ആദിവാസി സമരഭൂമിയില്‍ സിവില്‍ സര്‍വീസ‌് തിളക്കം; പൊരുതിനേടി ശ്രീധന്യ

കല്‍പ്പറ്റ: തൊഴിലുറപ്പ‌ിലൂടെ സുരേഷും കമലയും മകള്‍ക്ക‌് നേടിക്കൊടുത്തത‌് സിവില്‍ സര്‍വീസ‌്. വയനാട്ടിലെ ജനറല്‍ വിഭാഗത്തില്‍നിന്നുള്ളവര്‍ക്ക‌് പോലും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടമാണ‌് ആദിവാസി പെണ്‍കുട്ടി സ്വന്തം കുടിലില്‍ എത്തിച്ചത‌്. വയനാട‌് പൊഴുതന അമ്പലക്കൊല്ലി ഇ എം എസ‌് കോളനിയിലെ സുരേഷ‌്- കമല ദമ്പതിമാരുടെ മകള്‍ ശ്രീധന്യ സുരേഷ‌് അഖിലേന്ത്യ സിവില്‍ സര്‍വീസ‌് പരീക്ഷയില്‍ 410-ാം റാങ്ക‌് നേടി ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ‌്.  സിവില്‍ സര്‍വീസ‌് പരീക്ഷയില്‍ മകള്‍ ഉയര്‍ന്ന റാങ്ക‌് നേടിയ വിവരം അറിഞ്ഞപ്പോള്‍ സുരേഷിനും കമലക്കും സന്തോഷം അടക്കാനായില്ല. […]

വയനാടിനെ ഇളക്കിമറിച്ച്‌ രാഹുലും പ്രിയങ്കയും; റോഡ് ഷോയില്‍ അണിനിരന്നത് പതിനായിരങ്ങള്‍

കല്‍പ്പറ്റ: രാഹുലും പ്രിയങ്കയും സംസ്ഥാനത്ത് ആദ്യമായി ഒരുമിച്ച്‌ വന്നപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകരില്‍ അത് ആവേശപ്പെരുമഴയായി പെയ്തിറങ്ങി. വയനാടിനെ മാത്രമല്ല കേരളത്തിന്‍റെ പലഭാഗങ്ങളിലുള്ള പ്രവര്‍ത്തകരെയാണ് ഇത് ആവേശക്കൊടുമുടി കയറ്റിയത്. രാഹുലിനെയും പ്രിയങ്കയെയും സ്വീകരിക്കുന്നതിനും നേരില്‍ കാണുന്നതിനും മുന്നണി പ്രവര്‍ത്തകര്‍ മാത്രമല്ല, വയനാടും പരിസര ജില്ലകളില്‍ നിന്ന് ജനം കല്‍പ്പറ്റയിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ഇന്ന് പുലര്‍ച്ചെ മുതലേ ദൃശ്യമായത്. മാവോയിസ്റ്റ് ഭീഷണിയും സുരക്ഷാ ഉദ്യോഗസ്ഥരുടെ കടുത്ത നിയന്ത്രണവും പ്രവര്‍ത്തകരെ ബുദ്ധിമുട്ടിച്ചെങ്കിലും, ഇതെല്ലാം സഹിച്ചുകൊണ്ടാണ് അവര്‍ എത്തിയത്. രാവിലെ പത്തോടെ കോഴിക്കോട് വിക്രം […]

പരിഭ്രാന്തി പരത്തി പുള്ളിപ്പുലി; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലി കൂട്ടിലായി

കല്‍പ്പറ്റ: കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന നീലഗിരി ജില്ലയിലെ പാട്ടവയലില്‍ വീട്ടിനുള്ളിയില്‍ പുള്ളിപ്പുലിയെ കണ്ടെത്തി. വീട്ടിച്ചുവട് വില്ലന്‍ രാഹിനിന്‍റെ വീട്ടിനുള്ളിലാണ് മൂന്നുവയസുള്ള പുലിയെ കണ്ടെത്തിയത്. വയനാട് അതിര്‍ത്തി പ്രദേശമാണ് പാട്ടവയല്‍. വീട്ടിലെ മുറിയിലെ കട്ടിലിനടിയില്‍ പതുങ്ങിയ നിലയിലായിരുന്നു പുലി. ബന്ധുവിന്‍റെ കല്യാണത്തിന് പോയ രാഹിനും കുടുംബവും രണ്ട് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് കിടക്കയില്‍ കിടന്നുറങ്ങുന്ന പുലിയെ കണ്ടത്. ആളുകളുടെ ബഹളം കേട്ടതോടെ പുലി കട്ടിലിനടിയിലേക്ക് പതുങ്ങി. തുടര്‍ന്ന് വീട്ടുകാര്‍ മുന്‍വാതില്‍ പുറത്തുനിന്നു കുറ്റിയിടുകയും പൊലീസിനേയും വനപാലകരേയും […]

വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു; കനത്ത ജാഗ്രതാ നിര്‍ദേശം

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിക്കാണ് കുരങ്ങു പനിയാണെന്ന് കണ്ടെത്തിയത്. ഇയാള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ തിരുനെല്ലി സ്വദേശിക്കാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ചത്. അതേസമയം, വയനാട് ജില്ലയില്‍ കുരങ്ങു പനിക്കെതിരെ ആരോഗ്യവകുപ്പിന്‍റെ കനത്ത ജാഗ്രതാ നിര്‍ദേശം ഉണ്ട്. വനത്തിലേക്ക് പോകുന്നവരുള്‍പ്പെടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 2015 ല്‍ പനി ബാധിച്ച്‌ 11 പേര്‍ ജില്ലയില്‍ മരിച്ചിരുന്നു. […]

കഞ്ഞിവച്ചു കുടിച്ചു, പിന്നെ കുളിച്ചു , പെട്ടിയിലെ പണവുമായി സ്ഥലംവിട്ടു; ഹോട്ടലില്‍ മോഷണത്തിനെത്തിയ കള്ളന്‍റെ കഥ

കല്‍പറ്റ:ഹോട്ടലില്‍ മോഷണത്തിനെത്തിയ കള്ളന്‍ കഞ്ഞിവച്ചു കുടിച്ചു, പിന്നെ കുളിച്ചു, പെട്ടിയിലെ പണവുമായി സ്ഥലംവിട്ടു. വെള്ളമുണ്ട എട്ടേനാലില്‍ എയുപി സ്‌കൂളിനു മുന്‍പില്‍ സ്ത്രീകള്‍ നടത്തുന്ന രുചി മെസ് ഹൗസില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഹോട്ടലില്‍ കയറിയ കള്ളന്‍ അടുക്കളയില്‍ നിന്നും അരിയെടുത്തു വേവിക്കാന്‍ വച്ച ശേഷം, മെസ്സിലെ സോപ്പും തോര്‍ത്തുമെടുത്ത് കുളിക്കാന്‍ കയറി. ഹോട്ടലില്‍ ഊണുകഴിക്കാനെത്തുന്നവര്‍ക്കു കൈകഴുകാന്‍ വച്ചിരുന്ന മൂന്നു സോപ്പുകളുമുപയോഗിച്ചായിരുന്നു കുളി. കുളി കഴിഞ്ഞെത്തിയ കള്ളന്‍, പാലിയേറ്റിവ് കെയര്‍ സംഭാവനപ്പെട്ടിയിലെ പണമടക്കം അടിച്ചുമാറ്റി. എന്നാല്‍, അതിലുണ്ടായിരുന്ന 50 […]