വയനാട്ടിലുള്ള അനാഥാലയത്തില്‍ ഏഴ് പെൺകുട്ടികള്‍ പീഡനത്തിനിരയായി

വയനാട്ടിൽ കൽപറ്റയ്ക്ക് അടുത്തുള്ള അനാഥാലയത്തില്‍ 15 വയസിനു താഴെയുള്ള ഏഴ് പെൺകുട്ടികൾ പീഡനത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് കൽപറ്റ പൊലീസ് അഞ്ചുപേരെ  കസ്റ്റഡിയിലെടുത്തിട്ടുണ്ട് . അനാഥാലയത്തിനടുത്തുള്ള കടയിൽവച്ചാണ് പീഡനം നടന്നത്. പീഡനവിവരം പുറത്തുപറഞ്ഞാൽ പെണ്‍കുട്ടികളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സംശയം തോന്നിയ സുരക്ഷാ ജീവനക്കാരനാണ് അധികൃതർക്കു വിവരം നൽകിയത്. കുട്ടികളെ കൗൺസിലിങിനു പൊലീസ് വിധേയമാക്കിയപ്പോള്‍ ജനുവരി മുതൽ ഇത്തരത്തിൽ പലതവണ പീഡിപ്പിക്കപ്പെട്ടതായി കുട്ടികള്‍ പറഞ്ഞു.

prp

Related posts

Leave a Reply

*