പിണറായിയെ ഹൈദരാബാദിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലന്ന് ബിജെപി എംഎല്‍എ

പിണറായി വിജയനെതിരെ വീണ്ടും സംഘപരിവാര്‍ നേതാക്കളുടെ ഭീഷണി. ഹൈദരാബാദില്‍ സിപിഐ എം സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പിണറായി വിജയനെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് തെലുങ്കാനയിലെ ബിജെപി എംഎല്‍എ രാജാസിങ്ങ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ മാര്‍ച്ച്‌ 19നാണ് പിണറായി വിജയന്‍ അവിടെ എത്തുന്നത്. എന്നാല്‍ എന്തുവന്നാലും പിണറായി പരിപാടിയില്‍ പങ്കെടുക്കുന്നത് തടയുമെന്നും പരിപാടിക്ക് അനുമതി നല്‍കരുതെന്നുമാണ് രാജാസിങ്ങ് പറയുന്നത്. തങ്ങളുടെ ഹിന്ദു സുഹൃത്തുകള്‍ കേരളത്തില്‍ കൊല്ലപ്പെടുമ്പോള്‍ ആ നാട്ടിലെ മുഖ്യമന്ത്രി ഇവിടെ പരിപാടിയില്‍ പങ്കെടുക്കുന്നത് എങ്ങനെ ശരിയാകുമെന്നും അത് തടയുക തന്നെ ചെയുമെന്നാണ് രാജാസിങ്ങിന്‍റെ നിലപാട്.

prp

Related posts

Leave a Reply

*