കൊട്ടിയൂര്‍ പീഡനക്കേസ്: ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കൊട്ടിയൂര്‍ കേസില്‍ പ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്. മൂന്ന് ലക്ഷം രൂപ പിഴയടക്കണം. 1.5 ലക്ഷം ഇരയ്ക്ക് നല്‍കണം. തലശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി ശിക്ഷ 60 വര്‍ഷമാണ്. ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി അറിയിച്ചു. അതേസമയം കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കള്ളസാക്ഷി പറഞ്ഞതിനാണ് രക്ഷിതാക്കള്‍ക്കെതിരെ നടപടി. കുട്ടിയുടെ സംരക്ഷണം ലീഗല്‍ സര്‍വീസസ് […]

കൊട്ടിയൂര്‍ പീഡനം; ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികന്‍ ഫാദര്‍ രോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ അല്‍പ്പ സമയത്തിനകം പ്രസ്താവിക്കും. ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി. കന്യാസ്ത്രീ അടക്കമുള്ളവരുടെ കുറ്റം തെളിയിക്കാനായില്ല. വിചാരണ വേളയില്‍ പെണ്‍കുട്ടിയും രക്ഷിതാക്കളും കൂറ് മാറിയിരുന്നു. തുടക്കത്തില്‍ 10 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ നിന്നും മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 7 പേരാണ് വിചാരണ […]

കൊട്ടിയൂര്‍ പീഡനം; പെണ്‍കുട്ടി കൂറുമാറിയെന്ന്‍ റിപ്പോര്‍ട്ട്

കണ്ണൂര്‍: വൈദികന്‍ പ്രധാന പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി കൂറ് മാറി. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.  ഫാദര്‍ റോബിനുമൊത്തുള്ള കുടുംബ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും തന്നെയും കുട്ടിയേയും സംരക്ഷിച്ചാല്‍ മതിയെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. കൊട്ടിയൂര്‍ പീഡനക്കേസില്‍ തലശ്ശേരി പോക്‌സോ കോടതിയില്‍ വിചാരണ ആരംഭിച്ച ഘട്ടത്തിലാണ് പെണ്‍കുട്ടി കൂറ് മാറിയത്. അതെ സമയം പീഢനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് പ്രോസിക്യുഷന് തെളിയിക്കാനായാല്‍ […]

കൊട്ടിയൂര്‍ പീഡനം: മൂന്നു പേരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡന കേസില്‍ മൂന്നു പേരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ സുപ്രിം കോടതി ഉത്തരവ്. സിസ്റ്റര്‍ ആന്‍സി മാത്യു, സിസ്റ്റര്‍ ടെസി ജോസ്, ഡോ. ഹൈദരാലി എന്നിവരെയാണ് ഒഴിവാക്കിയത്. ഇവര്‍ക്കു കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടി. പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി അഞ്ചു പേരാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഇതില്‍ മൂന്നുപേരുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. ഫാദര്‍ ജോസഫ് തേരകം, സിസ്റ്റര്‍ ബെറ്റി എന്നിവര്‍ വിചാരണ നേരിടണമെന്ന് കോടതി നിര്‍ദേശിച്ചു. മുഖ്യപ്രതി ഫാദര്‍ റോബിനെ […]