മോദി അധികാരത്തില്‍ തിരിച്ചെത്തും; ബിസിനസ് വേള്‍ഡ് ഡീകോഡ് സര്‍വേ

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ പാടെ പരാജയപ്പെട്ടങ്കിലും 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നു ബിസിനസ് വേള്‍ഡ് ഡീകോഡ് പ്രീപോള്‍ സര്‍വേ വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിനായി ഡീകോഡുമായി ചേര്‍ന്ന് ബിസിനസ് വേള്‍ഡ് രാജ്യത്തെ പ്രധാന പാര്‍ലമെന്‍ററി മണ്ഡലങ്ങളില്‍ നടത്തിയ സര്‍വേയില്‍ 5000 പേരാണ് പങ്കെടുത്തത്.

കോര്‍പറേറ്റ് ഇന്ത്യയിലെ ബിസനസ് നേതാക്കളുടെ ഇടയില്‍ മറ്റൊരു സര്‍വേയും നടത്തിയിരുന്നു. അതില്‍ 500 ബിസിനസ് നേതാക്കള്‍ പങ്കെടുത്തു. തൊഴില്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 68 ശതമാനവും അഭിപ്രായപ്പെട്ടത്. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് 64 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നത്. ഇതേ അഭിപ്രായമാണ് കോര്‍പറേറ്റ് ഇന്ത്യയ്ക്കുമുള്ളത്.

പുല്‍വാമ ബാലാക്കോട്ട് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയവികാരം ഉയര്‍ത്തെഴുന്നേറ്റ സാഹചര്യത്തില്‍ തൊഴില്‍ സൃഷ്ടിയിലെ പരാജയത്തെക്കുറിച്ചുള്ള അതൃപ്തി ഇല്ലാതാവുമെന്ന് ബിസിനസ് വേള്‍ഡ് ഡീകോഡ് സര്‍വേ പറയുന്നു. കോര്‍പറേറ്റ് ഇന്ത്യയുടെ അഭിപ്രായവും ഏതാണ്ട് ഇതുതന്നെയാണ്.

prp

Related posts

Leave a Reply

*