തിരുവനന്തപുരം: സിനിമയിലുള്ളവര്‍ മാത്രമല്ല മാധ്യമ പ്രവര്‍ത്തകരും മീ ടുവുമായി രംഗത്തുവരുന്നുണ്ട്. 14 വര്‍ഷം ഏഷ്യാനെറ്റില്‍ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്നു പറയുന്നത് നിഷ ബാബുവാണ്. ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തല്‍. ഏഷ്യാനെറ്റിന്‍റെ പുളിയകോണം സ്റ്റുഡിയോയില്‍ 1997 മുതല്‍ 2014 വരെയാണ് നിഷാ ബാബു ഏഷ്യാനെറ്റില്‍ ജോലിയെടുത്തത്. ഭര്‍ത്താവായ സുരേഷ് പട്ടാലിയും ഏഷ്യാനെറ്റിലെ ജീവനക്കാരനായിരുന്നു. 2000ല്‍ സുരേഷ് മരണപ്പെട്ടു. ഇതോടെയാണ് നിഷ ബാബുവിന് ഏഷ്യാനെറ്റില്‍ മോശം അനുഭവം ഉണ്ടായത്. ഭര്‍ത്താവിന്‍റെ മരണത്തിന് മുമ്പ് സുരക്ഷിത ജോലി സ്ഥലമായിരുന്നു നിഷ […]
Tag: facebook post
ഡിവൈഎസ്പി ഹരികുമാറിന്‍റെ ജ്യേഷ്ഠന്‍റെ മകളുടെ വൈകാരിക കുറിപ്പ്
നെയ്യാറ്റിൻകര സനൽ വധക്കേസിൽ പ്രതിയായി ഒളിവില്‍ കഴിയവെ ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്‍റെ ജ്യേഷ്ഠന്‍റെ മകളുടെ വൈകാരിക കുറിപ്പ്. ഗാഥ തന്‍റെ ഫേസ്ബുക്കിലാണ് തന്‍റെ വിഷമം പങ്കുവെച്ചത്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം നിങ്ങൾ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്. മനപൂർവ്വം അല്ലാത്ത നരഹത്യ യിൽ ഒതുങ്ങേണ്ടത്തിനെ ദൃക്സാകഷികൾ പറയുന്നത് പോലും കേൾക്കാതെ നിങ്ങള് ക്രൂശിച്ചു. സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്. എല്ലാ സംഭവത്തിനും രണ്ടു […]
പിണറായി സര്‍ക്കാര്‍ മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുകയാണോ?: വി ടി ബല്‍റാം
കൊച്ചി: ശബരിമല വിഷയത്തില്‍ വിവാദ പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ടാണ് തയ്യാറകാത്തതെന്ന് എംഎല്‍എ വിടി ബല്‍റാം. അതോ പതിവ് പോലെ വഴിമരുന്ന് ഇട്ടുകൊടുക്കേണ്ടെന്ന ന്യായം പറഞ്ഞ് മൈതാന പ്രസംഗങ്ങളിലേക്ക് ഒളിച്ചോടുമോ എന്നാണ് അറിയാനുള്ളതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസ് എടുക്കണമെന്നും ഗൂഡാലോചനയേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും […]
നോട്ട് നിരോധനം കൊണ്ട് ഉണ്ടായ നഷ്ടം ബി.ജെ.പിയില്‍ നിന്ന് ഈടാക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: നോട്ട് നിരോധനം കൊണ്ട് രാജ്യത്തിനുണ്ടായ നഷ്ടം ബി.ജെ.പിയില്‍ നിന്ന് ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് വഴിയാണ് നോട്ട് നിരോധനം നടത്തിയതിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ തന്നെ ഇത്തരമൊരു വിമര്‍ശനവുമായി ചെന്നിത്തല എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ഓടികൊണ്ടിരുന്ന കാറിന്‍റെ ടയറിന് വെച്ച വെടിയാണ് നോട്ട് നിരോധനമെന്നു പറഞ്ഞത് ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ആയ ജിന്‍ ഡ്രൈസെ ആയിരുന്നു. ഡോ മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തിലെ യുപിഎ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍ സാമ്പത്തിക രംഗം കുതിക്കുകയായിരുന്നു. ഈ […]
ബിജെപിക്ക് തഴച്ചുവളരാനുള്ള മണ്ണ് ഒരുക്കി കൊടുത്തെന്ന ചരിത്രപരമായ വിഡ്ഢിത്തത്തില്‍ നിന്ന് പിണറായി വിജയന് കൈകഴുകാനാവില്ല: പിസി വിഷ്ണുനാഥ്
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശവുമായി എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്. സിപിഎം വരയ്ക്കുന്ന വരയില്‍ നില്‍ക്കാനും സിപിഎം വിരിച്ച വലയില്‍ അകപ്പെടാനും കേരളത്തിലെ പ്രബുദ്ധ ജനാധിപത്യ സമൂഹം വിഡ്ഢികളല്ലെന്ന് വിഷ്ണുനാഥ് പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിഷ്ണുനാഥ് വിമര്‍ശനം ഉന്നയിച്ചത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കും ശബരിമല സംഘര്‍ഷഭൂമിയാവുമ്പോള്‍, വിവാദ കേന്ദ്രമാവുമ്പോള്‍ മനസ്സ് വേദനിക്കുന്നവരാണ് കേരളത്തിലെ വിശ്വാസി സമൂഹം. അവര്‍ക്കൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം നിലയുറപ്പിച്ചിട്ടുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ […]
മണ്‍വിള തീപിടുത്തം; രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മണ്‍വിളയിലുണ്ടായ തീപിടുത്തത്തില്‍ സാഹസികമായി പ്രവര്‍ത്തിച്ച ഫയര്‍ ആന്‍റ് റെസ്‌ക്യൂ വിഭാഗത്തെയും അവര്‍ക്ക് സഹായം നല്‍കിയ പൊലീസ് ഉള്‍പ്പെടെയുളള മറ്റ് വിഭാഗം ഉദ്യോഗസ്ഥരെയും നാട്ടുകാരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വേഗത്തില്‍ തീപിടിക്കുന്ന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ സ്ഥാപനങ്ങളും ഫാക്ടറികളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ചുവടെ: ”ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ പതിമൂന്നു മണിക്കൂറോളം സാഹസികമായി പ്രവര്‍ത്തിച്ച […]
രൂപ മൂവായിരം ചെലവായാലെന്താ, മോദിജീക്ക് കാര്യം പിടികിട്ടിയല്ലോ: വി.ടി. ബല്‍റാം
തിരുവനന്തപുരം: മൂവായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തത് വിദേശമാദ്ധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്രയും പൈസ മുടക്കി പ്രതിമ നിര്‍മിച്ചതിനെതിരെ രൂക്ഷമായ വിമര്‍ശനവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ചൈനീസ് നിര്‍മിത വസ്‌തുക്കള്‍ ഉപയോഗിച്ച് പ്രതിമ നിര്‍മിച്ചതിനെ കളിയാക്കി വി.ടി.ബല്‍റാം നടത്തിയ പരാമര്‍ശങ്ങളും നേരത്തെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് വി.ടി.ബല്‍റാം. രൂപ മൂവായിരം മുടക്കിയാലും സാരമില്ല, […]
ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം; മോദിയെ ട്രോളി എം.എം.മണി
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ച ദിവസം കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുകയാണ്. ഈ രണ്ട് ചടങ്ങുകളെയും ബന്ധിപ്പിച്ച് കൊണ്ട് ഫേസ്ബുക്ക് പേജില്‍ ട്രോളുകയാണ് വൈദ്യുത മന്ത്രി എം.എം.മണി. ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം എന്ന തലക്കെട്ടില്‍ ഈ രണ്ട് പദ്ധതിക്കും ചെലവായ തുകയും എഴുതി ചേര്‍ത്തിട്ടുണ്ട്. കേരളത്തില്‍ കടലിന്‍റെ മക്കള്‍ക്ക് 20 കോടി ചെലവാക്കി സര്‍ക്കാര്‍ 192 ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഇനിയും പട്ടിണി മാറാത്ത […]
വിശ്രമവേളയില്‍ ശാന്ത പാടി; സിനിമയില്‍ അവസരം ഒരുക്കി നാദിര്‍ഷ- VIDEO
സാധാരണക്കാരില്‍ നിന്നും കലാകാരന്മാരെ കണ്ടെത്തുന്ന കാലമാണിന്ന്. സോഷ്യല്‍ മീഡിയകളുടെ വളര്‍ച്ച ഒരുതരത്തില്‍ പലര്‍ക്കും ഉപകാരപ്രദമാണ്. പലരും കാണാതെ പോകുന്ന കലകളും കലാകാരന്മാരും അറിയപ്പെടുന്നതിങ്ങനെ. ഇവിടെ ശാന്തയാണ് താരം. കൂലിപ്പണിക്കാരി ശാന്ത വിശ്രമ വേളയില്‍ ഗാനം ആലപിച്ചു. ഫേസ്ബുക്കിലിട്ടതോടെ വൈറലുമായി. ശ്രേയ ഘോഷാല്‍ പാടിയ ഹൗ ഓള്‍ഡ് ആര്‍ യുവിലെ വിജനതയില്‍ എന്ന ഗാനമാണ് ശാന്ത പാടിയത്. ഈ പാട്ടുകേട്ട് സിനിമസംഗീത സംവിധായകനായ നാദിര്‍ഷ ശാന്തയെ വിളിച്ചു. സിനിമയില്‍ പാടാന്‍ അവസരം നല്‍കിയിരിക്കുകയാണ്. ഞാന്‍ സംഗീതം ചെയ്യുന്നതോ സംവിധാനം […]
രാഹുല്‍ഗാന്ധിയുടെ അഭിപ്രായം സ്വാഗതാര്‍ഹം; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് താന്‍ അനുകൂലമാണെന്ന രാഹുല്‍ഗാന്ധിയുടെ അഭിപ്രായം സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കില്‍ കുറിച്ചു. ”ചരിത്രപരമായ വിധി എന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രേഖപ്പെടുത്തിയ അഭിപ്രായം തന്നെയാണ് രാഹുല്‍ഗാന്ധിക്കെന്ന് ഇതിലൂടെ ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ് വക്താവായ ആനന്ദ് ശര്‍മയും രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തുവന്നു എന്നതും ശ്രദ്ധേയമാണ്. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും പ്രസിഡന്‍റിന്‍റെയും അഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസിന് ഇല്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. അഖിലേന്ത്യാ നയത്തില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ […]










