വ്യാജ സന്ദേശ കൈമാറ്റം; ഓരോ മാസത്തിലും 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്‌സാപ്പില്‍ നിന്നും നീക്കം ചെയ്യുന്നതായി റിപ്പോര്‍ട്ട്

ന്യൂ ഡല്‍ഹി: വ്യാജ സന്ദേശങ്ങള്‍ കൈമാറുന്ന 95 ശതമാനത്തോളം അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും അത് നീക്കം ചെയ്തുവരുകയാണെന്നും വാട്‌സാപ്പ് സോഫ്റ്റ്‌വെയര്‍ എന്‍ഞ്ചിനീയര്‍ മാറ്റ് ജോണ്‍സ്.

വ്യാജ സന്ദേശങ്ങള്‍ കൈമാറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓരോ മാസത്തിലും 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്‌സാപ്പില്‍ നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കുന്നതായി വാട്‌സാപ്പിന്‍റെ പുതിയ വെളിപ്പെടുത്തല്‍. നിലവില്‍ 200 മില്ല്യണ്‍ ആളുകളാണ് ഇന്ത്യയില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നത്. ആഗോളതലത്തില്‍ 1.5 ശതകോടി ആളുകളാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്.

ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വാട്‌സാപ്പ് ഉപയോഗിക്കാറുണ്ടെന്നും ഇനിയും അത്തരത്തിലുള്ള ദുരുപയോഗം ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും നേരത്തെ വാട്‌സാപ്പ് മേധാവി അറിയിച്ചിരുന്നു. അതേ സമയം കേന്ദ്രത്തിന്‍റെ പുതിയ സോഷ്യല്‍ മീഡിയ നിയന്ത്രണം നിലവില്‍ വന്നാല്‍ വാട്‌സാപ്പിന് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടുണ്ട്.

prp

Related posts

Leave a Reply

*