പരാതി വൈകിയെന്ന ബിഷപ്പിന്‍റെ വാദം ശരിയല്ലെന്ന് കന്യാസ്ത്രീയുടെ കുടുംബം

കോട്ടയം: പരാതി വൈകിയെന്ന ബിഷപ്പിന്‍റെ വാദം ശരിയല്ലെന്ന് കന്യാസ്ത്രീയുടെ കുടുംബം. ജലന്ധര്‍ ബിഷപ്പിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. ആദ്യപരാതി ജലന്ധറിലെ മദര്‍ ജനറലിന് 2017 ജനുവരിയില്‍ നല്‍കിയാണ് ബന്ധു പറഞ്ഞു. എന്നാല്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയോട് പീഡനത്തെക്കുറിച്ച് പറഞ്ഞില്ലെന്ന് ബന്ധു പറഞ്ഞു. സഭയിലെ അതിക്രമങ്ങളെയും ചൂഷണങ്ങളെയും കുറിച്ചായിരുന്നു കത്ത് നല്‍കിയത്. തുടര്‍ന്ന് കര്‍ദിനാള്‍ പറഞ്ഞതനുസരിച്ച് വത്തിക്കാന്‍ പ്രതിനിധിക്ക് പരാതി നല്‍കി. അതേസമയം, മദര്‍ ജനറല്‍ കുറവിലങ്ങാട്ടെത്തി പരാതിക്കാരിയെ കാണാന്‍ ശ്രമിച്ചു. മദര്‍ ജനറലിനെ കാണാന്‍ താല്‍പര്യമില്ലെന്ന് കന്യാസ്ത്രീ അറിയിച്ചു. […]

പീഡനക്കേസിലെ വൈദികരെ ഇന്ത്യന്‍ നിയമപ്രകാരം ശിക്ഷിക്കണം-കണ്ണന്താനം

കോഴിക്കോട്: യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന വിവാദത്തില്‍ ആരോപണ വിധേയരായ വൈദികരെ ഐ.പി.സി പ്രകാരം ശിക്ഷിക്കണമെന്നും കാനോന്‍ നിയമമല്ല വേണ്ടതെന്നും കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. നിലവിലെ സംഭവങ്ങളില്‍ സഭ പ്രതിസന്ധയിലാണെന്നും കണ്ണന്താനം പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് പ്രശാന്ത് ഐ.എ.എസിനെ മാറ്റിയതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രശാന്തിനെ മാറ്റണമെന്ന് പറഞ്ഞിരുന്നു. അതറിഞ്ഞിട്ടാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താനില്ലെന്നും. ചോദിച്ചാല്‍ വേണ്ടെന്ന് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി

ലൈംഗികാരോപണം; വൈദികരുടെ അറസ്റ്റ് ഉടന്‍

തിരുവല്ല: യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന വിവാദത്തില്‍ ആരോപണ വിധേയരായ ഓര്‍ത്തഡോക്‌സ് സഭയിലെ നാലു വൈദികര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ. എബ്രഹാം വര്‍ഗീസ് (സോണി), കറുകച്ചാല്‍ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, തുമ്ബമണ്‍ ഭദ്രാസനത്തിലെ കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഫാ. ജോബ് മാത്യുവാണ് […]