കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയെ പിടിച്ചുലച്ചിരിക്കുന്ന ലൈംഗിക പീഡന കേസിലെ രണ്ടാം പ്രതിയായ വൈദികന്‍ ജോബ് മാത്യുവിന് ജാമ്യം. ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസിലെ നാലാം പ്രതി ജോണ്‍സണ്‍ വി മാത്യുവിനും ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. പാസ്‌പോര്‍ട്ട് വിചാരണക്കോടതിയില്‍ ഹാജരാക്കണം, ആഴ്ചയില്‍ രണ്ട് ദിവസം സ്‌റ്റേഷനില്‍ ഹാജരാകണം, ഇരയെയോ അവരുടെ ബന്ധുക്കളെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂലൈ 12 നാണ് ജോബ് മാത്യു കൊല്ലം പൊലീസിന് […]
Tag: confession rape
കുമ്പസാരം മറയാക്കി പീഡനം: വൈദികന് ജാമ്യം
കൊച്ചി: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികന് ജാമ്യം.ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിയാണ് ജോണ്‍സണ്‍. നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. 2009ലായിരുന്നു ജോബ് മാത്യുവിന് മുന്നിൽ വീട്ടമ്മ കുമ്പസാരം നടത്തിയത്. ഈ വിവരം ജോബ് മാത്യു മറ്റ് വൈദികരുമായി പങ്കുവയ്ക്കുകയും തുടർന്ന് ഓരോരുത്തരായി പീഡിപ്പിക്കുകയായിരുന്നെന്നും വീട്ടമ്മ മൊഴി നൽകി. അതിനിടെ അദ്ധ്യാപികയായ വീട്ടമ്മയുടെ കുമ്പസാരം കേട്ട നിരണം ഭദ്രാസനത്തിലെ വൈദികൻ […]
കർദിനാളിനെ കുടുക്കി കന്യാസ്ത്രീയുമായുള്ള ഫോൺ സംഭാഷണം
കോട്ടയം: കര്‍ദ്ദിനാളിന്‍റെ വാദം പൊളിയുന്നു പരാതിയെ കുറിച്ച് പൊലീസ് ചോദിച്ചാൽ താൻ ഒന്നും പറയില്ലന്ന് കർദിനാൾ ജോർജ് ആലഞ്ചേരി. ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതി കന്യാസ്ത്രി കർദിനാളിനെ അറിയിക്കുന്നതിന്റെ ശബ്ദ രേഖയാണ് ഒരു മാധ്യമം പുറത്തുവിട്ടത്. ഇതോടെ ജലന്ധർ ബിഷപ്പിനെതിരായ പീഡനകേസിൽ കർദിനാൾമാർ ജോർജ് ആലഞ്ചേരിയുടെ വാദം പൊളിയുകയാണ്. പരാതിയെ കുറിച്ച് പോലീസ് ചോദിച്ചാൽ താൻ ഒന്നും പറയില്ലന്ന് കർദ്ദിനാൾ പറയുന്നുണ്ട്. പീഡനത്തിന് ഇരയാട്ടുണ്ടെങ്കിൽ അതു ദൗർഭാഗ്യകരമാണെന്നും കർദിനാൾ കന്യാസ്ത്രീയോടു പറഞ്ഞു. ജലന്ധര്‍ബിഷപ്പിനെതിരായ പീഡന പരാതിയില്‍ അന്വേഷണ സംഘം […]
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം: ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നു
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നു. സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് എത്തിയാണ് പൊലീസ് മൊഴിയെടുക്കുന്നത്. ജലന്ധര്‍ ബിഷപ്പിനെതിരെ ലഭിച്ച പരാതിയെ പറ്റിയാകും പൊലീസ് വിശദീകരണം തേടുക. സന്യാസ സമൂഹത്തിന്‍റെ ചില പ്രശ്നങ്ങളല്ലാതെ ബിഷപ്പിന്‍റെ ലൈംഗിക പീഡനം സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നാണ് കര്‍ദ്ദിനാളും അങ്കമാലി അതിരൂപതയും പറഞ്ഞിട്ടുള്ളത്. ബിഷപ്പിനെതിരെ മിഷണറീസ് ഒഫ് ജീസസ് സന്യാസ സമൂഹത്തിന്റെ […]
കന്യാസ്ത്രീയുടെ രഹസ്യമൊഴി ജലന്ധര്‍ ബിഷപ്പിന് വീണ്ടും പണിയാകുന്നു.
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ കന്യാസ്ത്രീയുടെ രഹസ്യമൊഴി ജലന്ധര്‍ ബിഷപ്പിന് വീണ്ടും പണിയാകുന്നു. ബിഷപ് തന്‍റെ ഫോണിലേക്ക് അസമയങ്ങളില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചിരുന്നെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും കന്യാസ്ത്രീ നേരത്തേ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കന്യാസ്ത്രീ കഴിഞ്ഞ വര്‍ഷം ജൂെലെ 17-നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയ പരാതിക്കത്ത് ഇപ്പോള്‍ പുറത്തുവന്നു. ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കന്യാസ്ത്രീ രേഖാമൂലം കര്‍ദിനാളിനു പരാതി നല്‍കിയതിന്‍റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2017 ജൂെലെ […]
കന്യാസ്ത്രീക്കെതിരെയുള്ള മദര്‍ ജനറലിന്‍റെ വാദം പൊളിയുന്നു
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ലൈംഗീകമായി പീഡിപ്പിച്ചെന്ന് കാട്ടി പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെയുള്ള മദര്‍ ജനറല്‍ റെജീന കടംത്തോട്ടിന്‍റെ വാദം പൊളിയുന്നു. മറ്റൊരാളുമായുണ്ടായിരുന്ന അവിഹിതബന്ധം സംബന്ധിച്ച പരാതിയില്‍ നടപടി എടുത്തതിനാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ലൈംഗിക ചൂഷണം ആരോപിക്കുന്നതെന്നുള്ള മദര്‍ ജനറലിന്റെ പരാമര്‍ശമാണ് പൊളിയുന്നത്. ഇതുസംബന്ധിച്ച കത്ത് ചില ചാനലുകള്‍ പുറത്തുവിട്ടു. കന്യാസ്ത്രീക്കെതിരായ അവിഹിതബന്ധ പരാതിയില്‍ തെളിവ് ശേഖരണത്തിനും നടപടി എടുക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങള്‍ക്കും വേണ്ടിയാണ് താന്‍ കുറവിലങ്ങാട് എത്തിയതെന്നായിരുന്നു മദര്‍ ജനറലിന്‍റെ വാദം. ഈ വിഷയത്തില്‍ […]
രണ്ട് ഓര്‍ത്തഡോക്‌സ് സഭാ വൈദികരെ കൂടി ഇന്ന് അറസ്റ്റ് ചെയ്‌തേക്കും
കൊല്ലം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഓര്‍ത്തഡോക്‌സ് സഭാ വൈദികരെ കൂടി ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. മറ്റു രണ്ടുപേരായ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ.ജോര്‍ജ് എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇവര്‍ കീഴടങ്ങാതെ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണെന്നും സൂചനയുണ്ട്. അതേസമയം ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫാ. ജോബ് മാത്യുവിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങില്ല. കറുകച്ചാല്‍ കരുണഗിരി […]
ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: ഒരു വൈദികന്‍ കൂടി കീഴടങ്ങി
കൊല്ലം: ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു വൈദികന്‍ കീഴടങ്ങി. രണ്ടാം പ്രതി ഫാ.ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലത്തെ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. കുമ്പസാര രഹസ്യം ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡിപ്പിച്ചത്. കേസിൽ പ്രതികളായ മൂന്നു വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഒന്നാം പ്രതി ഫാ. സോണി വർഗീസ്, രണ്ടാംപ്രതി ഫാ. ജോബ് മാത്യു, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ ഹർജികളാണു തള്ളിയത്. മൂന്നാം പ്രതി ഫാ. ജോൺസൺ വി. മാത്യു നൽകിയ […]
ജലന്ധര്‍ ബിഷപ്പ് 12 തവണ പീഡിപ്പിച്ചതായി കന്യാസ്ത്രീയുടെ രഹസ്യമൊഴി
കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ്പ് 12 തവണ പീഡിപ്പിച്ചതായി കന്യാസ്ത്രീയുടെ രഹസ്യമൊഴി. മാനനഷ്ടവും ജീവഹാനിയും ഭയന്നാണു വിവരം നേരത്തെ പറയാതിരുന്നതെന്നും കന്യാസ്ത്രീ മൊഴി നല്‍കി. സംഭവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണു സൂചന. ക്രൈംബ്രാഞ്ച് ഇതിനായി പഞ്ചാബ് പൊലീസിന്റെ സഹായം തേടി. കുറവിലങ്ങാട്ട് മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വച്ചായിരുന്നു പീഡനം. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന് മാത്രമാണ് പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. രഹസ്യമൊഴിയിലെ വെളിപ്പെടുത്തലോടെ പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തി. അറസ്റ്റിലേക്കു നീങ്ങുന്നതോടെ ബിഷപ്പ് വത്തിക്കാനിലേക്കു […]
ബിഷപ്പിന്‍റെ പീഡനം; നിര്‍ണായക തെളിവുകളടങ്ങിയ കന്യാസ്ത്രീയുടെ ഫോണ്‍ കാണാതായി
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ നിര്‍ണായക തെളിവായ കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കാണാതായി. ഫോണ്‍ നഷ്ടമായതായി കന്യാസ്ത്രീ അന്വേഷണസംഘത്തെ അറിയിച്ചു. ജലന്ധറിലായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന ഫോണിലായിരുന്നു സന്ദേശങ്ങളെന്നാണ് ഇവര്‍ അറിയിച്ചിരുന്നു. പുതിയ ഫോണ്‍ വാങ്ങിയതോടെ ജലന്ധറിലെ മഠത്തിലായിരുന്നു തെളിവടങ്ങിയ ഫോണ്‍ സൂക്ഷിച്ചിരുന്നത്. ഇത് ഇപ്പോള്‍ മുറിയില്‍ കാണാനില്ലെന്നാണ് കന്യാസ്ത്രീ പൊലീസിന് നല്‍കിയിട്ടുള്ള വിവരം. കേസില്‍ സുപ്രധാന തെളിവായ ഫോണ്‍ അപ്രത്യക്ഷമായതിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടെന്ന് കന്യാസ്ത്രീയും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. തന്‍റെ കൈയില്‍ […]






