ഹസ്തരേഖാ ശാസ്ത്രം നമ്മുടെ ഭൂതവും ഭാവിയും വര്‍ത്തമാന കാലവുമെല്ലാം അറിയാനുള്ള ശാസ്ത്രമാണ്. ഇതുപോലെ മറ്റൊന്നുമുണ്ട്. സാമുദ്രിക ശാസ്ത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. ശരീര ലക്ഷണങ്ങള്‍ നോക്കി വിശദീകരണങ്ങള്‍ നല്‍കുന്ന ഒരു പ്രത്യേക ശാസ്ത്ര ശാഖയാണ് ഇത്. സ്ത്രീയുടേയും പുരുഷന്റേയും ഓരോ ശരീര ഭാഗങ്ങളും പ്രത്യേകതകള്‍ നോക്കി വിവരിയ്ക്കുന്ന ഒരു പ്രത്യേക ശാസ്ത്രം. സാമുദ്രിക ശാസ്ത്രം പ്രകാരം മുടി കൊഴിയുന്നതു ചില സൂചനകളാണ്. അതായത് മുടി കൊഴിയുന്ന രീതി നോക്കി പല കാര്യങ്ങളും വിശദീകരിയ്ക്കാന്‍ സാധിയ്ക്കുമെന്നര്‍ത്ഥം. സാമുദ്രിക ശാസ്ത്ര […]
Tag: health
ഇടതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നതിന്‍റെ ഗുണങ്ങള്‍
ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഉറക്കത്തിനുള്ള പങ്കു വലുതാണ്. പകല്‍ മുഴുവനുമുള്ള അധ്വാനത്തിലൂടെ നഷ്ടമാകുന്ന ഊര്‍ജ്ജത്തെയും ശരീരത്തിന്റെ സന്തുലിതാവസ്ഥയെയും വീണ്ടും കൈവരിക്കാന്‍ മനുഷ്യന് ഉറക്കം ആവശ്യമാണ്. എന്നാല്‍ നമ്മള്‍ എങ്ങനെ കിടന്നാണ് ഉറങ്ങുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ചിലര്‍ എസ് പോലെ ചുരുണ്ട് കൂടിയും ചിലര്‍ നിവര്‍ന്നും മറ്റു ചിലര്‍ കമഴ്ന്നും കിടന്നാണ് ഉറങ്ങാന്‍ താത്പര്യപ്പെടുന്നത്. എന്നാല്‍ ഉറങ്ങുമ്പോള്‍ ഇടത് വശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലതെന്ന് ആയുര്‍വേദ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഹൃദയത്തില്‍ നിന്നുള്ള രക്തചംക്രമണം, നല്ല ദഹനം തുടങ്ങിയ കാര്യങ്ങള്‍ക്ക് […]
അഗര്‍ബത്തികള്‍ ആളെക്കൊല്ലികളോ..? ഞെട്ടിക്കുന്ന റിപ്പോട്ടുകള്‍
ക്ഷേത്രങ്ങളിലും വീടുകളിലും ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് അഗര്‍ബത്തികള്‍. ഭക്തിയുമായി ബന്ധപ്പെട്ടാണ് അഗര്‍ബത്തി കൂടുതലും ഉപയോഗിക്കുന്നത്. വീട്ടിനുള്ളിലെ ദുര്‍ഗന്ധം കളയാനായി അഗര്‍ബത്തികള്‍ കത്തിച്ചുവെയ്ക്കുന്നവരുണ്ട്. എന്നാല്‍ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അഗര്‍ബത്തികളില്‍നിന്നുള്ള പുക വിഷമയമാണെന്നാണ്. അടച്ചുപൂട്ടിയ മുറിയില്‍ അഗര്‍ബതി കത്തിച്ചുവെക്കുന്നതും അതിന്റെ പുക തങ്ങി നില്‍ക്കുന്നതും ശ്വാസകോശ കാന്‍സറിന് വരെ കാരണമായേക്കാമെന്നും പഠനങ്ങള്‍ പറയുന്നു. അടച്ചു പൂട്ടിയിട്ടിരിക്കുന്ന വീടിനുള്ളില്‍ അഗര്‍ബത്തി കത്തിച്ചു വെയ്ക്കുമ്ബോ ള്‍ അത് എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സിനെ പ്രതികൂലമായി ബാധിക്കുന്നു. എന്നാല്‍ വായു സഞ്ചാരമുള്ള ജനാലകള്‍ തുറന്നിട്ട […]
ചുണ്ടുകള്‍ നോക്കി സ്വഭാവം തിരിച്ചറിയാം
ഒരാളെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പ്രത്യേക വഴികള്‍ നാം ഉപയോഗിയ്ക്കാറുണ്ട്. ജാതക പരിശോധന, കൈരേഖ, ശരീര ഭാഗങ്ങളുടെ പ്രത്യേകതകള്‍ നോക്കി ഇങ്ങനെ പോകുന്നു, ഇത്. ശരീര ഭാഗങ്ങള്‍ നോക്കി ഒരാളെക്കുറിച്ചു പറയുന്ന ഒരു ശാസ്ത്ര ശാഖ തന്നെയുണ്ട്. സാമുദ്രിക ശാസ്ത്രം എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. മുടി മുതല്‍ കാല്‍വിരല്‍ വരെയുള്ള ഭാഗങ്ങള്‍ നോക്കി ഫലം പറയുന്ന രീതിയാണിത്. ശരീരത്തിന്റെ പല ഭാഗങ്ങള്‍ നോക്കിയും ഫലം പറയാം. ഇതിലൊന്നാണ് മുഖം. മുഖത്തെ തന്നെ പല അവയവങ്ങളും നോക്കി ഫലം […]
സെക്‌സും ജോലിയും തമ്മില്‍ ബന്ധമുണ്ട്…
ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടോളൂ. ഓര്‍ഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നത്. എത്രത്തോളം ലൈംഗീകബന്ധം ആസ്വദിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ മനസ്സിന് ഉണര്‍വ്വുണ്ടാവുകയും ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും ശോഭിക്കാനും സാധിക്കുമത്രേ.. സെക്‌സിന് മനുഷ്യന്റെ വൈകാരികവും സാമൂഹികവുമായ വികാരങ്ങള്‍. രാത്രിയില്‍ ഏറ്റവും നല്ല സെക്‌സ് ആസ്വദിക്കുന്നവര്‍ക്ക് പകല്‍ സമയങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ആത്മവിശ്വാസവും ചുറുചുറുക്കും വര്‍ദ്ധിക്കുമെന്ന് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ പറയുന്നു. ജോലിക്ക് വേണ്ടി സെക്‌സ് ഒഴിവാക്കുന്നവര്‍ അറിഞ്ഞോളൂ, നല്ല സെക്‌സ് ഉണ്ടാവുന്നെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ജോലിയില്‍ തിളങ്ങാന്‍ സാധിക്കൂ. […]
ചെവിയില്‍ ഇയര്‍ ബഡ്‌സ് തിരിക്കുന്നവര്‍ അറിഞ്ഞിരിക്കാന്‍
ചെവിക്കുള്ളില്‍ ഇയര്‍ ബഡ്‌സ് ഉപയോഗിക്കുന്നത് ഇന്ന് ഒരു ശീലമാണ്. എന്നാല്‍ ചെവിക്കുള്ളിലെ അഴുക്ക് നീക്കം ചെയ്യാന്‍ ബഡ്സ് ഉപയോഗിക്കുന്നവര്‍ ഇതൊന്നറിഞ്ഞിരിക്കണം. ഇയര്‍ ബഡ്‌സ് ഉപയോഗിക്കുന്നത് ചെവിക്ക് ദോഷം ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയര്‍ എക്സലന്‍സിന്‍റെ പഠനത്തിലാണ് ബഡ്സ് ഉപയോഗത്തിന്‍റെ ദോഷവശങ്ങളെക്കുറിച്ച് പറയുന്നത്. ചെവിയിലെ അഴുക്ക് അഥവാ ചെവിക്കായം രൂപപ്പെടുന്നത് ചെവിയിലെ അഴുക്കും പൊടിയും കളയാനുള്ള സ്വാഭാവികമായ ശുചീകരണ പ്രക്രിയയാണ്. ശരീരത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇത് സ്വയം പുറന്തള്ളപ്പെടും. എന്നാല്‍ പലരും ബഡ്സ് […]
വാസ്‌ലിന്‍റെ നിങ്ങള്‍ക്കറിയാത്ത ഉപയോഗങ്ങള്‍
തണുപ്പ് കാലത്ത് മറ്റ് എല്ലാ മോയിശ്ചറൈസറുകളും ലിപ് ബാമുകളും മാറ്റിവയ്ക്കുക, ആ സ്ഥാനത്ത് വാസ്ലീന് നിങ്ങളുടെ ചർമ്മത്തിൽ മറ്റൊന്നിനും ചെയ്യാൻ സാധിക്കാത്ത അത്ഭുതങ്ങൾ ചെയ്യാൻ കഴിയും. വിശ്വാസം ആയില്ല അല്ലേ? വാസ്ലീന്‍റെ ഒന്നിലധികം ഉപയോഗങ്ങളെ കുറിച്ച് കേൾക്കുമ്പോൾ നിങ്ങൾ വിശ്വസിക്കും തീർച്ച. 1. നിങ്ങളുടെ സ്വന്തം ലിപ് ഗ്ലോസ് ഉണ്ടാക്കുക അതിനായി വേണ്ടത് നിങ്ങളുടെ പഴയ ഒരു ലിപ്സ്റ്റിക്കും ഒരു സ്പൂൺ വാസ്ലിനും. ലിപ്സ്റ്റിക്ക് മുറിച്ച് വസ്ലിനൊപ്പം ചേർത്ത് നന്നയി മിക്സ് ചെയ്യുക, ഇതാ […]
ഗര്‍ഭിണികള്‍ മരണവീട്ടില്‍ പോകരുതെന്ന് പറയുന്നത് എന്തുകൊണ്ട്..?
ഗര്‍ഭം ധരിച്ച് കഴിഞ്ഞാല്‍ പിന്നെ കൃത്യമായ ചിട്ടയും ജീവിത രീതിയും എല്ലാം പിന്തുടരുന്നവരാണ് പല സ്ത്രീകളും. എന്നാല്‍ പലപ്പോഴും ഇവിടെയെല്ലാം പലരും സ്വീകരിക്കുന്നത് മുത്തശ്ശിമാര്‍ പറയുന്ന കാര്യങ്ങളാണ്. അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്ന് പറുന്ന മുത്തശ്ശിമാര്‍ ഉണ്ടാവും. എന്തൊക്കെ കാര്യങ്ങളാണ് ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ മുത്തശ്ശിമാരും പഴമക്കാരും വിലക്ക് തീര്‍ക്കുന്ന കാര്യങ്ങള്‍ എന്ന് നോക്കാം. പലപ്പോഴും ഇത്തരത്തിലുള്ള പല കാര്യങ്ങളും നമ്മുടെ നാട്ടിന്‍പുറത്തെ ഗര്‍ഭിണികള്‍ക്ക് അനുഭവിച്ച് ശീലമുണ്ടായിരിക്കും. എന്തൊക്കെയാണവ എന്ന് നോക്കാം. മരണ വീട്ടില്‍ പോവുന്നതിനും സംസ്‌കാര ചടങ്ങില്‍ […]
പുലര്‍കാല സെക്‌സ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
നല്ല ഉറക്കത്തിനും വിശ്രമത്തിനും ശേഷം രാവിലെ പുരുഷന്മാരില്‍ സ്‌ട്രെസ് ഹോര്‍മോണ്‍ കുറവായിരിയ്ക്കും. ഇത് പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും. ഇതുവഴി സെക്‌സ് താല്‍പര്യം വര്‍ദ്ധിയ്ക്കും.ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ പുരുഷന്‍റെ സെക്സ് ഹോര്‍മോണ്‍ ഉയര്‍ന്ന അളവിലായിരിക്കുമ്ബോള്‍ സ്ത്രീകളില്‍ കുറഞ്ഞിരിക്കും. ദിവസത്തിന്‍റെ അന്ത്യത്തില്‍ പുരുഷന്‍റെയും സ്ത്രീയുടെയും ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് എതിര്‍ ദിശകളിലായിരിക്കും.അതായത് രാത്രിയില്‍ പുരുഷന് സെക്‌സ് താല്‍പര്യം രാവിലെത്തെക്കാള്‍ കുറവാകും. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ രാവിലെ സമയത്തു കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതു കൊണ്ടുതന്നെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഉദ്ധാരണവും സാധാരണയാണ്. ഇതും സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുന്നതിന് […]
മുഖലക്ഷണം പറയും നിങ്ങളുടെ സ്വഭാവം
ഒരാളുടെ മുഖം കണ്ടാല്‍ നമുക്ക് അയാളുടെ സ്വഭാവം മനസിലാക്കാന്‍ കഴിയും. നമ്മള്‍ ഏതൊരാളെ കണ്ടാലും നാം ആദ്യം നോക്കുന്നത് ആ വ്യക്തിയുടെ മുഖത്തേക്ക് തന്നെയായിരിക്കും. കറുത്ത കൃഷ്ണമണികളുള്ള സ്ത്രീകള്‍ തങ്ങളുടെ കാര്യങ്ങളില്‍ മാത്രം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവരായിരിക്കും . ബ്രൗണ്‍ നിറത്തില്‍ കൃഷ്ണമണികളുള്ളവര്‍ കെയറിംഗ് ടൈപ്പ് ഉള്ളവരായിരിക്കും. ചാരക്കളര്‍ കൃഷ്ണമണികളുള്ളവര്‍ സ്വാര്‍ത്ഥ സ്വഭാവക്കാരായിരിക്കും. ഉണ്ടക്കണ്ണുകളുള്ള സ്ത്രീകള്‍ തമാശപ്രകൃതമുള്ളവരായിരിക്കും. കണ്ണിന് നേരിയ ചുവപ്പുള്ള സ്ത്രീകള്‍ ജീവിതത്തില്‍ ഏറെ ഭാഗ്യമുള്ളവരായിരിക്കും. നെറ്റി ചുളിക്കുമ്പോള്‍ നെറ്റിയില്‍ വരകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ നെറ്റി ചുളിക്കുമ്പോള്‍ […]









