പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകൾ ചേർത്ത് പിടിക്കുന്നുവെന്ന് നടി മഞ്ജു വാര്യർ. നീതി തേടി തെരുവിലിറങ്ങിയ കന്യാസ്ത്രീകൾക്ക് പിന്തുണ നൽകി കൂടുതൽ പേരാണ് രംഗത്തെത്തുന്നത്. മഞ്ജു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിന്തുണ അറിയിച്ചത്. പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തു പിടിക്കുന്നതായും പോരാട്ടത്തില്‍ അണിചേരുന്നതായും മഞ്ജു അറിയിച്ചു. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് കരുതുന്നില്ലന്നും ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ത്ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണെന്നും മഞ്ജു പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം. പീഡിപ്പിക്കപ്പെട്ട […]
Tag: jalandhar bishap
ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതിന് കാരണം മൊഴിയിലെ വൈരുദ്ധ്യം
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ മൂലമാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം സമപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 13 നാണ് ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തി ഫ്രാങ്കോയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. അതിനുശേഷമുള്ള മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 27 പേജുള്ള സത്യവാങ്മൂലമാണിത്. പരാതിക്കാരിയുടേയും ബിഷപ്പിന്‍റെയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അത് പരിഹരിക്കണം, അതിനുള്ള […]
ഞങ്ങളുടെ കന്യാസ്ത്രീകളെ രക്ഷിക്കൂ…വത്തിക്കാന്‍റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ക്യാമ്പയിന്‍
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പ്രതിഷേധം ശക്തമാകുന്നു. ഞങ്ങളുടെ കന്യാസ്ത്രീകളെ രക്ഷിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ എത്രയും വേഗം ഇടപെടണമെന്നും ആവശ്യം ഉയരുന്നു. വത്തിക്കാന്‍ ന്യൂസിന്‍റെ ഫേസ്ബുക്ക് പേജിലാണ് മലയാളികള്‍ ആവശ്യം അറിയിച്ചത്. കമന്‍റിട്ടു കൊണ്ടാണ് ആവശ്യം ഉന്നയിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും ആഗോള കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്ന പേജാണ് വത്തിക്കാന്‍ ന്യൂസ്. ഇതില്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകള്‍ക്ക് കമന്‍റായാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന […]
രാജി വയ്ക്കാന്‍ തയ്യാറായിരുന്നുവെന്ന് ജലന്ധര്‍ ബിഷപ്പ്
കോട്ടയം: പരാതി വന്നയുടന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. സഹ വൈദികര്‍ വിലക്കിയതിനാലാണ് രാജിയില്‍ നിന്ന് പിന്മാറിയതെന്നും അഭിമുഖത്തില്‍ ബിഷപ്പ് വ്യക്തമാക്കുന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി ഗൂഢാലോചനയെന്ന് ആരോപിച്ച് ജലന്ധര്‍ രൂപത രംഗത്ത് എത്തിയിട്ടുണ്ട് . കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും രൂപത ആരോപിക്കുന്നു. ഇപ്പോള്‍ നടക്കുന്ന മാധ്യമ വിചാരണ സഭയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ്. ജലന്ധര്‍ രൂപതയേയും സഭയേയും ഇല്ലായ്മ ചെയ്യാനുള്ള […]
‘വായ് മൂടെടാ പിസി’ ക്യാമ്പയിനിന്‍റെ ഭാഗമായതില്‍ അഭിമാനിക്കുന്നു: പാര്‍വതി
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ കന്യാസ്ത്രീയ്‌ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ പിസി ജോര്‍ജ് എംഎല്‍എക്കെതിരായ ഹാഷ്ടാഗ് കാമ്പയിനിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. വായ് മൂടെടാ പി സി കാമ്പയിന്‍റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിക്കുന്നുവെന്നും പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. പി സി ജോര്‍ജിന്‍റെ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. അതേസമയം, നീതിക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോകണമെന്നും പാര്‍വതി പറഞ്ഞു. […]
പിസി ജോര്‍ജ്ജ് മോശം പരാമര്‍ശം നടത്തുന്നത് ബിഷപ്പില്‍ നിന്നും പണം വാങ്ങിയാണെന്ന്‍ കന്യാസ്ത്രീയുടെ സഹോദരന്‍
കോട്ടയം: പിസി ജോര്‍ജ്ജിനെതിരെ കന്യാസ്ത്രീയുടെ സഹോദരന്‍. ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന്പണം വാങ്ങിയാണ് പിസി ജോര്‍ജ്ജ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നതെന്ന് സഹോദരന്‍ പറയുന്നു. ഫ്രാങ്കോ മുളക്കലിന്‍റെ അടുത്ത രണ്ടാളുകള്‍ പി.സി ജോര്‍ജിന്‍റെ വീട്ടില്‍ ചെന്ന് പണം കൈമാറിയെന്നുമാണ് സഹോദന്‍റെ ആരോപണം. കന്യാസ്ത്രീ പറയുന്നത് താന്‍ പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടു എന്നാണ്. ആദ്യത്തെ പന്ത്രണ്ട് പ്രാവശ്യവും അവര്‍ക്ക് ഒരു ദുഃഖവും ഇല്ല. പതിമൂന്നാമത്തെ പ്രാവശ്യം മാത്രം അത് എങ്ങനെയാണ് ബലാത്സംഗം ആയതെന്നാണ് പിസി പരാമര്‍ശിച്ചത്. പീഡിപ്പിച്ചത് ബിഷപ്പ് […]
എട്ടിന്‍റെ പണി വാങ്ങി പി.സി ജോർജ്
കോട്ടയം: പി.സി.ജോര്‍ജ് അധിക്ഷേപിച്ച സംഭവത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നു. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് മഠത്തില്‍ വെച്ചാണ് മൊഴി എടുക്കുന്നത്. അതേസമയം കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ച വനിത കമ്മീഷനോട് യാത്രാ ബത്ത നൽകിയാൽ വരാമെന്ന് പി.സി.ജോർജ് പറഞ്ഞു. ഡൽഹിയിൽ വരാൻ യാത്രാ ബത്ത വേണം. അല്ലെങ്കിൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ കേരളത്തിൽ വരട്ടെയെന്നും പി.സി. ജോർജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മിഷന്‍റെ അധികാരങ്ങൾ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും […]
12 തവണ പീഡിപ്പിക്കപ്പെട്ടിട്ടും 13ാം തവണ പരാതി നല്‍കിയത് എന്തുകൊണ്ട്: പി സി ജോര്‍ജ്
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്‌ക്കെതിരെ ആഞ്ഞടിച്ച് എംഎല്‍എ പി സി ജോര്‍ജ്. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പരാതി ഉണ്ടെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പീഡനം നടന്ന ദിവസം തന്നെ കന്യാസ്ത്രീ കന്യകയല്ലാതായി. അവര്‍ക്ക് തിരുവസ്ത്രം ധരിക്കാനുള്ള യോഗ്യതയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ചെങ്കില്‍ ബിഷപ്പും ളോഹ ഊരണം. കേരള പൊലീസിന് വേറെ പണിയില്ലാത്തതു […]
സര്‍ക്കാരും സഭയും കൈവിട്ടു; ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ സമരമുഖത്ത്
കോട്ടയം: ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ സര്‍ക്കാരും സഭയും തങ്ങളെ കൈവിട്ടെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ഇരയായ കന്യാസ്ത്രീയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീകള്‍ വെളിപ്പെടുത്തി. നീതി നിഷേധിക്കപ്പെടുന്നതിനാല്‍ തങ്ങള്‍ സമരത്തിനിറങ്ങുകയാണെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചു. ഹൈക്കോടതി ജംഗ്ഷനില്‍ കന്യാസ്ത്രീകളും കുടുംബാംഗങ്ങളും ധര്‍ണ നടത്തും. കന്യാസ്ത്രീകളുടെ വിലാപം സഭയും അധികാരികളും കേള്‍ക്കണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് ആവശ്യപ്പെട്ടു. അതേസമയം, ജലന്തര്‍ ബിഷപ്പിനെതിരായ പീഡനകേസില്‍ പൊലീസിന്‍റെ രണ്ടാംഘട്ട അന്വേഷണം പൂര്‍ത്തിയായി. പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെയും […]
ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍; രണ്ട് പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചെന്നു മൊഴി
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുരുക്കിട്ട് മുറുക്കുന്ന മൊഴിയുമായി കന്യാസ്ത്രീകള്‍. ബിഷപ്പിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് കന്യാസ്ത്രീയുടെ ബന്ധുക്കള്‍. രണ്ട് പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചെന്നാണ് മൊഴി. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. ബിഷപിനെതിരായ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കന്യാസ്ത്രീ കോടതിയെ സമീപിക്കുന്നത്. പരാതിക്കാരിയുടെ മൊഴി പലവട്ടം എടുത്തിട്ടും ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത് ഒരു തവണ മാത്രമാണ്. നടപടി വൈകുന്നതിനാല്‍ കന്യാസ്ത്രീ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണു വിവരം. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്തെത്തി. […]









