കൊച്ചി: സിനിമികളിലെ നായക സങ്കല്‍പത്തിന് അല്‍പം മാറ്റിവന്നെങ്കിലും ഒരിക്കലും മാറാത്തവരാണ് നായികമാര്‍. നായകന്‍ എങ്ങിനെയും ആയിക്കോട്ടെ പക്ഷെ നായിക സുന്ദരിയായിരിക്കണമെന്നത് സിനിമകളിലെ അലിഖിത നിയമമാണ്. നാട്ടിന്‍പുറത്താണെങ്കിലും നായികയെ അണിയിച്ചൊരുക്കി അന്യഗ്രഹ ജീവികളെ പോലെ ആക്കിയെടുക്കും. പഴയകാല നായികമാരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ നായികമാര്‍. നായികയെ അങ്ങനെ തന്നെയൊരു പ്ലാസ്റ്റിക് പാവയാക്കി കളഞ്ഞു മുഖ്യധാരാ സിനിമയെന്ന് ചൂണ്ടിക്കാണിക്കുകയാണ്. ആര്‍.ജെ സലിം. മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിലാണ് ഇന്നത്തെ നായികമാരെക്കുറിച്ച് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ […]
Tag: facebook post
അമരത്തിരിക്കാന്‍ ടോവിനോയുണ്ട്, അണിയത്തിരിക്കാന്‍ നായികയെ വേണം…
ടൊവിനോ നായകനാകുന്ന ‘ആരവം’ എന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ നായികയ്ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ്. മഞ്ജുവാര്യര്‍ തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടതാണ് ഈ വിവരം. മഞ്ജുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് അമരത്തിരിക്കാന്‍ ടോവിനോയുണ്ട്. അണിയത്തിരിക്കാന്‍ നായികയെ വേണം. വയസ്സ് 16നും 20നും ഇടയില്‍. എഡിറ്റ് ചെയ്യാത്തതും മേക്കപ്പ് ഉപയോഗിക്കാത്തതുമായ 3 ഫോട്ടോകളും സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും ഫോണ്‍ നമ്പരും ബയോഡാറ്റയോടൊപ്പം മാര്‍ച്ച് 20ന് മുന്‍പായി ഈ കാണുന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കുക. aaravamheroine@gmail.com . ജിത്തു അഷറഫ് […]
സിനിമാക്കാരന്‍ ക്രെഡിറ്റ് ആവശ്യപ്പെട്ട് പറ്റിച്ചു; മിനിയുടെ പേപ്പര്‍ പേനകള്‍ സോഷ്യല്‍ മീഡിയയില്‍ വെെറല്‍
കൊച്ചി: സ്വന്തമായി നിര്‍മ്മിച്ച പേപ്പര്‍ പേനയ്ക്ക് ആവശ്യക്കാരെ അന്വേഷിച്ചുകൊണ്ടുള്ള യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. നെടുമ്പാശ്ശേരി സ്വദേശി മിനി ചാക്കോ പുതുശ്ശേരി ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമാ മേഖലയിലെ ഒരാവശ്യക്കാരനു വേണ്ടിയാണ് മിനി പേന നിര്‍മ്മിച്ചത്. എന്നാല്‍ നിര്‍മ്മിച്ച് കഴിഞ്ഞപ്പോള്‍ ക്രെഡിറ്റ് കൊടുക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മിനി തയ്യാറായില്ല. തുടര്‍ന്നാണ് മിനി ഫേസ്ബുക്കിലൂടെ പേനകള്‍ക്ക് ആവശ്യക്കാരെ അന്വേഷിച്ച് പോസ്റ്റിട്ടത്. ഫേസ്ബുക്ക് പോസ്റ്റ് 8 രൂപയുടെ അയ്യായിരത്തോളം പേനകള്‍ സ്റ്റോക്കുണ്ട്. സിനിമ ഫീല്‍ഡില്‍ ഉള്ള ഒരാള് […]
മിശ്രവിവാഹം തടയാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്ത് മലയാളം ടെലിവിഷന്‍ അവതാരിക
തിരുവനന്തപുരം: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാൻ തീരുമാനിച്ച രണ്ട് മതവിഭാഗങ്ങളിൽപ്പെട്ട യുവതീയുവാക്കളുടെ വിവാഹം തടയാനാവശ്യപ്പെട്ട് ടെലിവിഷൻ അവതാരകയായ ശ്രീജ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്. വിവാഹത്തിന് മുന്നോടിയായി സബ് രജിസ്ട്രാർ ഓഫീസിൽ പതിച്ച നോട്ടീസിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇവർ പോസ്റ്റിട്ടിരിക്കുന്നത്. യുവാവിന്‍റെയും യുവതിയുടേയും ചിത്രങ്ങളും വിലാസവും അടങ്ങുന്ന നോട്ടീസ് പങ്കിട്ടതിന് ശേഷം ഹിന്ദു ഹെൽപ്പലൈൻ എന്ന സംഘടനയെ ഈ വിവരം അറിയിക്കണമെന്നാണ് ശ്രീജ നായരുടെ ആഹ്വാനം. സന്ദീപ് എന്നൊരാളുടെ സ്റ്റാറ്റസ് പകർത്തിയതാണെന്നാണ് പോസ്റ്റിൽ നിന്നുള്ള സൂചന. ശാസ്തമംഗലം സബ് രജിസ്ട്രാർ […]
‘സേഫ് സോണിലിരുന്ന് സോഷ്യല്‍ മീഡിയ വഴി പോര്‍ വിളി മുഴക്കുന്നവര്‍ക്ക് അറിയില്ല അവരുടെ ഉള്ളിലെ തീ’; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: അതിര്‍ത്തിയില്‍ നിന്നും അശാന്തിയുടെ വാര്‍ത്തകളാണ് പുറത്തു വരുന്നത്. തീവ്രവാദത്തിന് വെള്ളവും വളവും നല്‍കുന്ന പാക് നിലപാട് യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് വഴിതെളിക്കുന്നത്. സോഷ്യല്‍ മീഡിയയിലടക്കം പാകിസ്ഥാനെതിരെയുള്ള പോര്‍വിളികള്‍ വേണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തില്‍ ഓരോ യുദ്ധമുഖങ്ങളും നമുക്ക് സമ്മാനിക്കുന്ന നഷ്ടങ്ങള്‍ എന്തെന്നും അതിന്‍റെ ആഘാതം അത്രത്തോളമായിരിക്കുമെന്നും കുറിക്കുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ”യുദ്ധം തുടങ്ങിയിട്ടില്ല… ഗാലറിയിലിരുന്ന് കളി കാണുന്ന ഇന്ത്യക്കാരും പാക്കിസ്ഥാനികളും ട്വിറ്ററില്‍ ആക്രോശിച്ചിട്ടും യുദ്ധം തുടങ്ങിയിട്ടില്ല. ഹാഷ് ടാഗുകളുപയോഗിച്ച്, ആവേശം […]
മമ്മൂട്ടി നട്ടെല്ലിന്‍റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്നവന്‍; കോണ്‍ഗ്രസ് നേതാവിന്‍റെവിമര്‍ശനത്തിന് തെറിവിളിയുമായി ആരാധകര്‍
മലപ്പുറം: ഫെയ്‌സ്ബുക്കിലൂടെ നടന്‍ മമ്മൂട്ടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിന് ഫാന്‍സുകാരുടെ ചീത്തവിളി. മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. പി നൗഷാദ് അലിയ്ക്ക് നേരെയാണ് സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം നടക്കുന്നത്. ഇത് സംബന്ധിച്ച് താന്‍ പോലീസില്‍ പരാതി നല്‍കിയെന്ന് നൗഷാദ് അലി ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ഫെസ്ബുക്കില്‍ ഒരുപോസ്റ്റ് ഇട്ടതിന് ശേഷം അദ്ദേഹത്തിന്‍റെ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്‍റെ ഭാര്യയും കുട്ടികളുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയാണെന്ന് നൗഷാദ് വ്യക്തമാക്കി. നൗഷാദിന്‍റെ […]
‘യുദ്ധം എന്ന് കേൾക്കുമ്പോൾ ദയവു ചെയ്ത് ആർപ്പുവിളിക്കരുത്’; കാശ്മീരിൽ കഴിയുന്ന ഒരു മലയാളി യുവാവിന്‍റെ അഭ്യർത്ഥന
യുദ്ധം എന്ന് കേൾക്കുമ്പോള്‍ ആര്‍പ്പുവിളിക്കുന്നവരോട് കാശ്മീരിൽ കഴിയുന്ന ഒരു മലയാളി യുവാവിന്‍റെ അഭ്യർത്ഥന. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. യുദ്ധം മുന്നില്‍ കണ്ടു കഴിയുന്ന ഒരു കൂട്ടം യുവാക്കളുടെ കൂടെ ഞാനും എന്ന തലക്കെട്ടോടെയാണ് പ്രണബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രണബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാശ്മീര്‍: യുദ്ധം മുന്നിൽ കണ്ട് ഭയന്നു നിൽക്കുന്ന ഒരു കൂട്ടം ജനതയുടെ ഒപ്പം ഞാനും. ചാനലുകളിൽ വരുന്ന വാർത്തകളിലെ സ്കോർബോർഡ് നോക്കി കൈയ്യടിക്കാനും ജയ് വിളിക്കാനും […]
ബ്രാഹ്മണ കുടുംബങ്ങളിലെ അച്ചാറുകള്‍; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
ബ്രാഹ്മണ കുടുംബങ്ങളിലെ അച്ചാറുകള്‍ എന്ന പേരില്‍ പരസ്യവാചകമെഴുതിയതിന് സോഷ്യല്‍ മീഡിയ പൊങ്കാല. അനുരാജ് ഗിരിജ എന്ന യുവാവ് ഈ വിഷയം പറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു.’ബ്രാഹ്മണ കുടുംബങ്ങളില്‍ നിര്‍മിച്ച അച്ചാറുകള്‍, വറ്റലുകള്‍, കറിക്കൂട്ടുകള്‍ എന്നിവ ഇവിടെ ലഭ്യമാണ്..’ ഒരു വില്‍പ്പന സ്റ്റാളിന് മുന്നിലെ ഈ വാചകത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും കുറിപ്പുകളും നിറയുകയാണ്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം: Unique Selling Point അഥവാ USP എന്നൊരു സംഗതിയുണ്ട്. ഒരു പ്രോഡക്റ്റിനെ മാര്‍ക്കറ്റിലുള്ള […]
സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടിക്കെന്തു സാംഗത്യം?; സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ അഡ്വ: ജയശങ്കര്‍
തിരുവനന്തപുരം: സാംസ്‌കാരിക നായകന്‍മാര്‍ക്കെതിരെ രൂക്ഷമായി വിമര്‍ശനവുമായി അഡ്വ: ജയശങ്കര്‍. അവരുടെ നാവും നട്ടെല്ലും പാര്‍ട്ടി ഓഫീസില്‍ പണയത്തിലാണ്. ലോക്കല്‍ സെക്രട്ടറി പച്ചക്കൊടി കാണിച്ചാലേ പ്രതികരിക്കാന്‍ നിവൃത്തിയുള്ളൂവെന്നാണ് അഡ്വക്കേറ്റ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. അഡ്വക്കേറ്റ് ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടിക്കെന്തു സാംഗത്യം?….തൃശൂരെ ഏതാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടിയുമേന്തി സാഹിത്യ അക്കാദമിയിലേക്കു പ്രകടനം നടത്തി. ചെയര്‍മാന്‍ അതേറ്റുവാങ്ങാന്‍ വൈമനസ്യം പ്രകടിപ്പിച്ചതു കൊണ്ട് അദ്ദേഹത്തിന്‍റെ കാറിനു മേല്‍ വാഴപ്പിണ്ടി സമര്‍പ്പിച്ചു കൃതാര്‍ത്ഥരായി. കാസര്‍കോട് ജില്ലയില്‍ രണ്ടു […]
സ്ത്രീ അനുഭവിക്കുന്ന അപമാനത്തിനും സുരക്ഷിതമില്ലായ്മയ്ക്കും മാപ്പപേക്ഷ പരിഹാരമല്ല; അലന്‍സിയറിനെതിരെ ഡബ്ല്യൂ.സി.സി
കൊച്ചി: തനിക്കെതിരെ മീ ടു ആരോപണം ഉന്നയിച്ച നടി ദിവ്യാ ഗോപിനാഥിനോട് അലന്‍സിയര്‍ മാപ്പ് പറഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഡബ്ല്യൂ.സി.സി. അലന്‍സിയറിന്‍റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്‍റെ ചെറിയൊരു ആംഗ്യ പ്രകടനമായി വിലയിരുത്തുന്നുവെന്നും അത്തരം അപമാനകരമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പ്രധാനമാണെന്നും ഡബ്‌ള്യൂ.സി.സി ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ ചിത്രീകരണത്തിനിടെ അലന്‍സിയര്‍ മോശമായി പെരുമാറിയെന്ന് നടി ദിവ്യ ഗോപിനാഥ് രംഗത്തു വരികയും, വിഷയം വലിയ ചര്‍ച്ചക്ക് വഴിവെക്കുകയും ചെയ്തിരുന്നു. വെളിപ്പെടുത്തലിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് വിവിധ ഇടങ്ങളില്‍ നിന്നായി അലന്‍സിയര്‍ക്കെതിരെ ഉയര്‍ന്നത്. […]










