നായിരുന്നു മോദിയുടെ പ്രതികരണം. ബലകോട്ട്, […]

ഡ​ല്‍​ഹി​യി​ല്‍ ഇ​രു​നി​ല ബസ് ട്ര​ക്കി​ല്‍ ഇ​ടി​ച്ചു​ക​യ​റി 8 പേ​ര്‍ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ഇ​രു​നി​ല ബ​സ് ട്ര​ക്കി​ല്‍ ഇ​ടി​ച്ചു​ക​യ​റി ഉണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ എ​ട്ട് പേ​ര്‍ മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ 30 പേ​ര്‍​ക്ക് പരി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​ യ​മു​ന എ​ക്സ്പ്ര​സ്‌​വേ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.  ആ​ഗ്ര​യി​ല്‍​നി​ന്നും ഡ​ല്‍​ഹി​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്ന ബ​സ് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഒ​രേ ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച ട്ര​ക്കി​ല്‍ ഇടിച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അപകട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

‘തൊഴിലാളികള്‍ക്ക് മാസം കുറഞ്ഞ വേതനം 18,000 രൂപയാക്കും’; സിപിഐഎം പ്രകടനപത്രിക പുറത്തിറക്കി

ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം പ്രകടന പത്രിക പുറത്തിറക്കി. സിപിഎമ്മിന്‍റെയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുകയും കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം  യെച്ചൂരി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കും. കര്‍ഷകര്‍ക്ക് ഉത്പാദന ചിലവിന്റെ 50% അധിക വില ഉറപ്പാക്കും തുടങ്ങീ പതിനഞ്ച് വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്ളത്. രണ്ട് […]

ഇന്ത്യ ബഹിരാകാശ നേട്ടം കൈവരിച്ചു; സന്തോഷം പങ്കുവച്ച്‌ മോദി

ന്യൂഡല്‍ഹി: ഇന്ത്യ വന്‍ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതില്‍ ഇന്ത്യ വിജയിച്ചു. മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്ത്തിയത്. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേല്‍ നിരീക്ഷണം നടത്തിയാല്‍ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്ത്താം.

എല്ലാവര്‍ക്കും നിശ്ചിത വരുമാനം; കോണ്‍ഗ്രസ് പ്രകടന പട്ടിക പുറത്ത് വിട്ട് രാഹുല്‍, വയനാടിനെ കുറിച്ച് പ്രതികരിച്ചില്ല

ന്യൂഡല്‍ഹി: അധികാരത്തില്‍ എത്തിയാല്‍ എല്ലാവര്‍ക്കും  നിശ്ചിത വരുമാനം ഉറപ്പ് വരുത്തുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തന പട്ടികയിലെ പ്രധാന പദ്ധതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.എല്ലാവര്‍ക്കും പ്രതിവര്‍ഷം 72,000രൂപ ഉറപ്പാക്കുന്ന ന്യായ് എന്ന പദ്ധതിയാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് മിനിമം വരുമാനം പദ്ധതിയ്ക്ക് കോണ്‍ഗ്രസ് അന്തിമരൂപം […]

ഡല്‍ഹി എയിംസ്‌ ആശുപത്രിയില്‍ തീപിടുത്തം

ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആശുപത്രിയില്‍ വന്‍ തീപിടുത്തം. എയിംസിലെ ട്രോമാ സെന്‍ററിലാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. 12 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് എത്തിയതായി  റിപ്പോര്‍ട്ടു ചെയ്തു. കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നതിന്‍റെയും അഗ്നിശമന സേന തീ കെടുത്താന്‍ ശ്രമിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായതെന്ന് അഗ്നിശമന സേന വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. താഴത്തെ നിലയില്‍ പുക […]