പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് എഴുത്തുകാരി എസ്.ശാരദക്കുട്ടി. സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത ഈ കരുതലിന് എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നതായി ശാരദക്കുട്ടി പറഞ്ഞു. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം: കനകദുര്‍ഗ്ഗ, ബിന്ദു … കല്ലയും മാലയും ബഹിഷ്‌കരിച്ച അഭിമാനിനികളുടെ പിന്മുറക്കാര്‍. ഘോഷ ബഹിഷ്‌കരിച്ചവരുടെ പെണ്‍മക്കള്‍. അനാചാരദുര്‍ഗ്ഗങ്ങളെ തകര്‍ത്തെറിഞ്ഞ കനക ദുര്‍ഗ്ഗമാര്‍. പ്രിയ കൂട്ടുകാരികളേ മുന്‍ തലമുറയിലെ വീര വനിതകള്‍ക്കൊപ്പം ചരിത്രത്തില്‍ നിങ്ങളുടെ പേരുകള്‍ കൊത്തിവെക്കപ്പെട്ടു കഴിഞ്ഞു. പ്രിയപ്പെട്ട മുഖ്യമന്ത്രീ, സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത […]
Tag: facebook post
‘പിണറായി വിജയാ, ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി’: കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ആരുമറിയാതെ ഇരുട്ടിന്‍റെ മറവില്‍ പുറകുവശത്തുകൂടി ആക്ടിവിസ്റ്റുകളെ കയറ്റി സംതൃപ്തി അടയാന്‍ മനോരോഗമുള്ളയൊരാള്‍ക്ക് മാത്രമേ കഴിയൂവെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ‘പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഭീരുക്കള്‍ക്ക് മാത്രം എടുക്കാന്‍ കഴിയുന്ന നിലപാട്. ആരുമറിയാതെ ഇരുട്ടിന്‍റെ മറവില്‍ പുറകുവശത്തുകൂടി ആക്ടിവിസ്റ്റുകളെ അകത്തുകയറ്റി സംതൃപ്തി അടയാന്‍ മനോരോഗമുള്ളയൊരാള്‍ക്ക് മാത്രമേ കഴിയൂ. താങ്കളോട് വിയോജിക്കുമ്പോഴും ഒരു മതിപ്പുണ്ടായിരുന്നു. ഇപ്പോള്‍ […]
‘ലാലേട്ടനൊപ്പം അഭിനയിച്ചത് സുകൃതം, ഈ വര്‍ഷത്തെ ഏറ്റവും വലിയ വരം’: മഞ്ജു വാര്യര്‍
പുതുവത്സരാശംസകള്‍ നേര്‍ന്ന് നടി മഞ്ജു വാര്യര്‍. മലയാള സിനിമാ ലോകത്ത് 2018 ല്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ എന്ന വിസ്മയം തന്‍റെ അഭിനയജീവിതത്തില്‍ പലതരത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇക്കൊല്ലത്തെ ഏറ്റവും ആഹ്ലാദകരമായ അനുഭവമെന്നും മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇവിടെയുണ്ടായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കാന്‍ കാലം ഒരു തൂവല്‍ കൂടി പൊഴിക്കുന്നു. ഒരു വര്‍ഷം നിശബ്ദമായി അടര്‍ന്നുപോകുന്നു. പിറകോട്ട് നോക്കുമ്പോള്‍ നടന്നുവന്ന വഴികളിലത്രയും പലതും കാണുന്നുണ്ട്. സങ്കടങ്ങള്‍, സന്തോഷങ്ങള്‍, വേര്‍പാടുകള്‍, വിമര്‍ശനങ്ങള്‍, ശരികള്‍, […]
ആരെയും ഭയപ്പെടാതെ ജീവിക്കാന്‍ ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഈ പോരാട്ടത്തിനൊപ്പം നില്‍ക്കും: സീനത്ത്
കൊച്ചി: വനിതാ മതിലിനെ പിന്തുണച്ച് നടി സീനത്ത്. വനിതാ മതില്‍ ഒരു പോരാട്ടമാണ്. ജനുവരി ഒന്നിന് കേരളത്തിന്‍റെ പെണ്‍കരുത്ത് പുതിയൊരു ചരിത്രം കൂടി എഴുതുകയാണ്. ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഈ പോരാട്ടത്തിനൊപ്പം നില്‍ക്കുകതന്നെ ചെയ്യുമെന്നും സീനത്ത് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപമിങ്ങനെ ജനുവരി ഒന്നിന് കേരള ചരിത്രത്തില്‍ ഒരു ഏട് കൂടി എഴുതി ചേര്‍ക്കപ്പെടും. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ ഒരു നവോത്ഥാന മതില്‍ പടുത്തുയര്‍ത്തിയ വര്‍ഷം. ജാതി, മതം, വര്‍ഗം ഇതെല്ലാം പടിക്കുപുറത്ത്. ഈ […]
ഉണ്ണിയേശുവിന്‍റെ പിറവി ആഘോഷമാക്കി മാതാവ്;- VIDEO VIRAL
ഡാന്‍സ് വീരന്മാരായ സാന്‍റാ ക്ലോസുമാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അക്കൂട്ടത്തിലേക്കാണ് ഈ മാതാവിന്‍റെ വരവ്. ഉണ്ണിയേശുവിന്‍റെ പിറവ് ആടി തിമിര്‍ത്ത് ആഘോഷിക്കുകയാണ് ഈ മാതാവ്. നെല്ലിമറ്റത്തെ ക്രിസ്മസ് കരോള്‍ സംഘത്തിന്‍റെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റാണ്. ഗപ്പി എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ‘ഗബ്രിയേലിന്‍റെ ദർശന സാഫല്യമായ്…’ എന്ന് തുടങ്ങുന്ന ഗാനത്തിന് അനുസരിച്ചാണ് മാതാവിന്‍റെ ഡാന്‍സ്. ഉണ്ണി പിറന്നു.. കോതമംഗലത്ത് മാതാവ് വളരെ ഹാപ്പി ആണ്…😍.. നെല്ലിമറ്റo കരോൾ.. Posted by കോതമംഗലം […]
മോഹന്‍ലാലിന്‍റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പിയിട്ടുണ്ട്, മഞ്ജുവിന്‍റേതും തുല്യതയില്ലാത്ത അഭിനയമികവ്; ഒടിയനെ പ്രശംസിച്ച് ജി. സുധാകരന്‍
തിരുവനന്തപുരം: ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ ചിത്രം ഒടിയനെ പുകഴ്ത്തി മന്ത്രി ജി സുധാകരന്‍. അഭിനയമികവും സ്വാഭാവിക ശൈലിയും കൊണ്ട് മോഹന്‍ലാലും മഞ്ജു വാര്യരും പ്രകാശ് രാജും ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ അതിമനോഹരമാക്കിയിട്ടുള്ള മികച്ച ചിത്രമാണ് ഒടിയനെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തും വിധം ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും സമചിത്തമായി സമ്മേളിപ്പിച്ച് കൊണ്ടാണ് കഥ നീങ്ങുന്നതെന്നും മൂല്യബോധമുള്ള സിനിമയാണിതെന്നും മന്ത്രി പറഞ്ഞു. ജി.സുധാകരന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: ഡിസംബര്‍ 14 ലെ കേരള ഹര്‍ത്താലിനെ അതീജിവിച്ചാണ് മലയാളി […]
കിളിനക്കോട്ടില്‍ സദാചാര പൊലീസ്; പെണ്‍കുട്ടികളെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസ്
മലപ്പുറം: സുഹൃത്തിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനായി മലപ്പുറത്തെ കിളിനക്കോട്ടിലെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാരാക്രമണം നടത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അവഹേളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത ആറ് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. വേങ്ങര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 143, 147, 506, 149 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും പൊലിസ് വ്യക്തമാക്കി. ഫെയ്സ്ബുക്ക് ലൈവിലൂടെ തങ്ങളുടെ നാടിനെയും തങ്ങളെയും അധിക്ഷേപിച്ചെന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കെതിരെ യുവാക്കള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. കൂടാതെ ഈ സദാചാരവാദികള്‍ക്കെതിരെ പ്രതികരിച്ച പെണ്‍കുട്ടികളെ ഫെയ്സ്ബുക്ക് ലൈവിലൂടെ യുവാക്കള്‍ ഭീഷണിപ്പെടുത്തുകയും […]
സ്‌കൂളിൽ പോകേണ്ട പ്രായത്തിൽ മീൻ കച്ചവടം നടത്തുന്ന ഒരു പെൺകുട്ടി; ചിത്രങ്ങള്‍ വൈറല്‍
കൊച്ചി: സ്‌കൂളിൽ പോകേണ്ട പ്രായത്തിൽ മീൻ കച്ചവടം നടത്തുന്ന ഒരു പെൺകുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്കിൽ വൈറലാകുന്നു. കൊച്ചിയിലെ ബോൾഗാട്ടി ജംക്ഷനിൽ നിന്നാണ് ഈ കാഴ്ച. ജീവിതത്തിലെ എല്ലാ പ്രാരാബ്ധവും ഏറ്റുവാങ്ങിയ പെൺകുട്ടിയുടെ തീഷ്ണമായ നോട്ടമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോണി സ്റ്റാൻലി എന്നയാളാണ് ഫേസ്ബുക്കിൽ ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ”ഒരു ചാനല്‍ പടവന്മാരും കാണില്ല, സ്കൂള്‍ പഠനം കഴിഞ്ഞ് യൂണിഫോമില്‍ മീനിന് വിലപേശണ്ട, അതുകൊണ്ട് ഒരു വൈറലുമില്ല, ആരും ഫോട്ടോ പിടിക്കാന്‍ വരികയുമില്ല. ഇത് വയറ്റിലെ തീയണയ്ക്കാന്‍ […]
പാവങ്ങള്‍ക്കായി ലക്ഷങ്ങള്‍ വലിച്ചെറിഞ്ഞ യുവകോടീശ്വരന്‍ അറസ്റ്റില്‍- video
ഹോങ്കോങ്ങ്: ബഹുനില കെട്ടിടത്തില്‍ നിന്നും ലക്ഷങ്ങള്‍ പറത്തിയ കോടീശ്വരനായ യുവാവ് അറസ്റ്റിലായി. 18 ലക്ഷത്തോളം രൂപ മൂല്യം വരുന്ന ഹോങ്കോങ്ങ് ഡോളര്‍ ആണ് ബഹുനിലക്കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും യുവാവ് വലിച്ചെറിഞ്ഞത്. ഞായറാഴ്ച രാവിലെ തന്‍റെ ആഡംബര സ്‌പോര്‍ട്‌സ് കാറില്‍ ഹോങ്കോങ്ങിലെ ഷാം ഷുയ് പോയിലെത്തിയ വോങ് ചിങ് കിറ്റ് കെട്ടിടത്തിന് മുകളില്‍ കയറി പണം എറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. Chinese 24 year old Bitcoin millionaire Wong Ching Kit, gives […]
എന്‍റെ ഭാഗത്തുണ്ടായ വീഴ്ച്ചയാണ്; വനിതാ മതില്‍ പരിപാടിക്കുള്ള പിന്തുണ പിന്‍വലിച്ച് മഞ്ജു വാര്യര്‍
തിരുവനന്തപുരം; വനിതാ മതിലിന് നടി മഞ്ജു വാര്യര്‍ പ്രഖ്യാപിച്ച പിന്തുണ പിന്‍വലിച്ചു. വനിതാ മതിലിന്‍റെ പേജില്‍ മഞ്ജു നല്‍കിയ പിന്തുണയാണ് 24 മണിക്കൂര്‍ തികയും മുമ്പേ പിന്‍വലിച്ചത്. തന്‍റെ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു തെറ്റിദ്ധരിക്കപ്പെട്ട് പോസ്റ്റ് ചെയ്ത വീഡിയോയാണെന്ന് വ്യക്തമാക്കിയത്. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാ മതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്‍റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണെന്നും മഞ്ജു ഫെസ്ബുക്കില്‍ കുറിച്ചു. […]










