പിസി ജോര്‍ജ്ജ് മോശം പരാമര്‍ശം നടത്തുന്നത് ബിഷപ്പില്‍ നിന്നും പണം വാങ്ങിയാണെന്ന്‍ കന്യാസ്ത്രീയുടെ സഹോദരന്‍

കോട്ടയം: പിസി ജോര്‍ജ്ജിനെതിരെ കന്യാസ്ത്രീയുടെ സഹോദരന്‍. ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന്പണം വാങ്ങിയാണ് പിസി ജോര്‍ജ്ജ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നതെന്ന് സഹോദരന്‍ പറയുന്നു. ഫ്രാങ്കോ മുളക്കലിന്‍റെ അടുത്ത രണ്ടാളുകള്‍ പി.സി ജോര്‍ജിന്‍റെ വീട്ടില്‍ ചെന്ന് പണം കൈമാറിയെന്നുമാണ് സഹോദന്‍റെ ആരോപണം. കന്യാസ്ത്രീ പറയുന്നത് താന്‍ പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടു എന്നാണ്. ആദ്യത്തെ പന്ത്രണ്ട് പ്രാവശ്യവും അവര്‍ക്ക് ഒരു ദുഃഖവും ഇല്ല.  പതിമൂന്നാമത്തെ പ്രാവശ്യം മാത്രം അത് എങ്ങനെയാണ് ബലാത്സംഗം ആയതെന്നാണ് പിസി പരാമര്‍ശിച്ചത്. പീഡിപ്പിച്ചത് ബിഷപ്പ് […]

എട്ടിന്‍റെ പണി വാങ്ങി പി.സി ജോർജ്

കോട്ടയം: പി.സി.ജോര്‍ജ് അധിക്ഷേപിച്ച സംഭവത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നു. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് മഠത്തില്‍ വെച്ചാണ് മൊഴി എടുക്കുന്നത്. അതേസമയം  കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ച വനിത കമ്മീഷനോട് യാത്രാ ബത്ത നൽകിയാൽ വരാമെന്ന് പി.സി.ജോർജ് പറഞ്ഞു. ഡൽഹിയിൽ വരാൻ യാത്രാ ബത്ത വേണം. അല്ലെങ്കിൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ കേരളത്തിൽ വരട്ടെയെന്നും പി.സി. ജോർജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മിഷന്‍റെ അധികാരങ്ങൾ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും […]

12 തവണ പീഡിപ്പിക്കപ്പെട്ടിട്ടും 13ാം തവണ പരാതി നല്‍കിയത് എന്തുകൊണ്ട്: പി സി ജോര്‍ജ്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ എംഎല്‍എ പി സി ജോര്‍ജ്. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പരാതി ഉണ്ടെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പീഡനം നടന്ന ദിവസം തന്നെ കന്യാസ്ത്രീ കന്യകയല്ലാതായി. അവര്‍ക്ക് തിരുവസ്ത്രം ധരിക്കാനുള്ള യോഗ്യതയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ചെങ്കില്‍ ബിഷപ്പും ളോഹ ഊരണം. കേരള പൊലീസിന് വേറെ പണിയില്ലാത്തതു […]

സര്‍ക്കാരും സഭയും കൈവിട്ടു; ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ സമരമുഖത്ത്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ സര്‍ക്കാരും സഭയും തങ്ങളെ കൈവിട്ടെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍.  ഇരയായ കന്യാസ്ത്രീയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീകള്‍ വെളിപ്പെടുത്തി. നീതി നിഷേധിക്കപ്പെടുന്നതിനാല്‍ തങ്ങള്‍ സമരത്തിനിറങ്ങുകയാണെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചു. ഹൈക്കോടതി ജംഗ്ഷനില്‍ കന്യാസ്ത്രീകളും കുടുംബാംഗങ്ങളും ധര്‍ണ നടത്തും. കന്യാസ്ത്രീകളുടെ വിലാപം സഭയും അധികാരികളും കേള്‍ക്കണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് ആവശ്യപ്പെട്ടു. അതേസമയം, ജലന്തര്‍ ബിഷപ്പിനെതിരായ പീഡനകേസില്‍ പൊലീസിന്‍റെ രണ്ടാംഘട്ട അന്വേഷണം പൂര്‍ത്തിയായി. പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെയും […]

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍; രണ്ട് പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചെന്നു മൊഴി

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുരുക്കിട്ട് മുറുക്കുന്ന മൊഴിയുമായി കന്യാസ്ത്രീകള്‍. ബിഷപ്പിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് കന്യാസ്ത്രീയുടെ ബന്ധുക്കള്‍. രണ്ട് പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചെന്നാണ് മൊഴി. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. ബിഷപിനെതിരായ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കന്യാസ്ത്രീ കോടതിയെ സമീപിക്കുന്നത്. പരാതിക്കാരിയുടെ മൊഴി പലവട്ടം എടുത്തിട്ടും ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത് ഒരു തവണ മാത്രമാണ്. നടപടി വൈകുന്നതിനാല്‍ കന്യാസ്ത്രീ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണു വിവരം. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്തെത്തി. […]

കന്യാസ്ത്രീയുടെയും ബിഷപ്പിന്‍റെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍, അറസ്റ്റ് വൈകുന്നു

കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നു. ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റ് വൈകാന്‍ കാരണം. ഇരുപതിലേറെ പൊരുത്തക്കേടുകളാണ് കണ്ടെത്തിയത്. പൊരുത്തക്കേടുകള്‍ സംബന്ധിച്ച അന്വേഷണം ഒരാഴചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിനുള്ള നിര്‍ദേശം. മൊഴികളിലെ വൈരുദ്ധ്യത്തില്‍ വ്യക്തത വരുത്തിയ ശേഷം ബിഷപ്പിനെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് തീരുമാനം.കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ധൃതിപിടിച്ച് അറസ്റ്റ് ചെയ്യേണ്ടെന്ന തീരുമാനമുണ്ടായത്. മൊഴികളില്‍ കണ്ടെത്തിയ പൊരുത്തക്കേടുകള്‍ തന്നെയാണ് മുഖ്യ കാരണം. ഇതു വരെ ശേഖരിച്ച എല്ലാ മൊഴികളും ഉന്നത […]

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ വധ ശ്രമം

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം. കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്‍റെ ബ്രേക്ക് തകരാറിലാക്കാന്‍ നീക്കം നടത്തിയെന്നാണ് പരാതി. വൈദികന്‍റെ ബന്ധുവാണ് ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശിച്ചതെന്ന് വെളിപ്പെടുത്തല്‍. മഠത്തിലെ ജീവനക്കാരനാണ് വധശ്രമം വെളിപ്പെടുത്തിയത്. മഠത്തിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പും കന്യാസ്ത്രീക്കെതിരെ വധഭീഷണി ഉണ്ടായിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി.  

ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

ജലന്ധര്‍: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തിയാണ് വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ ചോദ്യം ചെയ്യല്‍. ബിഷപ്പിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞദിവസം വിശ്വാസികളെ വിളിച്ചുകൂട്ടി ബിഷപ്പിന്റെ അറസ്റ്റ് തടയാനുള്ള ശ്രമം സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായതിനാല്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സായുധ സേനയേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. […]

കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. രൂപതയില്‍ വൈദികരുടെ മൊഴിയെടുക്കല്‍ തുടങ്ങി. വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 55 ചോദ്യങ്ങളടങ്ങുന്ന ചോദ്യവലിയുമായാണ് ജലന്ധറിലെത്തിയിരിക്കുന്നത്. തെളിവെടുപ്പിന് ശേഷം പീഡനാരോപണം ശരിയാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടാല്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തിയായിരിക്കും അറസ്റ്റ് ചെയ്യുക. കേസില്‍ നിന്ന് പിന്മാറാനായി കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ജലന്ധറിലേക്ക്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം ജലന്ധറിലേക്ക്. ഡല്‍ഹിയിലുള്ള അന്വേഷണസംഘം ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയെ ചോദ്യം ചെയ്യും. ഇതിന് ശേഷമായിരിക്കും ജലന്ധറിലേക്ക് പോകുക. അതിനിടെ, ഇരയായ കന്യാസ്ത്രീക്കെതിരെ നല്‍കിയ പരാതിയില്‍ നിന്ന് യുവതി പിന്മാറിയിട്ടുണ്ട്. തന്‍റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് ബന്ധമുണ്ടെന്നായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെത്തി അന്വേഷണസംഘം യുവതിയില്‍ നിന്ന് മൊഴിയെടുത്തു. കന്യാസ്ത്രീയുമായി തന്‍റെ ഭര്‍ത്താവിന് ഒരു ബന്ധവുമില്ലെന്നായിരുന്നു മൊഴിയില്‍ യുവതി പറഞ്ഞത്. ഇതോടെ ബിഷപ്പിന് […]