രഹ്ന ഫാത്തിമയ്‌ക്കൊപ്പം വനിതാ മതിലില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നതായി സാറാ ജോസഫ്

കൊച്ചി: നടിയും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയ്‌ക്കൊപ്പം വനിതാ മതിലില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നതായി എഴുത്തുകാരി സാറാ ജോസഫ്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹനയെ ജയില്‍ മോചിതയാക്കിയ കോടതി തീരുമാനത്തില്‍ ആശ്വാസം കൊള്ളുന്നതായും സാറാ ജോസഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ”ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ സംഘ പരിവാര്‍ ഗൂഢാലോചനകള്‍ക്കെതിരെ കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഒറ്റക്കെട്ടായി, മറ്റ് അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചു കൊണ്ടു വന്മതില്‍ കെട്ടി ജനങ്ങളുടെ പരമാധികാരത്തിനും ലിംഗനീതിയ്ക്കും ജാതിപരമായ തുല്യതയ്ക്കും കാവല്‍ക്കോട്ടയാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഭരണഘടനയുടെ ആമുഖം […]

പ്രസംഗത്തിലെ പിഴവുകള്‍; തെറ്റുകള്‍ തിരുത്തി പി കെ ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് പി കെ ഫിറോസ് പൊതുപരിപാടിയില്‍ തനിക്ക് സംഭവിച്ച എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് തിരുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിനോട് അനുബന്ധിച്ച പരിപാടിക്കിടെയാണ് ഫിറോസിന് അബദ്ധം പറ്റിയത്. എന്നാല്‍ തന്‍റെ തെറ്റുകള്‍ പൂര്‍ണ്ണമായും ബോധ്യപ്പെട്ടതോടെ അവയ്ക്കെല്ലാം ക്ഷമ ചോദിച്ച്‌ അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇന്നലെ യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തില്‍ ഞാന്‍ പ്രസംഗിച്ചതില്‍ വസ്തുതാപരമായ ചില പിഴവുകള്‍ ചൂണ്ടിക്കാണിച്ചു […]

‘അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്’: ഇ പി ജയരാജന്‍

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും നടത്തുന്ന സമരത്തെ പരിഹസിച്ച്‌ മന്ത്രി ഇ പി ജയരാജന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് മന്ത്രി സമരത്തെ വിമര്‍ശിച്ചത്. ”ശബരിമല വിഷയത്തില്‍ അകത്ത് സത്യാഗ്രഹം… പുറത്ത് നിരാഹാര സത്യാഗ്രഹം….. അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്. ഒടുവില്‍ ആശുപത്രിയില്‍ വെച്ച്‌ തയ്യല്‍ക്കാരനും സുമതിയും ഒന്നാവുകയാണ് സുഹൃത്തുക്കളെ ഒന്നാവുകയാണ്…..” ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയരാജന്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം : ശബരിമല വിഷയത്തില്‍ അകത്ത് സത്യാഗ്രഹം… പുറത്ത് നിരാഹാര സത്യാഗ്രഹം….. അവിടെ പാലുകാച്ചല്‍ ഇവിടെ […]

ഫ്രീക്കന്‍ ബസുകള്‍ക്ക് കര്‍ശന നിയന്ത്രണവുമായി കേരള പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് അപകട ഭീഷണി വിതച്ച് ടൂറിസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നുവെന്ന പരാതികള്‍ക്ക് ഇനി പരിഹാരം. ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പൊലീസ് രംഗത്ത് വന്നിരിക്കുകയാണ്. ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസിന്‍റെ മുന്നറിയിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം: ടൂറിസ്റ്റ് ബസുകളില്‍ ലേസര്‍ ലൈറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങള്‍ ഫിറ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ! വാഹനത്തിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യും വിനോദയാത്രയ്ക്കുള്ള ബസുകളിലും ട്രാവലറുകളിലും ലേസര്‍ ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള അമിതമായ […]

കലേഷിന് മറ്റാരുടേയും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ല; ക്ഷമ ചോദിച്ച്‌ ദീപ നിശാന്ത്

തൃശൂര്‍: കവിതാ മോഷണ വിവാദത്തില്‍ യുവകവി എസ്.കലേഷിനോട് ക്ഷമ ചോദിച്ച്‌ കേരളവര്‍മ കോളേജിലെ മലയാളം അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. കലേഷിന്‍റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലയ്ക്കും അധ്യാപിക എന്ന നിലയ്ക്കും മറ്റാരേക്കാളും തനിക്കു മനസിലാവുമെന്നും ഇക്കാര്യത്തില്‍ താന്‍ ക്ഷമചോദിക്കുന്നുവെന്നും ദീപ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ക്ഷമാപണം. കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോള്‍ തനിക്കുണ്ടെന്നും ആ കവിത കലേഷിന്‍റെതല്ല എന്ന് ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ആ ബോധ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദീപാ […]

ഓടുന്ന ട്രെയിനിലേക്ക് കല്ലെറിയുന്നവരെ പൂട്ടാനുള്ള നമ്പറുകളുമായി കേരള പോലീസ്

തിരുവനന്തപുരം: ഓടുന്ന ട്രയിനിലേക്ക് കല്ല് വലിച്ചെറിയുന്നത് ചിലരുടെ വിനോദമാണ്. എന്നാല്‍ ഈ മനോവൈകല്യം മൂലം പരിക്കേല്‍ക്കുന്ന യാത്രക്കാര്‍ നിരവധിയാണ്. ഓടുന്ന ട്രെയിനിലേക്ക് കല്ലെടുത്തെറിയുന്നവരെ ട്രോളിയിരിക്കുകയാണ് കേരളാ പോലീസ്. കൂടാതെ അവരെ പൂട്ടാനുളള നമ്പറുകളും കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നല്‍കിയിരിക്കുകയാണ്. ‘നേരമ്പോക്കിനായി ഓടുന്ന ട്രെയിനിലേക്ക് കല്ല് വലിച്ചെറിയുന്നവര്‍ ഇതറിയണം. ഓടുന്ന ട്രെയിനിന്‍റെ വേഗതയെ ആശ്രയിച്ചു ഏറിന്‍റെ പതിന്മടങ്ങു ശക്തിയിലാണ് കല്ല് ട്രെയിന്‍ ബോഗിയിലേക്ക് പതിക്കുന്നത്. ട്രെയിന്‍ യാത്രക്കിടെയുണ്ടായ കല്ലേറില്‍ തലയ്ക്ക് മാരകമായി ക്ഷതം സംഭവിച്ചവരും, കാഴ്ച ശക്തി […]

ബാലഭാസ്‌കറിന്‍റെ കാര്‍ അപകടത്തെക്കുറിച്ച് വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ കാര്‍ അപകടത്തെക്കുറിച്ചുള്ള പോസറ്റ് വൈറലാകുന്നു. അപകട സമയം ആദ്യം രക്ഷിക്കാനെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ കുറിച്ചുള്ള പോസ്റ്റാണ് വൈറലാകുന്നത്. ബാലഭാസ്‌കറെ രക്ഷിക്കാന്‍ ആദ്യം ഓടിയെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി അജി , പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍. അസമയം. വിജനമായ റോഡ്. ബസ്സിലുള്ള യാത്രക്കാര്‍ പോലും നല്ല ഉറക്കം. വെളുപ്പിന് 3.30 കഴിഞ്ഞിട്ടുണ്ടാവും. ആറ്റിങ്ങല്‍ മുതല്‍ മുന്നില്‍ പോയി കൊണ്ടിരിക്കുന്ന ഇന്നോവ പള്ളിപ്പുറം കഴിഞ്ഞപ്പോള്‍ പെട്ടെന്ന് വലത് വശത്തേക്ക് തിരഞ്ഞ് പോയി മരത്തില്‍ ഇടിക്കുകയായിരുന്നു. അത് അവഗണിച്ച് […]

മേരി കോം ‘ദൈവ’മാണെന്ന് പറയാം, ആര്‍ത്തവമൊക്കെയുള്ള ഒരു കായിക ദൈവം; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്‌

ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ബോക്സിംഗ് റിംഗില്‍ മിന്നും പ്രകടനമാണ് മേരി കോം കഴിഞ്ഞ ദിവസം കാഴ്ചവെച്ചത്. ബോംക്സിംഗ് റിംഗില്‍ ഒരു പറ്റം റെക്കോര്‍ഡ് കൂടിയാണ് ഈ 35 കാരി കൊയ്തെടുത്തത്. നിങ്ങളുടെ അമ്മ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്വന്തം മക്കളോട് തുറന്ന് പറയാന്‍ ധൈര്യം കാണിച്ച മേരി കോം ആര്‍ത്തവമുള്ള കായിക ദൈവമാണെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് കായിക അദ്ധ്യാപകനായ യാക്കോബ് തോമസ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് യാക്കോബ് തോമസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.  ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ബോക്‌സിംഗ് കളിച്ചാല്‍ സ്ത്രീകളുടെ […]

ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ് നരേന്ദ്രമോദി ഇപ്പോള്‍ കളിക്കാനൊരുങ്ങുന്നത്: അഡ്വ ജയശങ്കര്‍

കൊച്ചി: ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതികരിച്ച്‌ അഡ്വ ജയശങ്കര്‍ രംഗത്ത്. ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ് നരേന്ദ്രമോദി ഇപ്പോള്‍ കളിക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ചിന്താശൂന്യമായ ഈ നടപടിക്ക് രാജ്യം വലിയ വില കൊടുക്കേണ്ടി വരും. കശ്മീരിനെ ദൈവം രക്ഷിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ടു. പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും യോജിച്ചു മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് ഈ നടപടി. ഇന്ദിരാഗാന്ധി പണ്ടു കളിച്ച […]

ട്രോളിട്ടു പുലിവാല് പിടിച്ചു കേരള പോലീസ് എഫ് ബി പേജ്

തിരുവനന്തപുരം: ട്രോളുകളിട്ടു ശ്രദ്ധ പിടിച്ചു പറ്റിയ പേജാണ് കേരള പോലീസിന്‍റെത്. എന്നാല്‍ അടുത്തയിടെ നിഷ്പക്ഷമായ പോസ്റ്റുകളല്ല ഈ പേജില്‍ ഉണ്ടാവുന്നതെന്ന പരാതിക്കിടെ പുതിയ വിവാദമാണ് പേജിലെ ഒരു പോസ്റ്റ് മൂലം ഉണ്ടാവുന്നത്. പ്രതിഷേധം കനത്തപ്പോള്‍ പോസ്റ്റ് മുക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ഭക്തനെ മറ്റുള്ളവര്‍ തല്ലിക്കൊല്ലുന്നുവെന്ന് വ്യക്തമാക്കുന്ന ട്രോളാണ് പോലിസ് പേജില്‍ നിന്ന് അപ്രത്യക്ഷമായത്.     ആട് 2 സിനിമയിലെ ഒരു രംഗമാണ് ട്രോളിനായി ഉപയോഗിച്ചത്. ഓണ്‍ലൈന്‍ ഭക്തനെ കമ്പിവടിയെടുത്ത് പൊതുജനം തല്ലുന്ന ദൃശ്യമാണ് കേരള പൊലീസ് ട്രോളിനായി […]