കന്യാസ്ത്രീയുടെയും ബിഷപ്പിന്‍റെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍, അറസ്റ്റ് വൈകുന്നു

കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നു. ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റ് വൈകാന്‍ കാരണം. ഇരുപതിലേറെ പൊരുത്തക്കേടുകളാണ് കണ്ടെത്തിയത്. പൊരുത്തക്കേടുകള്‍ സംബന്ധിച്ച അന്വേഷണം ഒരാഴചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിനുള്ള നിര്‍ദേശം. മൊഴികളിലെ വൈരുദ്ധ്യത്തില്‍ വ്യക്തത വരുത്തിയ ശേഷം ബിഷപ്പിനെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് തീരുമാനം.കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ധൃതിപിടിച്ച് അറസ്റ്റ് ചെയ്യേണ്ടെന്ന തീരുമാനമുണ്ടായത്. മൊഴികളില്‍ കണ്ടെത്തിയ പൊരുത്തക്കേടുകള്‍ തന്നെയാണ് മുഖ്യ കാരണം. ഇതു വരെ ശേഖരിച്ച എല്ലാ മൊഴികളും ഉന്നത […]

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ വധ ശ്രമം

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം. കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്‍റെ ബ്രേക്ക് തകരാറിലാക്കാന്‍ നീക്കം നടത്തിയെന്നാണ് പരാതി. വൈദികന്‍റെ ബന്ധുവാണ് ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശിച്ചതെന്ന് വെളിപ്പെടുത്തല്‍. മഠത്തിലെ ജീവനക്കാരനാണ് വധശ്രമം വെളിപ്പെടുത്തിയത്. മഠത്തിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പും കന്യാസ്ത്രീക്കെതിരെ വധഭീഷണി ഉണ്ടായിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി.  

ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

ജലന്ധര്‍: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തിയാണ് വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ ചോദ്യം ചെയ്യല്‍. ബിഷപ്പിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞദിവസം വിശ്വാസികളെ വിളിച്ചുകൂട്ടി ബിഷപ്പിന്റെ അറസ്റ്റ് തടയാനുള്ള ശ്രമം സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായതിനാല്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സായുധ സേനയേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. […]

കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. രൂപതയില്‍ വൈദികരുടെ മൊഴിയെടുക്കല്‍ തുടങ്ങി. വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 55 ചോദ്യങ്ങളടങ്ങുന്ന ചോദ്യവലിയുമായാണ് ജലന്ധറിലെത്തിയിരിക്കുന്നത്. തെളിവെടുപ്പിന് ശേഷം പീഡനാരോപണം ശരിയാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടാല്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തിയായിരിക്കും അറസ്റ്റ് ചെയ്യുക. കേസില്‍ നിന്ന് പിന്മാറാനായി കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.

കർദിനാളിനെ കുടുക്കി കന്യാസ്ത്രീയുമായുള്ള ഫോൺ സംഭാഷണം

കോട്ടയം: കര്‍ദ്ദിനാളിന്‍റെ വാദം പൊളിയുന്നു പരാതിയെ കുറിച്ച് പൊലീസ് ചോദിച്ചാൽ താൻ ഒന്നും പറയില്ലന്ന് കർദിനാൾ ജോർജ് ആലഞ്ചേരി. ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതി കന്യാസ്ത്രി കർദിനാളിനെ അറിയിക്കുന്നതിന്റെ ശബ്ദ രേഖയാണ് ഒരു മാധ്യമം പുറത്തുവിട്ടത്. ഇതോടെ ജലന്ധർ ബിഷപ്പിനെതിരായ പീഡനകേസിൽ കർദിനാൾമാർ ജോർജ് ആലഞ്ചേരിയുടെ വാദം പൊളിയുകയാണ്. പരാതിയെ കുറിച്ച് പോലീസ് ചോദിച്ചാൽ താൻ ഒന്നും പറയില്ലന്ന് കർദ്ദിനാൾ പറയുന്നുണ്ട്. പീഡനത്തിന് ഇരയാട്ടുണ്ടെങ്കിൽ അതു ദൗർഭാഗ്യകരമാണെന്നും കർദിനാൾ കന്യാസ്ത്രീയോടു പറഞ്ഞു. ജലന്ധര്‍ബിഷപ്പിനെതിരായ പീഡന പരാതിയില്‍ അന്വേഷണ സംഘം […]