പാക് ദേശീയ ദിനാചരണത്തില്‍ ഇന്ത്യ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനില്‍ വെള്ളിയാഴ്ച നടക്കുന്ന പാക് ദേശീയ ദിനാചരണത്തില്‍ ഇന്ത്യ പങ്കെടുക്കില്ല. ചടങ്ങിന് ഔദ്യോഗിക പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

ജമ്മു കശ്മീരിലെ ഹുറിയത് കോണ്‍ഫറന്‍സ് നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ പിന്‍മാറ്റം. എല്ലാ വര്‍ഷവും മാര്‍ച്ച് 23നാണ് പാകിസ്താന്‍ ദേശീയ ദിനമായി ആചരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 22ന് ആചരിക്കാന്‍ പാക് ഹൈക്കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഹുറിയത്ത് നേതാക്കള്‍ ദേശീയ ദിനാചരണത്തില്‍ പങ്കെടുക്കുന്നതിനെ എന്‍ഡിഎ സര്‍ക്കാര്‍ എതിര്‍ത്തിരുന്നില്ല. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റിയത്.

prp

Related posts

Leave a Reply

*