നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷക ദമ്പതികൾ സാക്ഷികളാകും

നടിയെ ആക്രമിച്ച ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനായി പ്രതികള്‍ സമീപിച്ച അഭിഭാഷകനും ഭാര്യയും ഈ കേസില്‍ സാക്ഷികളാകും. സുനില്‍ അഭിഭാഷകനെ ഏല്‍പിച്ച മെമ്മറി കാര്‍ഡ് കോടതി മുഖേന പൊലീസ് തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. നടിയെ ഉപദ്രവിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതിലുണ്ടെന്ന സൂചന ലാബ് അധികൃതര്‍ പൊലീസിനു കൈമാറിയിട്ടുണ്ട്. പ്രതികള്‍ അഭിഭാഷകനെ കണ്ടു തെളിവുകള്‍ കൈമാറിയ സമയത്ത് അഭിഭാഷകയായ ഭാര്യയും വീട്ടിലുണ്ടായിരുന്നതിനാലാണ് ഇരുവരും സാക്ഷികളാകുന്നത്.

prp

Related posts

Leave a Reply

*