മൂന്ന് ദിവസമായി ഓഫീസിലെത്തുന്നില്ല: ഔദ്യോഗിക ആവശ്യത്തിനാണ് ഒറീസയിലേക്ക് പോകുന്നുവെന്ന് ബെഹ്‌റ

തിരുവനന്തപുരം: കേരളത്തില്‍ മോന്‍സണ്‍ തട്ടിപ്പ് വിവാദം ചൂടുപിടിക്കുമ്ബോള്‍ ഔദ്യോഗിക ആവശ്യത്തിനാണ് ഒറീസയിലേക്ക് പോകുന്നുവെന്ന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ. മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദം കൊഴുക്കുമ്ബോളാണ് ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് ഔ​ദ്യോ​ഗിക വിവരം പുറത്ത് വരുന്നത്. ഒറീസയില്‍ അഭിമുഖ പരീക്ഷക്കു വേണ്ടി പോകുന്നുവെന്നാണ് വിവരം. മൂന്ന് ദിവസമായി ബെഹ്റ ഓഫീസിലെത്തുന്നില്ല എന്നും അദ്ദേഹം അവധിയിലാണ് എന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. വിവാദത്തിലായ പശ്ചാത്തലത്തില്‍ മോന്‍സന്‍ മാവുങ്കല്‍ കേസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയെങ്കിലും ബെഹ്റയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് […]

രാത്രി യാത്ര ചെയ്ത പെണ്‍കുട്ടികളെ അധിക്ഷേപിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

രാത്രികാലങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അധിക്ഷേപവും ആക്രമണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ആര്യ എന്ന പെണ്‍കുട്ടിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ആവുകയാണ് . യുവ വനിതാ ഡോക്ടറാണ് ആര്യ. ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇന്ന് രാത്രി DAMS ഇലെ ക്ലാസ് കഴിഞ്ഞു തമ്പാനൂരില്‍ നിന്നും കയറിയ kl15 788 nagercoil fast passenger ബസ്സില്‍ ഉണ്ടായ ഒരു ദുരനുഭവം. രാത്രി ബസ്സില്‍ ഒറ്റയ്ക്ക് കയറാന്‍ സ്വതവേ ധൈര്യമില്ലാത്ത ഞാന്‍ ക്ലാസ്സില്‍ കൂടെയുണ്ടായിരുന്ന രണ്ടു ചേച്ചിമാരും […]

‘അദ്ദേഹം ശരീരം മറച്ചശേഷമേ പുറത്തിറങ്ങൂ, എന്നിട്ടും അദ്ദേഹം പീഡിപ്പിക്കപ്പെട്ടാല്‍ അത് വിധിയാണ്’; യുവതിയുടെ കുറിപ്പ്

സ്ത്രീകള്‍ പര്‍ദ്ദയണിയുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ യുവാവ് പര്‍ദ്ദയണിഞ്ഞാലോ. പര്‍ദ്ദ ധരിച്ചിരിക്കുന്ന ഭര്‍ത്താവിനൊപ്പം പോസ് ചെയ്ത യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. ഇതെന്ത് കഥ എന്ന് നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍, യുവതി പറയുന്നത് കേള്‍ക്കൂ.. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ ഇതാണ് എന്‍റെ സുന്ദരനായ ഭര്‍ത്താവ്. അദ്ദേഹം എത്ര സുന്ദരനാണെന്ന് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല, കാരണം അതെന്‍റെ മത്രം അവകാശമാണ്. അവന്‍റെ എല്ലാം, നേട്ടങ്ങള്‍, സ്വപ്നങ്ങള്‍, അവന്‍റെ ജീവിതത്തിലെ എല്ലാം എനിക്ക് അവകാശപ്പെട്ടതാണ്. മറ്റാരുടെ ദൃഷ്ടിയും അവനുമേല്‍ ഹറാമാണ്. […]

‘ഏറെ പറയാനുണ്ട് സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെപ്പറ്റി’;​ വൈറലായി നടിയുടെ ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി: ഒരു സാധാരണ രാഷ്‌ട്രീയ നേതാവിനെ വിമര്‍ശിക്കുന്നതു പോലെ സുരേഷ് ഗോപിയെ വിമര്‍ശിക്കരുതെന്ന് നടി ലക്ഷ്മി പ്രിയ. സ്വന്തം പോക്കറ്റില്‍ നിന്ന് പൈസയെടുത്ത്‌ സമൂഹത്തിനു വേണ്ടി നന്മ ചെയ്യുന്നയാളാണ് സുരേഷ് ഗോപിയെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്കില്‍ കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ‘രണ്ടുമൂന്ന് ദിവസമായി ആകെ മനപ്രയാസമാണ്. ആ കുഞ്ഞുമോന്‍ എപ്പോഴും കണ്‍മുന്നില്‍. പിന്നെ സ്‌നേഹിച്ച്‌ കൂടെ നിര്‍ത്തുന്നവര്‍ തരുന്ന മുറിവുകള്‍ (അതു വര്‍ഷങ്ങളായി എന്‍റെ ഒരു ശാപമാണ്, ആരെ സ്‌നേഹിച്ച്‌ ആത്മാര്‍ത്ഥതയോടെ നിന്നാലും മൂന്നിന്‍റെ അന്ന് […]

ടി.വി അനുപമ അവര്‍ക്കിപ്പോള്‍ അനുപമ ക്ലിന്‍സണ്‍ ജോസഫായി; വൈറലായൊരു കുറിപ്പ്

തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തി അയ്യപ്പന്‍റെ പേരില്‍ വോട്ടു ചോദിച്ചതിന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച വിഷയത്തില്‍ വലിയ പ്രതിഷേധമാണ് ജില്ലാ കലക്ടര്‍ ടി.വി അനുപമയ്‌ക്കെതിരെ ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായത്. സോഷ്യല്‍ മീഡിയയിലൂടെ വലിയ ആക്ഷപങ്ങള്‍ക്ക് കളക്ടര്‍ക്ക് നേരിടേണ്ടി വന്നു. അതേസമയം അനുപമയ്‌ക്കെതിരെ വര്‍ഗ്ഗീയ ആക്രമണങ്ങള്‍ക്കെതിരെ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് എഴുതിയ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു ഡോക്ടര്‍ നെല്‍സന്‍റെ പ്രതികരണം. പോസ്റ്റിന്‍റെ പൂര്‍ണ രൂപം: കമല്‍ അല്ല അവര്‍ക്കയാള്‍ കമാലുദ്ദീനാണ്. വിജയ് […]

അമിക്കസ് ക്യൂറി അമേരിക്കന്‍ ഏജന്‍റ്; സര്‍ക്കാരിനെ ട്രോളി ജയശങ്കര്‍

തിരുവനന്തപുരം: പ്രളയം മനുഷ്യനിര്‍മിതമെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സര്‍ക്കാരിനെ പരിഹസിച്ച്‌ അഡ്വ. ജയശങ്കര്‍. അമിക്കസ് ക്യൂറി അമേരിക്കന്‍ ഏജന്‍റാണ്. കേരളത്തിലെ ഇടതുപക്ഷ പുരോഗമന മതേതര സര്‍ക്കാരിനെ അട്ടിമറിക്കാനും അതുവഴി നവോത്ഥാനത്തെ പുറകോട്ടടിക്കാനുമുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ദുര്‍ഭഗ സന്തതിയാണ് ഈ റിപ്പോര്‍ട്ടെന്നാണ് ജയശങ്കറിന്‍റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി! ഈ തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോര്‍ട്ട്. അതും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ […]

സുരേഷ് ഗോപി ആട്ടിന്‍ തോലിട്ട ചെന്നായ, പത്തരമാറ്റ് അവസരവാദി; എം.എ നിഷാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

തിരുവനന്തപുരം: തൃശ്ശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച്‌ സംവിധായകന്‍ എം.എ നിഷാദ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി പത്തരമാറ്റ് അവസരവാദിയാണെന്നും, തനിക്കിനിയൊരു ജന്മമുണ്ടെങ്കില്‍ ബ്രാഹ്മണനായി ജനിച്ചാല്‍ മതിയെന്ന മുന്‍ താരത്തിന്‍റെ പരസ്യപ്രസ്താവന മാത്രം മതി അയാളിലെ സവര്‍ണ്ണമനസിന്‍റെ ആഴം അളക്കാനെന്നും എം.എ നിഷാദ് പറഞ്ഞ് വച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം സുരേഷ് ഗോപി മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍……. താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ആദ്യമല്ല. അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്….. പണ്ടൊരു സരസനായ […]

‘മോഹന്‍ലാല്‍ അഭിനയം നിര്‍ത്തണം, ലൂസിഫര്‍ കണ്ട് ഉറക്കം വന്നു’; വിമര്‍ശകയ്ക്ക് മറുപടിയുമായി പ്രൊഡക്ടഷന്‍ കണ്‍ട്രോളര്‍

ലൂസിഫര്‍ കണ്ട് ഉറക്കം വന്നെന്നും സിനിമ മോശമാണെന്നും വിമര്‍ച്ചയാള്‍ക്ക് മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. മോഹന്‍ലാലിനോട് അഭിനയം നിര്‍ത്താന്‍ പറഞ്ഞ ഇവരോട് മറുപടി പറയേണ്ട ഭാഷ ഇതല്ലെന്നും തന്‍റെ മാന്യത അതിനനുവദിക്കുന്നില്ലെന്നും സിദ്ധു പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സിദ്ധു പ്രതികരിച്ചിരിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം എന്തിനെയും ഏതിനെയും വിമര്‍ശിക്കുന്ന രീതി എനിക്കില്ല എന്നാണ്, ലൂസിഫര്‍ സിനിമയെ ക്രിട്ടിസൈസ് ചെയ്ത, എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ നിരൂപക പറയുന്നത്. എന്തിനും ഏതിനും മറുപടിപറയുന്ന രീതി എനിക്കുമില്ല. ലൂസിഫര്‍ ഒരു മഹത്തായ […]

രാഹുല്‍ അമൂല്‍ ബേബി തന്നെ, ഇരിക്കുന്ന കൊമ്പില്‍ കോടാലി വയ്ക്കുന്ന ബുദ്ധിയെന്ന് വിഎസ്

തിരുവനന്തപുരം: ഇരിക്കുന്ന കൊമ്പില്‍ കോടാലി വയ്ക്കുന്ന ബുദ്ധിയാണ് രാഹുല്‍ ഗാന്ധിക്കെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. അതുകൊണ്ടാണ് രാഹുലിനെ താന്‍ അമൂല്‍ ബേബിയെന്നു വിളിച്ചു കളിയാക്കിയതെന്ന്ന്നും ആ വിളി ഇപ്പോഴും പ്രസക്താണെന്നും വിഎസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വിഎസ് അച്യുതാനന്ദന്‍റെ കുറിപ്പ് മുമ്പൊരിക്കല്‍ രാഹുല്‍ ഗാന്ധിയെ ഞാന്‍ അമുല്‍ പുത്രന്‍ എന്ന് വിളിച്ച്‌ കളിയാക്കുകയുണ്ടായി. അത് ഞാന്‍ വെറുതെ പറഞ്ഞതായിരുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികള്‍ മനസ്സിലാക്കാതെ, ശിശുസഹജമായ അതി വൈകാരികതയോടെ സാഹചര്യങ്ങളെ സമീപിക്കുന്നതുകൊണ്ട് പറഞ്ഞതായിരുന്നു. മദ്ധ്യ […]

ഞാനീ കളിയില്‍നിന്നു പിന്‍വാങ്ങുകയാണ്; സോഷ്യല്‍മീഡിയ യുദ്ധം മതിയാക്കി ദീപാ നിശാന്ത്

തൃശൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ വാഗ്വാദങ്ങളില്‍നിന്നു പിന്‍വാങ്ങുകയാണെന്ന് എഴുത്തുകാരി ദീപാ നിശാന്ത്. കൃത്യമായി തെരഞ്ഞെടുപ്പുചട്ടങ്ങള്‍ നിലനില്‍ക്കുന്ന ഒരു നാട്ടില്‍, പ്രചരണായുധമാക്കരുതെന്ന് കര്‍ശന താക്കീതുള്ള ഒരു വിശ്വാസത്തിന്‍റെ പേരും പറഞ്ഞ് വോട്ടഭ്യര്‍ത്ഥന നടത്തിയതിനെതിരെയാണ് താന്‍ വിമര്‍ശനമുന്നയിച്ചതെന്ന് ദീപാ നിശാന്ത് പറഞ്ഞു. ദീപയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഞാനൊരു പാര്‍ട്ടി കുടുംബത്തില്‍ നിന്നും വരുന്ന ആളല്ല. ആ പ്രയോഗം തന്നെ തെറ്റാണെന്നറിയാം. മനപ്പൂര്‍വ്വം ഉപയോഗിച്ചതാണ്. ഒരുതരത്തിലുള്ള രാഷ്ട്രീയ പാരമ്പര്യവും ഞാന്‍ എവിടെയും അവകാശപ്പെട്ടിട്ടില്ല. […]