തൃശൂര്‍: അച്ഛനെ നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആദരിച്ച ദിവസം മകളാണെന്ന് പറയരുതെന്ന് ദീപാ നിശാന്ത് പറഞ്ഞിരുന്നുവെന്ന വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരെയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ദീപാ നിശാന്ത് രംഗത്ത്. ഞാന്‍ ജനിച്ചു വളര്‍ന്ന ഒരു നാട്ടില്‍ എന്‍റെ അച്ഛനെ ആദരിക്കുന്ന ദിവസം മകളെന്ന് പറയരുതെന്ന് ഇയാളോട് പറയേണ്ട ആവശ്യം എനിക്കെന്താണെന്ന് ദീപാ നിശാന്ത് ചോദിക്കുന്നു. അനില്‍ അക്കരെയുടെ മെസഞ്ചര്‍ ചാറ്റ് സന്ദേശം പുറത്തുവിട്ടാണ് ദീപാ നിശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റ് ഇയാളാണ് ഞങ്ങളുടെ എം എല്‍ […]
Tag: facebook post
ഇത് സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പല്ല, ലോക്‌സഭ തെരഞ്ഞെടുപ്പാണ്; രമ്യ ഹരിദാസിനെ വിമര്‍ശിച്ച് ദീപ നിഷാന്ത്
തൃശൂര്‍: രമ്യ ഇത് സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പ് അല്ല, ലോക്‌സഭ തെരഞ്ഞെടുപ്പാണ്. പറയുന്നത് എഴുത്തുകാരിയും കോളേജ് അധ്യാപികയുമായ ദീപ നിഷാന്ത് ആണ്. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പരസ്യവാചകങ്ങളെ വിമര്‍ശിച്ചാണ് ദീപ രംഗത്ത് വന്നിരിക്കുന്നത്. രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോക്‌സഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവും എന്നാണ് അവകാശവാദം. എന്നാല്‍ സിപിഐ നേതാവായിരുന്ന ഭാര്‍ഗവി തങ്കപ്പന്‍ 1971ല്‍ അടൂരില്‍ നിന്ന് ലോക്സഭാംഗമായത് മറന്നുപോയോ എന്ന് ദീപ നിശാന്ത് ചോദിക്കുന്നു. […]
ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി കേരള പോലീസ്
തിരുവനന്തപുരം: ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി കേരള പോലീസ്. ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണമെന്നും 2018 ഡിസംബര്‍ മുതല്‍ ഡ്രോണുകള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഡ്രോണ്‍ ക്യാമറകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; തന്ത്രപ്രധാന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. 2018 ഡിസംബര്‍ മുതല്‍ ഡ്രോണുകള്‍ക്ക് […]
വയനാട്ടില്‍ ഏത് കുറ്റിച്ചൂല്‍ മത്സരിച്ചാലും ജയിക്കും എന്ന് അജയ് തറയില്‍ പറഞ്ഞപ്പോള്‍ ഇത്രയും കരുതിയില്ല: അഡ്വ. ജയശങ്കര്‍
കൊച്ചി: ഭാവി പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്ന പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യു.പിയിലെ അമേത്തിക്ക് പുറമേ കേരളത്തിലെ വയനാട് മണ്ഡലത്തിലും മത്സരിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നിട്ട് മണിക്കൂറുകള്‍ മാത്രമാണ് ആയത്. ഇതിനകം ഈ വാര്‍ത്ത കാട്ടുതീപോലെ രാഷ്ട്രീയ മണ്ഡലങ്ങളിലും, സോഷ്യല്‍ മീഡിയയിലും തരംഗമാവുകയാണ്. രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.ജയശങ്കറും രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ മുന്‍പ് പറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വയനാട്ടില്‍ ഏത് കുറ്റിച്ചൂല്‍ മത്സരിച്ചാലും ജയിക്കുമെന്ന […]
മൂന്ന് മാസം ജയിലില്‍ കിടന്നാലും ജയരാജനെതിരായ പോസ്റ്റ് പിന്‍വലിക്കില്ല: ഷാഫി പറമ്പില്‍
തിരുവവനന്തപുരം: ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വടകര സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജന്‍റെ വക്കീല്‍ നോട്ടീസ്. മൂന്ന് ദിവസത്തിനകം പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. എന്നാല്‍, മൂന്ന് ദിവസം കൊണ്ടല്ല മുപ്പത് കൊല്ലം കൊണ്ടും പോസ്റ്റ് പിന്‍വലിക്കില്ലെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ലമെന്‍റ് കാലന്മാര്‍ക്ക് ഇരിക്കാനുള്ള ഇടമല്ലെന്നായിരുന്നു ഷാഫി ജയരാജനെതിരെ പറഞ്ഞത്. ഇതിനെതിരെയാണ് ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം മൂന്ന് ദിവസം കൊണ്ടല്ല 30 കൊല്ലം […]
‘ചുറ്റിക കൊണ്ടടിച്ചാല്‍ മസ്തിഷ്ക മരണം സംഭവിക്കില്ല’; ജോസഫിലെ തെറ്റ് ചൂണ്ടിക്കാട്ടി ഡോക്ടര്‍ ഷിംന അസീസ്
അവയവദാന രംഗത്തെ തട്ടിപ്പുകളെ തുറന്ന് കാട്ടിയ ചിത്രമാണ് ജോജു ജോര്‍ജ് നായകനായ ജോസഫ് എന്ന ചിത്രം. പ്രദര്‍ശനത്തിന് എത്തിയത് മുതല്‍ മെഡിക്കല്‍ രംഗത്തുള്ളവര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. എല്ലാം നഷ്ടമായി ജീവിതത്തില്‍ വെളിച്ചം കാത്തിരിക്കുന്ന ചില ജീവിതങ്ങളുടെ കൊങ്ങയ്ക്ക് പിടിക്കുന്നതാണ് സിനിമയുടെ ക്ലൈമാക്സ് എന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്. പോസ്റ്റിന്‍റെ പൂര്‍ണരൂപം കുഞ്ഞുപ്രായത്തില്‍ ലാലേട്ടന്‍റെ ‘നിര്‍ണ്ണയം’ കാണുമ്പോഴാണെന്ന് തോന്നുന്നു ആദ്യമായി ഈ ‘കിഡ്‌നി അടിച്ചുമാറ്റല്‍’ സൂത്രം കാണുന്നത്. കഴിഞ്ഞേന്‍റെ മുന്നത്തെ ആഴ്‌ച ഒരു ചങ്ങായി ഒരിടത്ത് […]
ചൂടു കൂടുമ്പോള്‍ വീട്ടിലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടോ?; മുരളി തുമ്മാരുകുടി എഴുതുന്നു
കൊച്ചി: ‘താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരപകടം നിങ്ങളുടെ വീടുകളില്‍ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതില്‍ കൂടുമ്പോള്‍ പാചകത്തിന് ഉപയോഗിക്കുന്ന എല്‍.പി.ജി സിലിണ്ടറില്‍ മര്‍ദ്ദം കൂടുകയും ഒരു ബോംബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്’ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പിലുമടക്കം പ്രചരിക്കുന്ന ഒരു സന്ദേശമാണിത്. എന്നാല്‍ ഇതിന് പിന്നിലെ സത്യം എന്തെന്ന് പറയുകയാണ് ഐക്യരാഷ്‌ട്ര സഭയിലെ ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം- ‘എല്‍ പി […]
‘നവോത്ഥാന നമ്പര്‍ 1 എന്ന് ഉദ്ഘോഷിക്കുന്ന കേരളത്തില്‍ അവളുടെ വിലാപങ്ങളും ഉയര്‍ന്നുകാണില്ലേ?: ശ്രീയ രമേശ്
തിരുവനന്തപുരം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി നടി ശ്രീയ രമേശ്. സംഭവത്തെ കുറിച്ച് സമൂഹത്തില്‍ കനത്തുവരുന്ന മൗനം വേദനിപ്പിക്കുന്നുവെന്നും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതുകൊണ്ടാണോ പെണ്‍കുട്ടിയെ കാണാതായ സംഭവത്തെ ഗൗരവത്തോടെ കാണാന്‍ സര്‍ക്കാരും നേതാക്കളും തയ്യാറാകത്തതെന്നും നടി ഫേസബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. കുറിപ്പിന്‍റെ പൂര്‍ണരൂപം ജീവിതത്തിന്‍റെ വര്‍ണ്ണങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയ പതിമൂന്നുകാരിയായ രാജസ്ഥാന്‍കാരി പെണ്‍കുട്ടിയെ കൊല്ലത്തുനിന്നും തട്ടിക്കൊണ്ടു പോയിരിക്കുന്നു. ഇതര ദേശങ്ങളിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയും, സ്തീകളോടും കുട്ടികളോടും ഉള്ള ക്രൂരതയ്ക്കെതിരെയും പ്രതിഷേധം ഉയര്‍ത്തുന്ന […]
എടിഎം കാർഡ് തട്ടിപ്പ് തടയാൻ ഡിസേബിൾ സൗകര്യവുമായി ബാങ്കിങ് ആപ്പുകൾ
ന്യൂഡല്‍ഹി: എടിഎം കാർഡിലെ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ഇത്തരം തട്ടിപ്പുകൾ തടയാൻ എടിഎം കാർഡുകൾ ഉപയോഗത്തിന് ശേഷം ഡിസേബിൾ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എ ടി എം കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ നിയന്ത്രിക്കാനും താൽക്കാലികമായി നിര്‍ത്തിവയ്ക്കാനും സംവിധാനമുണ്ട്. ആപ്ലിക്കേഷനുകളിൽ സർവ്വീസ് റിക്വസ്റ്റ് എന്ന ഓപ്ഷനിൽ നിന്നും എ ടി എം ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മാനേജ് കാർഡ് എന്ന ഓപ്ഷനിൽ പോയാൽ നിലവിൽ ആവശ്യമില്ലാത്ത […]
മാണിസാറും മോനും കൂടി പാവം പിജെ ജോസഫിനെ ഒതുക്കി: അഡ്വ ജയശങ്കര്‍
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. മാണിസാറും മോനും കൂടി പാവം പി.ജെ ജോസഫിനെ ഒതുക്കി. മൂന്നാം യു.പി.എ സര്‍ക്കാരില്‍ ജോസ് കെ മാണി സഹമന്ത്രിയാകുമെന്ന് ജാതകത്തിലുണ്ട്. അതിനു ടാങ്കു വെക്കാന്‍ ഔസേപ്പച്ചനെയല്ല ഒരുത്തനെയും അനുവദിക്കില്ലെന്ന് ജയശങ്കര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം തോമസ് ചാഴിക്കാടനാണ് കോട്ടയത്ത് നമ്മുടെ സ്ഥാനാർഥി. ചിഹ്നം രണ്ടില. മാണിസാറും മോനും കൂടി പാവം പിജെ ജോസഫിനെ ഒതുക്കി. അതിയാന്‍റെ സീനിയോറിറ്റിയും […]









