രാജി ദിനത്തിൽ ചോദ്യംചെയ്യൽ; യാത്രയപ്പിൽ പൊട്ടിത്തെറിച്ച് മാത്യു ടി.തോമസ്

തിരുവനന്തപുരം: മാത്യു ടി.തോമസ് മന്ത്രിപദം രാജി വെച്ച് മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയുടെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തു. മാത്യു ടി.തോമസിന്‍റെ ഔദ്യോഗിക വസതിയിൽ വച്ചാണ് രണ്ടുമണിക്കൂറോളം ഭാര്യ അച്ചാമ്മയെ എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തത്. വീട്ടുജോലിക്കാരിയെ ജാതിപ്പേര് വിളിച്ചു എന്ന പരാതിയിൻമേലായിരുന്നു ചോദ്യം ചെയ്യൽ. ഈ സമയം മാത്യു ടി തോമസ് തൈക്കാട് ഗസ്റ്റ്ഹൗസിൽ നിയുക്ത മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ചർച്ചയിലായിരുന്നു. കൃഷ്ണൻകുട്ടി പക്ഷക്കാരിൽ ചിലരാണ് വീട്ടുജോലിക്കാരിയെ കൊണ്ട് മാത്യു ടി.തോമസിന്‍റെ ഭാര്യയ്ക്കെതിരെ പരാതി കൊടുപ്പിച്ചതെന്ന ആരോപണം പാർട്ടിയിൽ […]

മാത്യു ടി തോമസ് മന്ത്രി സ്ഥാനം രാജി വെച്ചു

തിരുവനന്തപുരം: ജലസേചന മന്ത്രി മാത്യു ടി തോമസ്  മന്ത്രി സ്ഥാനം രാജി വെച്ചു. ക്ലിഫ്  ഹൗസില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കിയത്. വെള്ളിയാഴ്ച ബംഗളൂരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്. കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ നാളെ വൈകിട്ടോടെ ഉണ്ടാകും എന്നാണ് സൂചന. പാർട്ടി പിളരില്ലെന്നു രാജിവച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു. ഉപാധികൾ ഇല്ലാതെയാണ് രാജി. എംഎൽഎയായി തന്നെ ഒരുപാട് കാര്യങ്ങൾ […]

മാത്യു ടി തോമസിനെ മാറ്റി; പുതിയ മന്ത്രിയായി കെ. കൃഷ്ണന്‍കുട്ടി അധികാരമേല്‍ക്കും

തിരുവനന്തപുരം: മന്ത്രി മാത്യു ടി തോമസ് ഒഴിയുന്നു. പുതിയ മന്ത്രിയായി ചിറ്റൂര്‍ എംഎല്‍എ കെ. കൃഷ്ണന്‍കുട്ടി അധികാരമേല്‍ക്കും. തീരുമാനം മാത്യു.ടി.തോമസ് അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ജെഡിഎസ്സ് കത്ത് നല്‍കിയിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രി മാറണമെന്ന് ധാരണ ഉണ്ടായിരുന്നു എന്ന് ദേവഗൗഡ വ്യക്തമാക്കി. കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന ഭാരവാഹി യോഗത്തിന്‍റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് ലഭിച്ചിരുന്നു. മന്ത്രിയെ മാറ്റുമെന്ന് പ്രതീക്ഷയുണ്ടെന്ന് സി കെ നാണു എംഎല്‍എ പ്രതികരിച്ചു. ജെഡിഎസ് […]

മാത്യു ടി തോമസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കും

തിരുവനന്തപുരം: മാത്യു ടി തോമസിന് എതിരെ നിലപാട് കടുപ്പിച്ച് ദേശീയ നേതൃത്വം. മാത്യു ടി തോമസിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഇന്ന് തന്നെ കത്ത് കൈമാറും. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മാറാമെന്നായിരുന്നു ധാരണയെന്നും ദേവഗൗഡ വ്യക്തമാക്കി.  മാത്യു ടി തോമസിന്‍റെ മന്ത്രിസ്ഥാനത്തെ ചൊല്ലി ജെ. ഡി. എസില്‍ തര്‍ക്കം രൂക്ഷമാകുകയാണ്. സംസ്ഥാന നേതൃത്വത്തിനുള്ളിലെ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ഇപ്പോള്‍ സംസ്ഥാന നേതാക്കളെ എച്ച്.ഡി ദേവഗൗഡ ചര്‍ച്ചയ്ക്കായി വിളിച്ചത്. ബംഗളൂരുവിലാണ് കൂടിക്കാഴ്ച. ജനതാദള്‍ എസ്. (ജെഡിഎസ്) അധ്യക്ഷന്‍ കെ. […]

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; മാത്യൂ. ടി തോമസിന്‍റെ ഭാര്യയ്ക്കെതിരെ കേസ്

തിരുവനന്തപുരം: ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ മന്ത്രി മാത്യു ടി. തോമസിന്‍റെ ഭാര്യയ്ക്കും നാല് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരെ കേസെടുത്തു. കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്. മാത്യു ടി. തോമസിന്‍റെ ഭാര്യ അച്ചാമ്മ അലക്‌സ്, ഡ്രൈവര്‍ സതീശന്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അനുഷ, മൈമ്മൂന, സുശീല എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഉഷാ രാജേന്ദ്രനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും അവരുടെ ഭക്ഷണം മലിനപ്പെടുത്തിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പരാതിയില്‍ കോടതിയുടെ നിര്‍ദേശ പ്രകാരം പ്രഥമവിവര […]

മാത്യു ടി തോമസിന്‍റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: മന്ത്രി മാത്യു ടി തോമസിന്‍റെ ഗണ്മാനെ മരിച്ച നിലയില്‍. പോലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്. വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചുവെന്നാണ് നിഗമനം. കൊല്ലം കടയ്ക്കലിലെ വീട്ടില്‍ നിന്നാണ് സുജിത്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് സുജിത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം എ.ആര്‍. ക്യാമ്പിലെ പോലീസുകാരനാണ് ഇദ്ദേഹം. കഴിഞ്ഞ രണ്ടുവര്‍ഷമായി മാത്യു ടി തോമസിന്റെ ഗണ്‍മാനായിരുന്നു.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇയാള്‍ വീട്ടിലെത്തിയത്. കിടപ്പുമുറിയില്‍ രണ്ട് കൈയിലെയും […]

ട്രയല്‍ റണ്ണിന്‍റെ ആവശ്യമില്ല ; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മാത്യു ടി തോമസ്

ഇടുക്കി: ഇടുക്കി ഡാമില്‍ ഇപ്പോള്‍ ട്രയല്‍ റണ്ണിന്‍റെ ആവശ്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ്. അവലോകന യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രമാണ് ഉയരുന്നത്. അതിനാല്‍ നിലവില്‍ ട്രയല്‍ റണ്ണിന്‍റെ ആവശ്യമില്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. ശക്തമായ നീരൊഴുക്കുണ്ടായാല്‍ മാത്രമേ ഡാം തുറക്കേണ്ട ആവശ്യം ഉള്ളു എന്നും മന്ത്രി അറിയിച്ചു. അതേസമയം ഡാമിലെ […]