കുണ്ടറയിലെ പത്ത് വയസുക്കാരിയുടെ മരണം: ആത്മഹത്യാ കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക്

കുണ്ടറയില്‍ ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്ന ആറാംക്ലാസുകാരിയുടെ ആത്മഹത്യാ കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം പെണ്‍കുട്ടിയുടേതല്ലെന്ന മാതാപിതാക്കളുടെ മാെഴിയെ തുടര്‍ന്നാണ് കുറിപ്പ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍, അനില ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അടുത്ത ബന്ധുവിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനിലയെ പിതാവ് ജോസ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച്‌ രണ്ട് വര്‍ഷം മുമ്പ് അമ്മ ഷീജ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ ജോസ് 25 ദിവസം ജയിലിലായിരുന്നു. പരാതിയിലെ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.

prp

Related posts

Leave a Reply

*