കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുരുക്കിട്ട് മുറുക്കുന്ന മൊഴിയുമായി കന്യാസ്ത്രീകള്‍. ബിഷപ്പിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് കന്യാസ്ത്രീയുടെ ബന്ധുക്കള്‍. രണ്ട് പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചെന്നാണ് മൊഴി.
തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. ബിഷപിനെതിരായ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കന്യാസ്ത്രീ കോടതിയെ സമീപിക്കുന്നത്. പരാതിക്കാരിയുടെ മൊഴി പലവട്ടം എടുത്തിട്ടും ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത് ഒരു തവണ മാത്രമാണ്. നടപടി വൈകുന്നതിനാല്‍ കന്യാസ്ത്രീ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണു വിവരം.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്തെത്തി. ബിഷപ് പലതവണ മോശമായി സ്പര്‍ശിച്ചെന്നു സഭ വിട്ട കന്യാസ്ത്രീമാര്‍ മൊഴി നല്‍കി. ബലമായി ആലിംഗനം ചെയ്തു. ജലന്ധര്‍ മഠത്തില്‍ വച്ചു കയറിപ്പിടിച്ചെന്നും കന്യാസ്ത്രീകള്‍ മൊഴി നല്‍കി.
രണ്ട് പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചെന്നും കന്യാസ്ത്രീകളുടെ മൊഴിയിലുണ്ട്. അതേസമയം, പരാതി ലഭിച്ച വിവരം സ്ഥിരീകരിക്കാന്‍ ഭഗല്‍പൂര്‍ ബിഷപ്പിന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

