വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച പോ​ളിം​ഗ് ഏ​ജ​ന്‍റ് അ​റ​സ്റ്റി​ല്‍

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ പോളീങ് ബൂത്തില്‍ വെച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച പോളിങ് ഏ​ജ​ന്‍റ് അറസ്റ്റില്‍ . ഡ​ല്‍​ഹി​ക്കു സ​മീ​പ​ത്തെ ഫ​രീ​ദാ​ബാ​ദി​ലാ​ണു സം​ഭ​വം. ഏ​ജ​ന്‍റ് വോട്ടര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ട്വിറ്ററില്‍ എ​ത്തി​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റ്. നീ​ല ടീ ​ഷ​ര്‍​ട്ട് ധ​രി​ച്ച പോ​ളിം​ഗ് ഏ​ജ​ന്‍റ് ഒ​രു സ്ത്രീ ​വോ​ട്ട് ചെ​യ്യാ​ന്‍ എത്തി​യ​പ്പോ​ള്‍ എ​ഴു​ന്നേ​റ്റ് പോ​യി വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ ബ​ട്ട​ന്‍ അമര്‍​ത്തി​യ ശേ​ഷം തി​രി​ച്ചു​വ​ന്ന് സീ​റ്റി​ല്‍ ഇ​രി​ക്കു​ന്ന​താ​യാ​ണ് വീഡി​യോ​യി​ലു​ള്ള​ത്. ഇയാള്‍ രണ്ടുതവണ ഇക്കാര്യം ആവര്‍ത്തിക്കുന്നത് വീഡിയോയിലുണ്ട്. അതേസമയം ഇയാളെ നിയമവിരുദ്ധമായ […]

റഫാല്‍ ഇടപാടില്‍ തിരിച്ചടി

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. കേന്ദ്രസര്‍ക്കാരിന്‍റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളി. പുതിയ രേഖകള്‍ സ്വീകരിക്കാന്‍ കോടതി അനുമതി നല്‍കി. പ്രതിരോധ രേഖകള്‍ സ്വീകരിക്കുന്നതിനെ കേന്ദ്രസസര്‍ക്കാര്‍ എതിര്‍ത്തിരുന്നു.എന്നാല്‍ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. മൂന്നംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി നിര്‍ണയിച്ചത്. പുനപരിശോധന ഹര്‍ജികളില്‍ വാദം പിന്നീട് കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി തന്നെ അധ്യക്ഷനായ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്. ജസ്റ്റിസുമാരയ സഞ്ജയ് കിഷന്‍, കിഷന്‍ കൗള്‍, കെ.എം.ജോസഫ് […]

സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി; കേന്ദ്രം 1511 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി : സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയ്ക്കായി 1511 കോടി രൂപ അനുവദിച്ച്‌ കേന്ദ്രം. 5 മാസത്തെ വേതനമായ 1511 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. 2018 നവംബര്‍ മുതലുളള കുടിശ്ശികയാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കാനുണ്ടായിരുന്നത്. തൊഴില്‍ ചെയ്തതിന്‍റെ കൂലി 14 ദിവസത്തിനുളളില്‍ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കണമെന്ന് നിയമമുളളപ്പോഴാണ് 5 മാസമായി കേന്ദ്രം വേതനം വൈകിപ്പിച്ചത്. കുടിശ്ശിക വൈകുന്നതിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഇടപടലിന് പിന്നാലെയാണ് കുടശ്ശിക തുകയായ 1511 കോടി രൂപ […]

അക്കൗണ്ടുകളില്‍ 15 ലക്ഷം ഇട്ടേക്കാമെന്ന് ബിജെപി പറഞ്ഞിട്ടില്ല: രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: അധികാരത്തില്‍ എത്തിയാല്‍ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ ഇട്ടേക്കാമെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ലയെന്ന്‍ രാജ്നാഥ് സിംഗ്. ഞങ്ങള്‍ പറഞ്ഞത് രാജ്യത്തെ കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്നാണെന്നും അത് ഞങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 15 ലക്ഷം വാഗ്ദാനം നല്‍കിയിരുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു രാജ്നാഥ് സിംഗ്. 2014 ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കള്ളപ്പണ വിഷയം ബിജെപി പ്രധാനമായും ഉയര്‍ത്തി കാണിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതിനെക്കുറിച്ചുള്ള ഒരു അവകാശവാദങ്ങളും […]

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും; 75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങൾക്കുള്ള 75 വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക ‘സങ്കൽപ് പത്ര’ പുറത്തിറക്കി. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയർത്തും, കർഷകരുടെ വരുമാനം ഇരട്ടിയാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ബിജെപി നൽകുന്നത്. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തിരുന്ന രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ഇത്തവണയും പ്രകടന പത്രികയിൽ ആവർത്തിച്ചിട്ടുണ്ട്.’സങ്കൽപിത് ഭാരത്-സശക്ത് ഭാരത്’ എന്നതാണ് പ്രകടന പത്രികയിലെ മുദ്രാവാക്യം. ഏകീകൃത സിവിൽ […]

അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവില്ല: മനേക ഗാന്ധി

ന്യൂഡല്‍ഹി: അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവില്ലെന്ന്​ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. പ്രിയങ്ക ഗാന്ധിക്ക്​ രാഷ്​ട്രീയത്തില്‍ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്നും ജനങ്ങളുടെ പിന്തുണ പ്രിയങ്ക ഗാന്ധിക്ക്​ ഇല്ലെന്ന്​ മനേക ഗാന്ധി വ്യക്​തമാക്കി. സുല്‍ത്താന്‍പുരില്‍ നിന്ന്​ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച്‌​ വിജയിക്കുമെന്ന്​ അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. തന്‍റെ ഭര്‍ത്താവ്​ സഞ്ജയ്​ ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും മണ്ഡലത്തില്‍ നിന്ന്​ വിജയിച്ചിട്ടുണ്ട്​. ഇക്കുറി വിജയിക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. എസ്​.പി-ബി.എസ്​.പി സഖ്യം മണ്ഡലത്തില്‍ വെല്ലുവിളി ഉയര്‍ത്തില്ല. […]

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് അമേഠിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളുടെ പിന്തുണകൊണ്ടാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലം രാഹുല്‍ ഗാന്ധി അധികാരസ്ഥാനം ആസ്വദിച്ചതെന്ന് സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധി മറ്റൊരിടത്ത് പത്രിക നല്‍കാന്‍ പോകുന്നുവെന്ന് വയനാടിനെ ഉദ്ദേശിച്ച് സ്മൃതി ഇറാനി പറഞ്ഞു. അമേഠിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് അത്. ഇതിനോട് അമേഠിയിലെ ജനങ്ങള്‍ പൊറുക്കില്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനുളള തീരുമാനത്തെ അമേഠിയില്‍ നിന്നുളള […]

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം; ലക്ഷ്യംവെക്കുന്നത് ദക്ഷിണേന്ത്യയിലെ 133 സീറ്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ ഒരു സന്ദേശം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അത് മറ്റൊന്നുമല്ല കോണ്‍ഗ്രസിന് മുന്നോട്ട് പോകണമെങ്കില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ എംപിമാര്‍ വേണമെന്ന സന്ദേശം. ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നത് 133 സീറ്റാണ്. ഈ 133 സീറ്റില്‍ 100 എങ്കിലും പിടിച്ചെടുക്കാനായാല്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയാം. മാത്രമല്ല, കോണ്‍ഗ്രസിന്‍റെ മുന്നോട്ടുളള പോക്ക് എളുപ്പമാവുകയും ചെയ്യും. 133 ല്‍ 100 എങ്കിലും കോണ്‍ഗ്രസും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സാധ്യതയുളള കക്ഷികളും പിടിക്കണമെന്നാണ് […]

വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: വയനാട്ടില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു. തുഷാറിനെ കൂടി പ്രഖ്യാപിച്ചതോടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.പി.സുനീര്‍ വളരെ നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ചയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെയാണ് എന്‍ഡിഎ പുതിയ സ്ഥാനാര്‍ത്ഥിയെ […]

മോദി അധികാരത്തില്‍ തിരിച്ചെത്തും; ബിസിനസ് വേള്‍ഡ് ഡീകോഡ് സര്‍വേ

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ പാടെ പരാജയപ്പെട്ടങ്കിലും 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നു ബിസിനസ് വേള്‍ഡ് ഡീകോഡ് പ്രീപോള്‍ സര്‍വേ വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിനായി ഡീകോഡുമായി ചേര്‍ന്ന് ബിസിനസ് വേള്‍ഡ് രാജ്യത്തെ പ്രധാന പാര്‍ലമെന്‍ററി മണ്ഡലങ്ങളില്‍ നടത്തിയ സര്‍വേയില്‍ 5000 പേരാണ് പങ്കെടുത്തത്. കോര്‍പറേറ്റ് ഇന്ത്യയിലെ ബിസനസ് നേതാക്കളുടെ ഇടയില്‍ മറ്റൊരു സര്‍വേയും നടത്തിയിരുന്നു. അതില്‍ 500 ബിസിനസ് നേതാക്കള്‍ പങ്കെടുത്തു. തൊഴില്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് സര്‍വേയില്‍ […]