ചാനല്‍ ചര്‍ച്ചയില്‍ കാണുമ്പോള്‍ മുളളാന്‍ മുട്ടിയിരിക്കുന്ന ഒന്നാം ക്ലാസുകാരനെപ്പോലെ; രാഹുല്‍ ഈശ്വറിനെ ട്രോളി ശാരദക്കുട്ടി

തൃശ്ശൂര്‍: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ആദ്യം മുതല്‍ തന്നെ ശക്തമായ എതിര്‍പ്പുമായി രംഗത്തുളളയാളാണ് രാഹുല്‍ ഈശ്വര്‍. രാഹുലിന്‍റെ ചാനല്‍ ചര്‍ച്ചകളെ പരിഹസിച്ചുകൊണ്ടുള്ള എഴുത്തുകാരി ശാദരക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. എത്ര സമയം സംസാരിക്കാന്‍ അനുവദിച്ചാലും അപ്പോഴൊക്കെ വിഡ്ഡിത്തം മാത്രം പറഞ്ഞിട്ട് മറ്റൊരാള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഇരിപ്പുറയ്ക്കാതെ ചൂണ്ടുവിരല്‍ നീട്ടി അക്ഷമനാകുന്ന രാഹുലിനെ കാണുമ്പോള്‍ മുളളാന്‍ മുട്ടിയിരിക്കുന്ന ഒരു ഒന്നാം ക്ലാസുകാരനെപ്പോലെയാണ് എനിക്ക് തോന്നുന്നതെന്ന് ശാരദക്കുട്ടി പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം; എത്ര സമയം സംസാരിക്കാന്‍ അനുവദിച്ചാലും അപ്പോഴൊക്കെ […]

അന്ത 51ല്‍ ഒരാള്‍ പുരുഷന്‍, ബാക്കി മിക്കവരും 50 വയസ് പണ്ടേ കഴിഞ്ഞവര്‍: അഡ്വ. ജയശങ്കര്‍

പത്തനംതിട്ട: ശബരിമലയില്‍ പ്രവേശിച്ചു എന്ന് അവകാശപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അമ്പത്തിയൊന്ന് യുവതികളുടെ പേരുവിവരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ മാദ്ധ്യമങ്ങളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിവരത്തില്‍ പല പൊരുത്തക്കേടുകളും കണ്ടെത്തിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് അഡ്വ. ജയശങ്കര്‍. സര്‍ക്കാരിനെ കുഴപ്പത്തിലാക്കാന്‍ വേണ്ടി സ്ത്രീകള്‍ ഉളളതിനേക്കിനേക്കാള്‍ പ്രായം കൂട്ടിപ്പറഞ്ഞതോ രജിസ്‌ട്രേഷന്‍ സമയത്ത് അവരുടെ വയസു കുറച്ചു വച്ചതോ ആവാമെന്നും ഏതായാലും കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് സന്തോഷിക്കാമെന്നും അദ്ദേഹം കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം അന്ത 51 […]

പിണറായി വിജയന്‍റെ മരണം ആഗ്രഹിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരണം ആഗ്രഹിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്ത്യന്‍ കരസേനയില്‍ ജോലിയുള്ള കരിമുളയ്ക്കല്‍ വടക്ക് വല്ല്യയത്ത് അംബുജാക്ഷന്‍ (47), ചരുവയ്യത്ത് കിഴക്കേതില്‍ അനില്‍ (38) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐഎം ചാരുംമൂട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്‍റെ രേഖാമൂലമുള്ള പരാതിയിലാണ് കേസെടുത്തത്. ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തിതാണ് അനില്‍. കഴിഞ്ഞ ദിവസമാണ് ഇരുവരും മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടത്. ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തരെയും സോഷ്യല്‍ […]

വിവാഹ റാഗിംഗ് അതിരുകടക്കുന്നു; നിയന്ത്രണം വേണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

കല്യാണദിവസം ചെക്കനും പെണ്ണിനും പണി കൊടുക്കുന്നത് ഇപ്പോള്‍ ഫാഷന്‍ ആയി മാറിയിരിക്കുകയാണ്. എന്നാല്‍ ഒരു തമാശയ്ക്ക് തുടങ്ങിയ ഈ ആചാരം ഇപ്പോള്‍ പരിധി വിട്ടിരിക്കുന്നു എന്നതാണ് സത്യം. ചെറുക്കനെയും പെണ്ണിനെയും കാളവണ്ടിയില്‍ കയറ്റുക, പെണ്ണിനെക്കൊണ്ട് തേങ്ങ ചിരണ്ടിക്കുക, പാത്രം കഴുകിക്കുക, തുടങ്ങീ നിരവധി റാഗിംഗ് പരിപാടികള്‍ പലപ്പോഴും ആഭാസമായി മാറിക്കൊണ്ടിരിക്കുകയാണ്. കല്യാണദിനത്തിലെ യുവതലമുറയുടെ ഇത്തരം തമാശകള്‍ക്ക് കടിഞ്ഞാണിടാന്‍ തീരുമാനിച്ചിരിക്കുകയാണ്  കേരള പൊലീസ്. ഇത്തരം ചെയ്തികള്‍ക്ക് നിയന്ത്രണം വേണമെന്നാണ് കേരള പൊലീസ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. അതിരുകടക്കുന്ന […]

മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് കമ്പനി ഉടമസ്ഥന്‍; വൈറലായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

ചെങ്ങന്നൂര്‍: മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് കമ്പനിയുടമ. ഭാഷ പോലും അറിയാതെയാണ് ഹംബര്‍ട്ട് ലീ എന്ന തൊഴിലുടമ എത്തിയത്. ഗള്‍ഫില്‍ അദ്ദേഹത്തിന്‍റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ചെങ്ങന്നൂര്‍ സ്വദേശി ബിജു ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. മരണമടഞ്ഞ ബിജുവിന്‍റെ കുടുംബത്തിന് നല്‍കാനായി ഇന്‍ഷ്വറന്‍സ് തുകയും മാനേജ്‌മെന്‍റും സ്റ്റാഫും ചേര്‍ന്ന് പിരിച്ച തുകയുമായി കമ്പനിയുടെ ഉടമസ്ഥനായ ഹംബര്‍ട്ട് ലീ ചെങ്ങന്നൂരില്‍ നേരിട്ടെത്തുകയായിരുന്നു. ബിജുവിന്‍റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ട അദ്ദേഹം അവരുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് അവരെ ആശ്വസിപ്പിച്ചു. […]

അങ്കുശമില്ലാത്ത കാപട്യമേ, മണ്ണില്‍ ആന്‍റണിയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍; എ.കെ ആന്‍റണിയെ പരിഹസിച്ച്‌ അഡ്വ ജയശങ്കര്‍

കൊച്ചി: മകനെ രാഷ്ട്രീയത്തില്‍ ഇറക്കിയ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ. ജയശങ്കര്‍. എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയെ കഴിഞ്ഞ ദിവസം കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്ലിന്‍റെ സംസ്ഥാന കണ്‍വീനറായി നിയമിച്ചതിനു പിന്നാലെയാണ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആന്‍റണിയെ പരിഹസിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഒരിടത്തൊരിടത്ത് ഒരു ആന്‍റപ്പനുണ്ടായിരുന്നു. ആദര്‍ശ ധീരന്‍. അടിയന്തരാവസ്ഥ കാലത്ത് ഗുവാഹത്തിയില്‍ ചെന്ന് ഇന്ദിരാഗാന്ധിയുടെ മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്ത വില്ലാളിവീരന്‍. സഞ്ജയ് ഗാന്ധിയെ കേരളത്തില്‍ കാലെടുത്തു കുത്താന്‍ […]

36 കാരിയായ യുവതി ശബരിമല ദര്‍ശനം നടത്തിയെന്ന് ഫേസ്‌ബുക്ക് കൂട്ടായ്‌മ

തിരുവനന്തപുരം: ആരുടെയും നെഞ്ചിന്‍ കൂട്ടില്‍ ചവിട്ടാതെ ജനുവരി എട്ടിന് ശബരിമലയില്‍ 39കാരിയായ യുവതി ദര്‍ശനം നടത്തിയെന്നും ശുദ്ധിക്രിയ നടത്തി ഭക്തരോട് മാപ്പ് പറയാനും തന്ത്രിക്ക് വെല്ലുവിളിയുമായി ഫേസ്ബുക്ക് കൂട്ടായ്‌മ രംഗത്ത്. ദര്‍ശനം നടത്താന്‍ താത്പര്യമുള്ള യുവതികളെ സംഘടിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്‌മയാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.  കൊല്ലം സ്വദേശിയായ 36 വയസ്സുള്ള ദളിത് യുവതിയാണ് ചൊവ്വാഴ്‌ച്ച പുലര്‍ച്ചെ 7.30 ഓടെ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതായി പറയുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസോ […]

ജനിച്ച മണ്ണില്‍ തന്നെ മരിക്കണം; ആലപ്പാടിന്‍റെ യഥാര്‍ത്ഥ അവസ്ഥ വിവരിച്ച്‌ പെണ്‍കുട്ടിയുടെ വീഡിയോ- video

ആലപ്പാട്: സേവ് ആലപ്പാട് ക്യാമ്പയിന്‍കൂടുതല്‍ ശ്രദ്ധനേടുന്നതോടെ ആലപ്പാടിലെ ജനങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ വിവരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി. കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന കടലോര പ്രദേശത്ത് അയ്യാറില്‍ നിന്നെത്തിയ വന്‍ കമ്പനി കരിമണല്‍ ഖനനം നടത്തുന്നതിനെ തുടര്‍ന്ന് കടലിനെ ആശ്രയിച്ച്‌ അവിടെ താമസിക്കുന്ന മത്സ്യ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാകുന്നതിനെ കുറിച്ചാണ് പെണ്‍കുട്ടി വീഡിയോയിലൂടെ പറയുന്നത്. ഖനനത്തിനെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശത്തു നിന്നും മാറി താമസിക്കേണ്ടി വന്നാല്‍ അവിടെ താമസിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് അവരുടെ ഉപജീവന […]

വിശ്വാസവും മതവും ചര്‍ച്ച ചെയ്യുമ്പോള്‍ ആലപ്പാട് കാണാതെ പോകരുത്; സേവ് ആലപ്പാട് ഹാഷ് ടാഗുമായി പൃഥിരാജ്

കൊച്ചി:കൊല്ലം ജില്ലയിലെ ആലപ്പാട് അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ നടത്തുന്ന ജനകീയസമരത്തിന് പിന്തുണയുമായി നടന്‍ പൃഥിരാജ്. സമരരംഗത്തുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെയാണ് പൃഥിരാജ് പിന്തുണയറിയിച്ചത്. വിശ്വാസവും മതവും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആലപ്പാട് സമരം കാണാതെ പോവരുതെന്ന് പൃഥിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇവരുടെ അവസ്ഥയെ കുറിച്ച്‌ പറയാന്‍ ഏറെ പ്രയാസമുണ്ട്. അവിടെ താമസിക്കുന്നവരുടെ ചിത്രം അതി ദയനീയമാണ്. പ്രൈംടൈം ഡിബേറ്റുകളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോവരുത്. നമ്മള്‍ ഉയര്‍ത്തുന്ന ഈ ശബ്ദം കൂട്ടായ ശബ്ദമായി മാറുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് പൃഥിരാജ് പറഞ്ഞു. […]

വീണ്ടും കോപ്പിയടി വിവാദത്തില്‍പ്പെട്ട് ദീപാ നിശാന്ത്

തൃശ്ശൂര്‍: യുവ കവി എസ് കലേഷിന്‍റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ദീപാ നിശാന്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഇനിയും അവസാനമായില്ല. അതിനിടയില്‍ കോപ്പിയടിയുമായി ബന്ധപ്പെട്ട് വീണ്ടും ദീപാനിശാന്തിനെതിരെ ആരോപണം. ഇത്തവണ ഫെയ്‌സ്ബുക്ക് ബയോ എഴുതിയത് കോപ്പിയടിച്ചെന്നാണ് കേരള വര്‍മ്മ കോളേജിലെ അധ്യാപികയായ ദീപാ നിശാന്തിനെതിരെയുള്ള ആരോപണം. കേരള വര്‍മയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്‍റെ കവിതയാണ് ദീപാ നിശാന്ത് ബയോ ആയി നല്‍കിയിരുന്നത്. കടപ്പാട് വയ്ക്കാതെയാണ് ബയോ നല്‍കിയിരുന്നത്. ഇത് വന്‍ വിമര്‍ശനത്തിന് കാരണമായതോടെ ഫെയ്‌സ്ബുക്കിലെ ബയോ ദീപാ നിശാന്ത് […]