കൊല്ലം: ഡിസംബറില്‍ ആവര്‍ത്തിക്കുന്ന ഭൂചലനം വീണ്ടും. കേരളത്തിലെ പല സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പട്ടു. ബുധനാഴ്ച രാത്രിയോടെ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുളത്തൂപ്പുഴ, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്‍മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. ഭൂചലനത്തില്‍ ചില വീടുകളിലെ ഓടുകള്‍ ഇളകി വീണതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, കാര്യമായ നാശനഷ്ടം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റിക്ടര്‍ സ്കെയില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനം മുന്നുസെക്കന്‍ഡ് നേരത്തേക്ക് മാത്രമാണ് നീണ്ടുനിന്നത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം […]
Tag: Kollam
ഓഖി: ഒരു മൃതദേഹം കൂടി ലഭിച്ചു
കൊല്ലം: ഓഖി ദുരന്തത്തില്‍ അകപ്പെട്ട് കടലില്‍ കാണാതായ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. അഴീക്കല്‍ പുറംകടലില്‍ നിന്നാണ് കോസ്റ്റ്ഗാര്‍ഡിന് മൃതദേഹം ലഭിച്ചത്. എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല മൃതദേഹം കോസ്റ്റ്ഗാര്‍ഡ് മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന് കൈമാറുമെന്നും ഇതിനു ശേഷം അഴീക്കലില്‍ എത്തിക്കുമെന്നുമാണ് വിവരം.
ആളും തരവും നോക്കാതെ തമാശ പറഞ്ഞാല്‍ ഇങ്ങനെയിരിക്കും; മുകേഷിന് തെറിയഭിഷേകം നടത്തി മത്സ്യത്തൊഴിലാളികള്‍
കൊല്ലം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ രോഷപ്രകടനവുമായി മത്സ്യത്തൊഴിലാളികളും നാട്ടുകാരും.വ്യാഴാഴ്ച്ച ഉച്ച മുതല്‍ കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിട്ടിട്ടും കാണാത്ത എംഎല്‍എയെ പെട്ടന്ന് കണ്ടപ്പോളാണ് നാട്ടുകാരുടെ രോഷപ്രകടനമുണ്ടായത്. സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ സംഭവസ്ഥലത്തെത്തിയിരുന്നു. എന്നാല്‍ എംഎല്‍എ മുകേഷ് സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജനൊപ്പം വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് തീരദേശത്തെത്തിയത്. ഇതാണ് നാട്ടുകാരില്‍ രോഷം ഉണ്ടാക്കിയത്. ചിലര്‍ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തുവെന്നാണ് വിവരം. മല്‍സ്യതൊഴിലാളിയായ സ്ത്രീ എവിടെയായിരുന്നുവെന്നും ഇവിടെ എങ്ങും കണ്ടില്ലല്ലോയെന്നും ചോദിച്ചു. ‘നമ്മള്‍ ഇവിടെ തന്നെ […]
ചികിത്സ നിഷേധിക്കപ്പെട്ട് മുരുകന്‍ മരിച്ച സംഭവം; 6 ഡോക്ടര്‍മാര്‍ പ്രതികളാവും
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ വിവിധ ആശുപത്രികളിലെ ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. പാട്രിക്, ഡോ. ശ്രീകാന്ത്, അസീസ്യ മെഡിക്കല്‍ കോളജിലെ ഡോ. റോഹന്‍, ഡോ. ആഷിക്, കൊല്ലം മെഡിട്രീന ആശുപത്രിയിലെ ഡോക്ടര്‍ പ്രീതി, മെഡിസിറ്റിയിലെ ഡോക്ടര്‍ ബിലാല്‍ അഹമ്മദ് എന്നിവരെ പ്രതികളാക്കാനാണ് തീരുമാനം. ആകെ 45 സാക്ഷികളാണ് കേസിലുള്ളത്. എസ് യു ടി, കിംസ് ആശുപത്രികളെ കേസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുരുകന്‍റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പ് […]
ഗൗരിയുടെ മരണം; അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം
കൊച്ചി: സ്കൂള്‍ കെട്ടിടത്തിന്‍റെ മുകളില്‍നിന്നു ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കൊല്ലം ട്രിനിറ്റി സ്കൂളിലെ അധ്യാപികമാര്‍ക്ക് ഹൈക്കോടതിയുടെ മൂന്‍കൂര്‍ ജാമ്യം. 17ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യം എടുക്കണമെന്നും 18,19,20 തീയ്യതികളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ മാസമാണ് ട്രിനിറ്റി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ ജീവനൊടുക്കിയത്. സംഭവത്തില്‍ സ്കൂളിലെ അധ്യാപികമാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അധ്യാപികമാരുടെ മാനസിക പീഡനത്തില്‍ മനംനൊന്താണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്ന് ബന്ധുകള്‍ ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്ത ഗൗരിയോട് ഈ […]
കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ ഇന്ന് തുറക്കും
കൊല്ലം: വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചതിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ ഇന്ന് തുറക്കും. സ്കൂളിന് പോലീസ് സംരക്ഷണം ഉണ്ടാകും. പ്രതികളായ അധ്യാപകരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച രാവിലെ പത്ത് മണിക്ക് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. അധ്യാപകര്‍ക്കുള്ള ബോധവത്കരണ ക്ലാസുംഉണ്ടാകും. അതേസമയം ഒളിവില്‍ കഴിയുന്ന അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം.
കൊല്ലത്ത് അധ്യാപികയും വിദ്യാര്‍ഥിനിയും ആത്മഹത്യ ചെയ്ത നിലയില്‍
കൊല്ലം: ഒരേ സ്കൂളിലെ അധ്യാപികയെയും വിദ്യാര്‍ഥിനിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.കൊല്ലത്തെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായ റിനു, ഇതേ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സാന്ദ്ര എന്നിവരെയാണ് രണ്ടിടങ്ങളിലായി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മരണം തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ല. അതേസമയം, സ്കൂള്‍ മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്ന് സംഭവത്തില്‍ വിശദീകരണം പുറത്തുവന്നിട്ടില്ല. കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചവറയില്‍ പാലം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്
കൊല്ലം: കൊല്ലം ചവറ ടൈറ്റാനിയം എം.എസ് യൂണിറ്റിന് മുന്‍പിലെ കോവില്‍ത്തോട്ടം ഇരുമ്പ് പാലം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ചവറ സ്വദേശി ശ്യാമളയാണ് മരിച്ചത്. ഇന്ന് രാവിലെ 10.30 നാണ് സംഭവം നടന്നത്. കമ്പനിയുടെ മുമ്പിലെ ധര്‍ണ്ണക്ക് ശേഷം പ്രദേശവാസികളും കമ്പനി ജീവനക്കാരുമടക്കം എഴുപതോളം പേര്‍ ഒരുമിച്ച് പാലത്തില്‍ പ്രവേശിക്കുകയായിരുന്നു. ഇതുമൂലമാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. പാലത്തിന്‍റെ കമ്പി ദേഹത്തു കുത്തിക്കയറിയാണ് പലര്‍ക്കും പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കു മാറ്റി. കമ്പനിയുടെ ഉന്നതോദ്യോഗസ്ഥരും ഫയര്‍ഫോഴ്സും പോലീസും സംഭവ […]
കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു
കൊല്ലം: കൊല്ലം ട്രിനിറ്റി സ്കൂളിലെ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരിയാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗൗരി സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് കുട്ടിയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്നും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ തലയ്ക്കും ആന്തരികാവയങ്ങള്‍ക്കുമേറ്റ മുറിവ് ഗുരുതരമായിരുന്നതിനാല്‍ സ്ഥിതി മോശമാവുകയായിരുന്നു. സ്കൂളിനെതിരെയും കുട്ടിയെ ആദ്യമെത്തിച്ച ആശുപത്രിക്കെതിരെയും വ്യാപക പ്രതിഷേധമാണ് നിലവിലുള്ളത്. […]
കുണ്ടറയിലെ പത്ത് വയസുക്കാരിയുടെ മരണം: ആത്മഹത്യാ കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക്
കുണ്ടറയില്‍ ആത്മഹത്യ