മേരി കോം ‘ദൈവ’മാണെന്ന് പറയാം, ആര്‍ത്തവമൊക്കെയുള്ള ഒരു കായിക ദൈവം; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്‌

ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ബോക്സിംഗ് റിംഗില്‍ മിന്നും പ്രകടനമാണ് മേരി കോം കഴിഞ്ഞ ദിവസം കാഴ്ചവെച്ചത്. ബോംക്സിംഗ് റിംഗില്‍ ഒരു പറ്റം റെക്കോര്‍ഡ് കൂടിയാണ് ഈ 35 കാരി കൊയ്തെടുത്തത്.

നിങ്ങളുടെ അമ്മ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്വന്തം മക്കളോട് തുറന്ന് പറയാന്‍ ധൈര്യം കാണിച്ച മേരി കോം ആര്‍ത്തവമുള്ള കായിക ദൈവമാണെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് കായിക അദ്ധ്യാപകനായ യാക്കോബ് തോമസ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് യാക്കോബ് തോമസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

 ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ബോക്‌സിംഗ് കളിച്ചാല്‍ സ്ത്രീകളുടെ മുലയ്ക്ക് പ്രശ്നമുണ്ടാകും എന്നു പറഞ്ഞ് യൂറോപ്പിലൊരുകാലത്ത് സ്ത്രീകളെ വിലക്കിയിരുന്നത്രേ. സ്ത്രീകള്‍ വന്‍തോതില്‍ ബോക്സിംഗിലേക്ക് വന്നത് തടയാനാണ് ഇത്തരമൊരു വിലക്ക് കൊണ്ടുവന്നതെന്ന് വസ്തുത. ഏതായാലും ആ ആചാരമിപ്പോളില്ല എന്നറിയാം.

ഇവിടെ പരിപാവനമായ ഇന്ത്യന്‍ സംസ്‌കാരമനുസരിച്ച്‌ മക്കളെയും നോക്കി വീട്ടിലിരിക്കേണ്ട ‘ഒരമ്മ’യാണ് തന്‍റെ കരിയറിനെ നിരന്തരം പൊളിച്ചെഴുതി ബോക്സിംഗില്‍ നേട്ടങ്ങളുടെ കൂമ്പാരമൊരുക്കുന്നത്. ഇവരെക്കുറിച്ചൊക്കെ നമുക്ക് എന്തുപറയാനുണ്ട്? സച്ചിന്‍ ദൈവമാണെന്നു പറയുന്ന ഫാന്‍സുകളൊക്കെ ഇവരെക്കുറിച്ച്‌ എന്തൊക്കെ പറയും?

ഏതായാലും കുടുംബത്തിനേക്കാള്‍ വലുത് കരിയറാന്നു പറയുന്ന മേരി കോം ‘ദൈവ’മാണെന്ന് പറയാം. ആര്‍ത്തവമൊക്കെയുള്ള ഒരു കായിക ദൈവം.

prp

Related posts

Leave a Reply

*